രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ നായകനാകുന്നു.

12:08pm 28/6/2016 ശ്രീരാമ ക്രിയേഷന്‍സിന്റെ ബാനറില്‍ സുകുമാര്‍ വി. മാധവന്‍ നിര്‍മിക്കുന്ന നവാഗതനായ ദിലീപ് നാരായണന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണു പോളേട്ടന്റെ വീട്. ചിത്രത്തില്‍ പ്രശസ്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ നായകനാകുന്നു. പുതുമുഖം മാനസയാണു നായിക. സുധീര്‍ കരമന, നിയാസ് ബക്കര്‍, കലാശാല ബാബു, ടോണി, രാമു, നന്ദകിഷോര്‍, ജിജു വര്‍ഗീസ്, ലിഷോയ്, മുന്‍ഷി വേണു, നന്ദന, കെ.പി.എ.സി ലളിത, സീമാ ജി. നായര്‍, കുളപ്പുള്ളി ലീല, ശാന്തകുമാരി തുടങ്ങിയവരാണു മറ്റു Read more about രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ നായകനാകുന്നു.[…]

കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം :ആദായ നികുതി വകുപ്പ് പട്ടിക പുറത്തുവിട്ടു.

12:10pm 28/06/2016 ന്യൂഡല്‍ഹി: കള്ളപ്പണത്തിന്‍െറ പരിധിയില്‍ വരുന്ന ആസ്തികളുടെ മൂല്യം നിര്‍ണയിച്ചു നല്‍കുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏജന്‍സികളുടെ പട്ടിക ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവഴി ആര്‍ക്കെങ്കിലും നികുതിയടക്കാത്ത സ്വന്തം ആസ്തികളുടെയും ഫണ്ടുകളുടെയും വിവരം പുറത്തുവിടണമെന്നുണ്ടെങ്കില്‍ അവയുടെ ശരിയായ മൂല്യം തിട്ടപ്പെടുത്താന്‍ ഈ ഏജന്‍സികളെ സമീപിക്കാനാവും. ആഭ്യന്തരമായി കൈവശമുള്ള കള്ളപ്പണ നിക്ഷേപത്തെ വെളുപ്പിക്കാനുള്ള ഏകജാലക സംവിധാനമാണിത്. ആദായ നികുതി വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരം അനുസരിച്ച് ഇന്‍കം ഡിക്ളറേഷന്‍ സ്കീം(ഐ.ഡി.എസ്) 2016 എന്ന ഈ സംവിധാനത്തിലൂടെ Read more about കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം :ആദായ നികുതി വകുപ്പ് പട്ടിക പുറത്തുവിട്ടു.[…]

തൊഴില്‍ മന്ത്രാലയത്തിന്‍െറ മൊബൈല്‍ യൂനിറ്റ് ജിദ്ദയില്‍

12:07pm 28/06/2016 ജിദ്ദ: മൊബൈല്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ വകുപ്പും മാനവ വിഭവ ശേഷി വകുപ്പും സംയുക്തമായി ഒരുക്കിയ മൊബൈല്‍ വിവര കേന്ദ്രം ജിദ്ദയിലത്തെി. പ്രത്യേകം അലങ്കരിച്ച ബസിലാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ 2.30 വരെ മൊബൈല്‍ യൂനിറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. ചൊവ്വാഴ്ച കൂടി സേവനം ജിദ്ദയിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ മേഖലകളില്‍ ലഭ്യമായ തൊഴിലുകള്‍, വിവിധ കോഴ്സുകള്‍, പരിശീലന കേന്ദ്രങ്ങള്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള കേന്ദ്രങ്ങള്‍, Read more about തൊഴില്‍ മന്ത്രാലയത്തിന്‍െറ മൊബൈല്‍ യൂനിറ്റ് ജിദ്ദയില്‍[…]

എൻ.​ഐ ഉദ്യോഗസ്ഥന്റെ കൊല: പ്രതി അറസ്​റ്റിൽ

11:21 AM 28/06/2016 ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻ.​െഎ.എ) ഉദ്യോഗസ്ഥനായ തൻസീൽ അഹ്​മദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുനീർ പിടിയിൽ. ഉത്തർപ്രദേശ്​ പ്രത്യേക ദൗത്യസേനയാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. ഏപ്രില്‍ മൂന്നിനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സീൽ അഹ്​മദ്​ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ജന്മനാടായ ഉത്തര്‍ പ്രദേശിലെ ബിജ്നോറില്‍ ഭാര്യക്കും മക്കൾക്കുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോഴാണ് സംഘം തൻസീൽ അഹ്​മദിനെ വെടിവെച്ച്​ കൊലപ്പെടുത്തിയത്​. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്​സ്​(ബി.എസ്​.എഫ്​) ഉദ്യോഗസ്ഥനായിരുന്ന തന്‍സീല്‍ ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയില്‍ ജോലിചെയ്യുകയായിരുന്നു. പത്താൻകോട്ട്​ Read more about എൻ.​ഐ ഉദ്യോഗസ്ഥന്റെ കൊല: പ്രതി അറസ്​റ്റിൽ[…]

