പാക്കിസ്താനില്‍ വിവാഹഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കത്തിച്ച് കൊന്നു

03:30 PM 02/06/2016 ഇസ്ലാമബാദ്: പാക്കിസ്താനില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ജീവനോടെ കത്തിച്ചു. 85 ശതമാനം പൊള്ളലേറ്റ യുവ അധ്യാപിക മാരിയ സദഖാത്ത് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിയ ജോലി ചെയ്യന്ന സ്കൂളിന്‍്റെ ഉടമസ്ഥന്‍്റെ മകനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തലസ്ഥാനമായ ഇസ്ലാമബാദിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട്പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച അധ്യാപികയുടെ വീട്ടിലത്തെിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയെ ജീവനോടെ കത്തിക്കുകയായിരുന്നു. Read more about പാക്കിസ്താനില്‍ വിവാഹഭ്യര്‍ഥന നിരസിച്ച അധ്യാപികയെ കത്തിച്ച് കൊന്നു[…]

ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു.

03:28pm 2/6/2016 പെരുമ്പാവൂര്‍: ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു. പെരുമ്പാവൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനകത്തണ് അന്യേഷണസംഘത്തിനു മാത്രമായാണ് ഓഫീസ് തുറന്നത്. ഇനിമുതല്‍ പുതിയ ഓഫീസ് താവളമാക്കിയായിരിക്കും അന്യേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ കേസിനെ സാഹയിക്കുന്ന വിവരങ്ങലും മറ്റും പെതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാനായ് പ്രത്യേക ഫേണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിഷ കേസുമായ് ബന്ധപെട്ടുള്ള വിവരങ്ങള്‍ പെതുജനങ്ങള്‍ക്ക് 2595009 എന്ന നമ്പറില്‍ അറിയിക്കാം.

‘ പറവ ‘ ഷൂട്ടിങ്ങ്‌ തുടങ്ങി

03:25pm 2/6/2016 മലയാളസിനിമയ്‌ക്ക് ഇപ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ താരമാണ്‌ സൗബിന്‍. സൗബിന്‍ ഷാഹിര്‍ സംവിധായകനാകുന്ന ചിത്രം പറവയുടെ ഷുട്ടിങ്ങ്‌ തുടങ്ങി. ചിത്രത്തിന്റെ കഥയും സൗബിനാണ്‌ എഴുതിയിരിക്കുന്നത്‌. അന്‍വര്‍ റഷീദ്‌ എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ്‌ നിര്‍മിക്കുന്നത്‌. പറവയില്‍ പുതുമുഖങ്ങളാവും പ്രധാന വേഷത്തില്‍ എത്തുക. സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. അമല്‍ നീരദിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും സംയുക്‌ത സംരംഭമായ എ Read more about ‘ പറവ ‘ ഷൂട്ടിങ്ങ്‌ തുടങ്ങി[…]

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍.

03:17pm 2/6/2016 ലണ്ടന്‍: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍. ഇന്ത്യയുള്‍പ്പെടുന്ന ബിഗ്രൂപ്പില്‍ പാക്കിസ്‌താനെ കൂടാതെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണുള്ളത്‌. എ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ഇംഗ്ലണ്ട്‌, ബംഗ്ലാദേശ്‌ എന്നീ ടീമുകളാണുള്ളത്‌. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന്‌ എഡ്‌ജ്ബാസ്‌റ്റണില്‍ പാക്കിസ്‌താനെതിരാണ്‌. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ്‌ ഘട്ടത്തിലും ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്‌താനെതിരേയായിരുന്നു. അന്ന്‌ ഇന്ത്യ 76 റണ്‍സിന്‌ പാകിസ്‌താനെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യയാണ്‌ നിലവിലെ ചാമ്പ്യന്‍മാര്‍. Read more about അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍.[…]

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍- സമൃതി ഇറാനി

03:15 PM 02/06/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍ (നല്ല കാലം) ആയിരിക്കുമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത സ്മൃതി ഇറാനി തള്ളി കളഞ്ഞു. ജെ.എന്‍.യുവിലേയും ഹൈദരബാദ് സര്‍വകലാശാലയിലേയും പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയുടേയും Read more about രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബി.ജെ.പിക്ക് അഛേ ദിന്‍- സമൃതി ഇറാനി[…]

