അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.: സ്വാമി ഗുരുപ്രസാദ്

09:05am 24/7/2016 തിരുവനന്തപുരം: ആത്മീയ വിദ്യാഭ്യാസത്തില്‍ അടിത്തറ ഇല്ലാതായാല്‍ ധാര്‍മ്മികത അകന്നു പോകുമെന്ന് ഗുരൂധര്‍മ്മപ്രചാരണ സഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. ജീവിതത്തില്‍ പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ ആത്മീയ അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌­കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതീയ സംസ്­കാരത്തിനെ ഹിന്ദു സംസ്­കാരം എന്നല്ല മാനവികതയുടെ സംസ്­കാരം എന്നാണ് പറയേണ്ടത് ഹിന്ദു സംസ്­കാരത്തിന് സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്­കാരങ്ങള്‍ ഉണ്ട്. മായന്‍ സംസ്­കാരം നിലനിന്ന മെക്‌­സിക്കോയില്‍ ഭക്ഷണം പാചകം Read more about അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.: സ്വാമി ഗുരുപ്രസാദ്[…]

അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു

09:03am 24/7/2016 കാബൂള്‍: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അഫ്ഗാന്‍ ഫൗണേ്ടഷന്‍ എന്ന ചാരിറ്റി സംഘടനയില്‍ ജോലി ചെയ്തിരുന്ന ജൂഡിറ്റ് ഡിസൂസയെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജൂണ്‍ ഒന്‍പതിനാണു കാബൂളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. താന്‍ സന്തോഷവതിയായി ഇരിക്കുന്നതായി ജൂഡിറ്റ് അറിയിച്ചതായി സുഷ്മാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതു സാധാരണമാണെന്നും കഴിഞ്ഞ വര്‍ഷം നിരവധി പേരെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നും Read more about അഫ്ഗാനിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചു[…]

ഫാ.ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിന് യാത്രയയപ്പ് നല്‍കി

09:01am 24/7/2016 മോഹന്‍ വര്‍ഗീസ് എല്‍മണ്ട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ വികാരിയും അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ സെക്രട്ടറിയായും ആയി അഞ്ചുവര്‍ഷം അനുകരണീയ സേവനം നടത്തി കാനഡയിലെ ടൊറന്റോയിലേക്ക് തുടര്‍ശുശ്രൂഷകള്‍ക്കായി പോകുന്ന ഫാ. ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. യാത്രയയപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിലും പൊതുസമ്മേളനത്തിലും അഭിവന്ദ്യ യൗസേബിയോസ് പിതാവ് അധ്യക്ഷതവഹിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന്റെ കൂട്ടായ ആത്മീയവളര്‍ച്ചയ്ക്കും സമാഗതയ്ക്കും അച്ചന്‍ വിലയേറിയ നേതൃത്വമാണ് നല്‍കിയതെന്നും തന്റെ സെക്രട്ടറി എന്ന നിലയിലുള്ള ശുശ്രൂഷ തനിക്ക് വലിയ Read more about ഫാ.ഏബ്രഹാം ലൂക്കോസ് കിഴക്കേടത്തിന് യാത്രയയപ്പ് നല്‍കി[…]

ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം

09:00am 24/7/2016 – മോഹന്‍ വര്‍ഗീസ് എല്‍മണ്ട്: ജൂലൈ മൂന്നിനു ഞായറാഴ്ച സെന്റ് വിന്‍സെന്റ് ഡി. പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അഭി. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ കത്തീഡ്രലിന്റെ പുതിയ വികാരിയായും, അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ സെക്രട്ടറിയായും നിയമിതനായ ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം നല്‍കി. ശുശ്രൂഷകളില്‍ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു അഭിവന്ദ്യ പിതാവ് ആശംസിച്ചു. നോബി അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലദായകമായിത്തീരട്ടെ എന്നു ഇടവക Read more about ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം[…]

പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി

09:00am 24/07/2016 ശ്രീനഗര്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി ആവശ്യപ്പെട്ടു. പെല്ലറ്റ് ഗണ്ണിന് ബദല്‍ കണ്ടത്തൊന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യംകൂടി കണക്കിലെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍. പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് മുസഫര്‍ ഹുസൈന്‍ അത്തര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. പെല്ലറ്റ് ഗണ്‍ മാരക ഭവിഷ്യത്തുണ്ടാക്കുന്നുവെന്നു Read more about പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മു-കശ്മീര്‍ ഹൈകോടതി[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ­ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി

08:59am 24/7/2016 – ബിനോയി കിഴക്ക­നടി ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷം സെപ്റ്റംബര്‍ 9, 10, 11 തിയതികളില്‍ നടത്തപ്പെടുന്നു. സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടു­ക്കു­ന്നു അമേരിക്കയിലെ Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ­ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥി[…]

ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

08:57am 24/7/2016 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്രക്കാരുടെ സൊസൈറ്റിയായ സമാചാറില്‍ മലയാളിയായ വിജയകുമാറിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയെ ഡല്‍ഹി പൊലീസ് അറസ്റ്റു െചയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് ഇരുപത്താറുകാരിയായ യുവതി പൊലീസിനു മൊഴിനല്‍കി. ഇതു തുടരാന്‍ നിര്‍ബന്ധിച്ചതാണു കൊലയ്ക്കു കാരണമായത്. ഏഴുതവണ യുവതിയെ വിജയകുമാര്‍ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹി പാലം സ്വദേശിയായ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചയാണ് മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര Read more about ഡല്‍ഹി മലയാളിയുടെ വിജയകുമാറിന്റെ മരണം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു[…]

തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി

08:56am 24/7/2106 – എബി മക്കപ്പുഴ ഡാലസ്: റാന്നി മന്ദിരം ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ് കുട്ടി തോമസ് (രാജന്‍­68) ജൂലൈ 23 ശനിയാഴ്ച രാവിലെ നിര്യാതനായി. ശവസംസ്­കാരം പിന്നീട്. പരേതന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്. മകന്‍: ടോം തോമസ്, മരുമകള്‍: ജിന്‍സി തോമസ് മകള്‍: പരേതയായ ടെസ്സി തോമസ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമായ പരേതന്‍ ജര്‍മ്മനിയിലും പിന്നീട് ചിക്കാഗോയിലും ഡാലസിലുമായി 40 Read more about തോമസ് കുട്ടി തോമസ് (രാജന്‍ ­-68) ഡാലസില്‍ നിര്യാതനായി[…]

ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ണാടക ആര്‍.ടി.സി സമരം

08:33 AM 24/07/2016 ബംഗളൂരു: കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കും. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലമായി പണിമുടക്കാന്‍ തീരുമാനിച്ചത്. 35 ശതമാനം വര്‍ധനയാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പത്തു ശതമാനം വരെ വര്‍ധന വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ബംഗളൂരു നഗരത്തിലെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം 23,000ഓളം ബസുകളാണ് സര്‍വിസ് നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന Read more about ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ണാടക ആര്‍.ടി.സി സമരം[…]

ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍

08:55am 24/7/2016 തിരുവനന്തപുരം: വിജയവും പരാജയവും വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണമെന്ന്് എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവന്‍. ഏത് തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടിയാലും ലോക വീക്ഷണവും സാംസ്‌കാരിക അവബോധവും ഉണ്ടാകണം.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.. മറ്റ് സംസ്‌കാരങ്ങളെല്ലാം ലോകത്ത് നിന്ന് അപ്രത്യക്ഷമായിട്ടും ഭാരതീയ സംസ്‌കാരം മാത്രം നിലനിന്നു.വിദ്യാഭ്യാസവും അറിവുമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ശില. പൂര്‍വ്വിക പാരമ്പര്യത്തില്‍ അഭിമാനം ഉള്‍ക്കൊണ്ട് Read more about ജയ പരാജയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പോലെ കാണണം: ആദികേശവന്‍[…]