ഇംഗ്ലണ്ട് കോച്ച് രാജിവച്ചു

12:06pm 28/6/2016 നൈസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ നിന്നു ക്വാര്‍ട്ടര്‍ കാണാതെ ഇംഗ്ലണ്ട് പുറത്തായതിനു പിന്നാലെ കോച്ച് റോയി ഹോജ്‌സണ്‍ രാജിവച്ചു. യൂറോകപ്പില്‍ കന്നിക്കാരയ ഐസ്‌ലന്‍ഡിനോടു 2-1നാണു ഇംഗ്ലണ്ട് പരാജയപ്പെട്ടത്. രണ്ടു വര്‍ഷം കൂടി പരീശീലക സ്ഥാനത്തു തുടരാനുള്ള കാലാവധി ഉണ്‌ടെങ്കിലും മറ്റാരെങ്കിലും ആ സ്ഥാനത്തു എത്തേണ്ട സമയമായെന്നു വ്യക്തമാക്കിയാണ് ഹോജ്‌സണ്‍ രാജി പ്രഖ്യാപിച്ചത്. നിര്‍ണായക മത്സരത്തില്‍ കളിയുടെ ആദ്യ മിനിറ്റുകളില്‍ത്തന്നെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയിലൂടെ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ട് ഐസ്‌ലന്‍ഡിനു മുന്നില്‍ അടിയറവു പറഞ്ഞത്.

എയര്‍ കേരള തല്‍ക്കാലം പ്രവര്‍ത്തനമാരംഭിക്കില്ല.

12:04pm 28/06/2016 നെടുമ്പാശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ‘എയര്‍ കേരള’ തല്‍ക്കാലം പ്രവര്‍ത്തനമാരംഭിക്കില്ല. പുതിയ വ്യോമയാന നയം ‘എയര്‍ കേരള’ക്ക് അനുകൂലമാകാത്തതിനെ തുടര്‍ന്നാണിത്. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണമെന്ന നയത്തില്‍ മാറ്റമില്ല. ഇതോടെയാണ് ‘എയര്‍ കേരള’ താല്‍ക്കാലികമായി വേണ്ടെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര Read more about എയര്‍ കേരള തല്‍ക്കാലം പ്രവര്‍ത്തനമാരംഭിക്കില്ല.[…]

ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി.

11:59am 28/6/2016 തിരുവനന്തപുരം: തലശേരിയില്‍ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജാമ്യം നിഷേധിച്ചു ജയിലിലടച്ച സംഭവത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭ ബഹിഷ്‌കരിച്ചത്. ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും യുവതികള്‍ ജാമ്യമെടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കോടതിയെ വിമര്‍ശിച്ച കെ.സി. ജോസഫ് മുന്‍കാല Read more about ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി.[…]

ജിഷയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു

11:40am 28/06/2016 പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാൽകരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി Read more about ജിഷയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു[…]

താനെയില്‍ വന്‍ മോഷണം; എടിഎം കാഷ്‌വാനില്‍ നിന്ന് 12 കോടി രൂപ കവര്‍ന്നു

11:48am 28/6/2016 താനെ: മഹാരാഷ്ട്രയിലെ താനെയില്‍ എടിഎം കാഷ്‌വാനില്‍ നിന്നും അജ്ഞാത സംഘം 12 കോടി രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച ആറംഗ അജ്ഞാത സംഘമാണ് മോഷണം നടത്തിയത്. വിവിധ ബാങ്കുകളുടെ എടിഎം മെഷിനിലേക്ക് പണം എത്തിക്കുന്ന ചെക്ക് മേറ്റ് കാഷ് മാനേജ്‌മെന്റ് സര്‍വീസിന്റെ പണമാണ് നഷ്ടപ്പെട്ടത്. ആയുധധാരികളായ മോഷണ സംഘം ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം കവരുകയായിരുന്നു. കമ്പനി ജീവനക്കാര്‍ എടിഎം കാഷവാനില്‍ പണവുമായി പോകാന്‍ ഒരുങ്ങുമ്പോള്‍ മോഷണ സംഘം എത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി Read more about താനെയില്‍ വന്‍ മോഷണം; എടിഎം കാഷ്‌വാനില്‍ നിന്ന് 12 കോടി രൂപ കവര്‍ന്നു[…]

ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച്

11:46pm 28/6/2016 പാരിസ്: ഗംഭീരമായി പോരാടിയ ഇറ്റലി 20ന് സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലത്തെി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്‌ളെയുമാണ് ഗോള്‍ നേടിയത്. അയര്‍ലന്‍ഡിനോട് തോറ്റ ഗ്രൂപ് മത്സരത്തില്‍ ഇറ്റലി എട്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇവരെയെല്ലാം കോച്ച് അന്‍േറാണിയോ കോണ്ടി തിരിച്ചത്തെിച്ചു. സ്പാനിഷ് നിരയിലും മികച്ച താരങ്ങള്‍ ബൂട്ടുകെട്ടി. 433 ശൈലിയില്‍ സ്പാനിഷ് അര്‍മഡയും 352 ശൈലിയില്‍ അസൂറിപ്പടയും കളത്തിലിറങ്ങി. മത്സരം തുടങ്ങിയ ഉടന്‍ Read more about ഇറ്റലി സ്‌പെയിനിനെ തോല്‍പിച്ച്[…]