ട്രംപ് ചതിയനെന്ന് ഹിലരി

03:08PM 2/6/2016 വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായതോടെ റിപബ്ലിക്കന്‍ നേതാവ് ഡൊനാള്‍ഡ് ട്രംപും ഡെമോക്രാറ്റ് നേതാവ് ഹിലരി ക്ലിന്റണും നേരിട്ടുള്ള പോര്‍വിളി തുടങ്ങി. ട്രംപിനെ ചതിയനെന്ന് വിശേഷിപ്പിച്ച ഹിലരി, തന്റെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ചപോലെ അദ്ദേഹം അമേരിക്കന്‍ ജനതയെ കൊള്ളയടിക്കുമെന്നും ആരോപിച്ചു. കഠിനാദ്ധ്വാനികളായ അമേരിക്കന്‍ ജനതയുടെ മുന്നില്‍ സല്‍പ്പേര് നേടുന്നതിന് കപടമായ പദ്ധതികളാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. ട്രംപ് ചതിയനാണെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ലെന്നും ഹിലരി പറയുന്നു. പ്രൈമറി തെരഞ്ഞെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക് Read more about ട്രംപ് ചതിയനെന്ന് ഹിലരി[…]

ലക്ഷ്മിനാരയണ്‍ മഹാദേവന് റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്

03:05PM 2/6/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് അര്‍ഹരായ അഞ്ചു ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മാത്തമാറ്റിക് പ്രൊഫസര്‍ ഡോ.ലക്ഷ്മി നാരായണ്‍ മഹാദേവനും ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജ് മോളികൂളര്‍ ബയോളജി ഗ്രൂപ്പ് ലീഡര്‍ രാമാനുജം ഹെഗ്‌ഡെ, ദര്‍ഹം യൂണിവേഴ്‌സിറ്റി കെമിസ്ട്രി പ്രൊഫസര്‍ ജാസ്പാല്‍ ബഡ്യള്‍, യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് ഫിസിക്‌സ് പ്രൊഫസര്‍ പ്രതിഭാ ഗെയ് എന്നിവരും ഉള്‍പ്പെടുന്നു. 1965 ല്‍ ഇന്ത്യയില്‍ ജനിച്ച മഹാദേവന്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസില്‍ Read more about ലക്ഷ്മിനാരയണ്‍ മഹാദേവന് റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്[…]

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെവിട്ടു

03:01PM 2/6/2016 ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കോടതിയില്‍ ശിക്ഷാവിധി തുടങ്ങി. കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഹമ്മദാബാദ് സ്‌പെഷ്യല്‍ എസ്.ഐ.ടി കോടതി 36 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിലെ പ്രധാനപ്രതി ബി.ജെ.പി നേതാവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ബിപിന്‍ പട്ടേലും രക്ഷപ്പെട്ടവരിലുണ്ട്. കുറ്റക്കാരില്‍ ആരുടെയും മേല്‍ ഗൂഢാലോചന കുറ്റമില്ല. കൊലപാതക കുറ്റമാണ് കുറ്റക്കാര്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഇത്. 69 Read more about ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെവിട്ടു[…]

ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും.

03:00PM 2/6/2016 കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ജിഷയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. 33 പട്ടിക ജാതി – പട്ടിക വര്‍ഗ സംഘടനകള്‍ ചേര്‍ന്നുള്ളതാണ് സമരസമിതി. കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ വിവിധ ആവശ്യങ്ങളുന്നയിക്കും. കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണം, തെളിവുകള്‍ നശിപ്പിച്ച പോലീസ്-റവന്യു-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരേയും Read more about ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും.[…]

തലശേരി ഐ.ഡി.ബി ഐ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റ് മരിച്ചു

02:56PM 02/06/2016 കണ്ണൂര്‍: തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. മേലൂര്‍ പുതിയാണ്ടി ഹൗസില്‍ വിനോദിന്റെയും സുധയുടെയും മകള്‍ വില്‍ന വിനോദാണ്(25) മരിച്ചത്. രാവിെല 9.45 ഓടെ ബാങ്കിനുള്ളിലാണ് സംഭവം. സുരക്ഷ ജീവനക്കാരന്‍ തോക്ക് വൃത്തിയാക്കി തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ വില്‍ന തല്‍ക്ഷണം മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ(52)യും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനാണ് ഹരീന്ദ്രന്‍.