അത്ലറ്റിക്സ് ടീം ഇന്നും നാളെയുമായി ബ്രസീലിലേക്ക്

11:40 AM 26/07/2016 ബംഗളൂരു: 130 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ ഊര്‍ജമാക്കി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്സ് സംഘം വിവിധ വഴികളിലൂടെ റിയോയിലേക്ക്. മലയാളി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനു കീഴിലുള്ള ഹോക്കി ടീം ഞായറാഴ്ച രാത്രിയില്‍ സ്പെയിനിലേക്ക് പറന്നപ്പോള്‍ മറ്റു പല സംഘങ്ങളും ലോകത്തിന്‍െറ വിവിധ കോണുകളില്‍ അവസാനവട്ട പരിശീലനത്തിലാണ്. ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ അഭിമാനമാവാനൊരുങ്ങുന്ന അത്ലറ്റിക്സ് സംഘം വരും ദിവസങ്ങളില്‍ യാത്ര പുറപ്പെടും. ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ അവസാനവട്ട പരിശീലനം Read more about അത്ലറ്റിക്സ് ടീം ഇന്നും നാളെയുമായി ബ്രസീലിലേക്ക്[…]

ഇടുക്കിയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

11:34am 26/7/2016 ഇടുക്കി: ചെമ്പകപ്പാറയില്‍ 50 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരിക്കാശേരി സ്വദേശി റെജിയെയാണ് ഏക്‌സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.

നിത അംബാനിക്ക് വി.വി.ഐ.പി സുരക്ഷ

11:36 AM 26/07/2016 മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. പത്തോളം സായുധ ധാരികളായ സി.ആർ.പിഎഫ് കമാണ്ടോകളാണ് നിതക്ക് സുരക്ഷ ഒരുക്കുന്നത്. അതേസമയം ഇതിനുള്ള മുഴുവന്‍ ചെലവും നിത തന്നെ വഹിക്കണം. നിത അംബാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനകളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം ”ഇസഡ്” കാറ്റഗറി സുരക്ഷ അനുവദിച്ചത്. മുകേഷ് അംബാനിക്ക് നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നിരിക്കേ Read more about നിത അംബാനിക്ക് വി.വി.ഐ.പി സുരക്ഷ[…]

ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു.

11:34 AM 26/07/2016 ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു. രണ്ടു പേര്‍ പിടിയിലായി. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ബംഗ്ളാദേശ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. മറ്റൊരു തീവ്രവാദിയെ കല്യാൺപുരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും Read more about ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു.[…]

ജപ്പാനിൽ മാനസിക രോഗികൾക്ക് നേരെ കത്തി ആക്രമണം; 19 മരണം

11:31am 26/07/2016 ടോക്കിയോ: ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരുതരം. ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക രോഗികൾ ചികിത്സയിൽ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകം Read more about ജപ്പാനിൽ മാനസിക രോഗികൾക്ക് നേരെ കത്തി ആക്രമണം; 19 മരണം[…]

പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ

11:30am 26/07/2016 ന്യൂഡൽഹി: പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ പാക് സ്കൂളുകളിൽ പഠിപ്പിക്കരുതെന്ന് ഇന്ത്യ. എല്ലാ രാജ്യങ്ങളും കൈക്കൊള്ളുന്ന നയതന്ത്രവുമായി ബന്ധപ്പെട്ട നയത്തിൻറ ഭാഗമാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വിശദീകരണം നൽകി. അതേസമയം ഇന്ത്യയുടേത് അസാധാരണ നടപടിെയന്നാണ് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ അഭിപ്രായെപ്പട്ടത്.സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യയുടെ നടപടി. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് ശേഷമുള്ള കശ്മീർ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ–പാക് ബന്ധത്തിന് Read more about പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്രസർക്കാർ[…]

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ പിക്‌നിക്ക് ജൂലൈ 30-ന്

09:33am 26/7/2016 ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് സ്‌കോക്കിയിലുള്ള ലാര്‍മി പാര്‍ക്കില്‍ (5251 Sherwin Ave, Skokie, IL 60077) വച്ച് ജൂലൈ 30-നു ശനിയാഴ്ച നടത്തുന്നു. ഷലയളി്വ 9.30­-നു ആരംഭിക്കുന്ന പിക്‌നിക്ക് ഫാ. ഡാനിയേല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ബാര്‍ബിക്യു തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെ മുതല്‍ ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിയോടെ പരിപാടികള്‍ സമാപിക്കും. ഫിലിപ്പ് കുന്നേല്‍ (708 289 Read more about ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ പിക്‌നിക്ക് ജൂലൈ 30-ന്[…]

മലയാളികള്‍ തന്നെ ആ ദുരന്തത്തിന് കാരണം…..

09:32am 26/7/2016 (സിനിമ നിരൂപണം: മുബ് നാസ് കൊടുവള്ളി) അമ്മയോടാണോ തൊട്ടടുത്ത വീട്ടിലെ ചേച്ചിയോടാണോ നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം? ഈ ചോദ്യം കേട്ടിട്ട് ഇത് ചോദിച്ച ഞാന്‍ എന്തൊരു വിഡ്ഢിയാണെന്ന് നിങ്ങളില്‍ പലര്‍ക്കും തോന്നുന്നുണ്ടാകും. അല്ലെ? തികച്ചും അപ്രസക്തവും യുക്തിരഹിതവുമായ ഒരു ചോദ്യമാണിതെന്ന് എനിക്കും അറിയാം, പക്ഷെ ഈ ചോദ്യം ഞാനിപ്പോള്‍ ചോദിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ ശുദ്ദിയെ അംഗീകരിക്കാന്‍ കഴിയും. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്ത് നായകനായ “കബാലി” Read more about മലയാളികള്‍ തന്നെ ആ ദുരന്തത്തിന് കാരണം…..[…]

ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

09:30am2 6/7/2016 കോട്ടയം: ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളും സങ്കീര്‍ത്തന ആലാപനങ്ങളും ഉയര്‍ന്ന പ്രൗഢമായ ചടങ്ങില്‍ പപ്പുവാ ന്യൂഗിനിയായുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. ക്‌നാനായ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് റവ.ഡോ. തെയഡോര്‍ മസ്‌ക്കെരാനാസും സഹകാര്‍മികരുമായിരുന്നു. കരുണയുടെ വര്‍ഷാചരണവേളയില്‍ കേരള Read more about ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി[…]

തിയോളജി ഓഫ് ബോഡി’ സെമിനാര്‍ ഓഗസ്റ്റ്­ 6ന് സാക്രമന്റോ ക്‌നാനായ കാത്തലിക് മിഷനില്‍

09:29am 26/7/2016 കാലിഫോര്‍ണിയ: യുവതിയുവാക്കള്‍ക്കുവേണ്ടി “തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ ഓഗസ്റ്റ്­ 6ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ കാത്തലിക് മിഷനില്‍ വച്ചു നടത്തുന്നതാണ്. രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ്­ പ്രസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നതാണ്­. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ്­ ബാബു ജോണ്‍ Read more about തിയോളജി ഓഫ് ബോഡി’ സെമിനാര്‍ ഓഗസ്റ്റ്­ 6ന് സാക്രമന്റോ ക്‌നാനായ കാത്തലിക് മിഷനില്‍[…]