സൽമാൻെറ ശിക്ഷ: പുതിയ ഹരജി സുപ്രീംകോടതി തള്ളി

02:00 PM 15/07/2016 ന്യൂഡൽഹി: വാഹനാപകട കേസില്‍ നടൻ സൽമാൻ ഖാന്‍റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ അപകടത്തിൽ പരിക്കേറ്റയാൾ നൽകിയ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് മഹരാഷ്ട്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹരജി പരിഗണനയിലുള്ളതിനാലാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്. അപകടത്തിൽ പരിക്കേറ്റ നിയാമത്ത് ശൈഖ് ആണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. 2015 ഡിസംബർ 10നാണ് സൽമാന്‍റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ Read more about സൽമാൻെറ ശിക്ഷ: പുതിയ ഹരജി സുപ്രീംകോടതി തള്ളി[…]

രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

01:50 PM 15/07/2016 കൊല്‍കത്ത: ഡാര്‍ജിലിങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. രാഷ്ട്രപതി സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. ഡാര്‍ജിലിങ്ങില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സൊനാഡയിലാണ് അപകടം നടന്നത്. മൂന്നുദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ബാഗ്ദോഗ്രയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹത്തിനിടയിലാണ് രാഷ്ട്രപതിയുടെ കാറും അകമ്പടി വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. രാഷ്ട്രപതിയുടെ കാറിനു പിറകിലുള്ള മൂന്നാമത്തെ എസ്കോര്‍ട്ട് കാര്‍ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു Read more about രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്[…]

സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

10:30 AM 15/07/2016 ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ സി-17 വിമാനത്തിലെത്തിയ 45 മലയാളികളും 32 തമിഴ്നാട്ടുകാരും പുലർച്ചെ അഞ്ചു മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടറും തിരിച്ചെത്തിയവരെ സ്വീകരിച്ചു. വിദേശകാര്യ സഹമന്ത്രി മേജർ വി.കെ സിങ് ഇവരെ അനുഗമിച്ചിരുന്നു. നാട്ടിലെത്താൻ വിസമ്മതിച്ച് ബിസിനസുകാർ അടക്കമുള്ള 300ലധികം പേർ സുഡാനിൽ ഇപ്പോഴുമുണ്ടെന്ന് വി.കെ സിങ് മാധ്യമങ്ങളോട് Read more about സുഡാനില്‍ നിന്ന് മലയാളികളടങ്ങിയ 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു[…]

ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സെ. ജോര്‍ജ് ടീം ചാമ്പ്യന്മാര്‍

– ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: കഴിഞ്ഞ 6 വര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ 2016 ലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌­സ് ടീം വിജയികളായി. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം റണ്ണര്‍ അപ് ആയി. സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആറാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 9, 10 ശനി, Read more about ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സെ. ജോര്‍ജ് ടീം ചാമ്പ്യന്മാര്‍[…]

കൊമ്പന്‍ താരു (80) നിര്യാതനായി

10:28am 15/7/2016 കണ്ണൂര്‍ : വയത്തൂര്‍ യുപി സ്കൂള്‍ പ്രധാനാധ്യാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൊമ്പന്‍ താരു (80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിക്ക്. ഭാര്യ: പരേതയായ കൊട്ടുകാപ്പള്ളി എല്‍സമ്മ (റിട്ട. അധ്യാപിക). മക്കള്‍: നിഷ് (കേരള ഗ്രാമീണ്‍ ബാങ്ക്, പയ്യാവൂര്‍), മനോജ് (ഡെറാഡൂണ്‍), ജോസ് (അധ്യാപകന്‍, തില്ലങ്കേരി എച്ച്എസ്എസ്) ആശ ചുങ്കത്ത് (ഗ്ലെന്‍വ്യൂ, ചിക്കാഗോ). മരുമക്കള്‍: മാത്യു (റിട്ട. മാനേജര്‍ കാത്തലിക് സിറിയന്‍ ബാങ്ക്), ജിന്‍സി(ഡെറാഡൂണ്‍), സീമ (അധ്യാപിക, പൈസക്കരി എച്ച്എസ്എസ്), ജിതേഷ് ചുങ്കത്ത് Read more about കൊമ്പന്‍ താരു (80) നിര്യാതനായി[…]

തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി

10:20am 15/7/2016 പെരുമ്പാവൂര്‍:ആരാംകോ (സൗദി) റിട്ട. എന്‍ജിനീയര്‍ തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയില്‍. ഭാര്യ: ആറൂര്‍ കൂവപ്ലാക്കല്‍ ബിന്നി. മക്കള്‍: ഡോ. എല്‍സ മാത്യു, ഡോ. എല്‍ന ജൂബിന്‍ (ഇരുവരും യുഎസ്), ഡോ. എല്‍ബ ലയണല്‍, ഡോ. എലോയ് വര്‍ഗീസ്, ഡോ. എറിക് വര്‍ഗീസ് (മൂവരും യുകെ). മരുമക്കള്‍: ഡോ. മാത്യു ചാക്കോ, ഡോ. ജുബിന്‍ കൊച്ചുമ്മന്‍ (ഇരുവരും യുഎസ്), ഡോ. ലയണല്‍ പീറ്റര്‍ (യുകെ). Read more about തോമ്പ്ര വര്‍ഗീസ് (69) അമേരിക്കയില്‍ നിര്യാതനായി[…]

ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം

10:am 15/07/2016 നൈസ്: ഫ്രാൻസിലെ നൈസിൽ ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 80ലധികം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 50ലധികം പേരുടെ പരിക്ക് ഗുരുതരം. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചു കയറ്റിയാണ് അക്രമി മനുഷ്യ കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന Read more about ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം[…]

അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍

01.37 AM 15-07-2016 ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സൈബര്‍ ക്രൈം പോലീസ് അന്വേഷണ സംഘമാണു ഡല്‍ഹിയില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശി സൗരഭ്, കീര്‍ത്തിനഗര്‍ സ്വദേശി ഋഷി നെരൂല എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സൗരഭ്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സിഇഒയും ഋഷി നെരൂല ടീം ലീഡറുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മറ്റു ചില Read more about അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍[…]

കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍

01.12 AM 15-07-2016 സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ടാണു നിര്‍മാതാവായ കലൈപുലി എസ്. താണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പകര്‍പ്പില്‍നിന്ന് അനധികൃതമായി നിരവധി പകര്‍പ്പുകള്‍ നിര്‍മിക്കുന്നതായും ഇത് കൈമാറുന്നതു നിര്‍മാതാവിനു വന്‍ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ അനധികൃത ഡൗണ്‍ലോഡിംഗ് പ്രോത്സാഹിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും തടയാന്‍ ട്രായിയോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. Read more about കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍[…]

സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

01.18 AM 15-07-2016 ഇസ്‌ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചതിന്റെ പിന്നാലെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രചരണ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ടെലികോം റെഗുലേറ്റര്‍ ചെയര്‍മാന്‍ ഷാജഹാന്‍ മുഹമ്മൂദ് പറഞ്ഞു. ധാക്ക ഭീകരാക്രമണത്തിനു നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി. നായിക്കിന്റെ ഇസ്‌ലാമിക് മൊബൈലില്‍ പീസ് ടിവി പ്രഭാഷണങ്ങള്‍ ലഭ്യമായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലുമാണ് Read more about സക്കീര്‍ നായിക്കിന്റെ പീസ് മൊബൈലും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു[…]