ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു

03:20pm 14/7/2016 കൊച്ചി . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു വൈകിട്ട് നാലിനു ജി ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കൻ ഭരണഘടനാ കമ്മിറ്റിയംഗം പ്രഫ രവിവർമ കമാർ ഉദ്ഘാടനം ചെയ്യും. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷത വഹിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്നതു ചർച്ച ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന മനുസരിച്ചാണ് ദിനാചരണം സംഘടിപ്പിക്കുന്നതെന്ന ഭാരവാഹികളായ ജസ്റ്റിസ് കെ. സുകുമാരൻ, Read more about ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു[…]

മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി

03:07 PM 14/07/2016 തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക Read more about മൈക്രോ ഫിനാന്‍സ് തട്ടിപ്പുക്കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി[…]

ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി

03:04pm 14/07/2016 ന്യൂഡല്‍ഹി: ഐ.എസ് പുതുതായി പുറത്തുവിട്ട വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിക്കുകയായിരുന്നു ഐ.എസ്. ഇത്തരത്തിലാണ് ഐ.എസ് പ്രചരണം നടത്തുന്നതെന്നും ഉവെസി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ യുവജനങ്ങളോട് പറയാനുള്ളത് ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നതാണ്. രാഷ്ട്രത്തിന്‍്റെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണം. Read more about ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി[…]

പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

03:00pm 14/7/2016 കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി Read more about പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍[…]

ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ

03:00pm 14/07/2016 ന്യൂയോർക്ക്: ഭീകരവാദം പാകിസ്താന്‍റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.എന്നിൽ ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. യു.എൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരവാദികൾക്ക് പാകിസ്താൻ സഹായങ്ങൾ ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. യു.എൻ നൽകുന്ന ആനുകൂല്യങ്ങൾ പാകിസ്താൻ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ Read more about ഭീകരവാദം’ പാകിസ്താന്‍റെ ദേശീയ നയമെന്ന് ഇന്ത്യ[…]

കാസര്‍ഗോട്ട് 86 കിലോ ചന്ദനം പിടിച്ചു

02:50om 14/7/2016 കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ 86 കിലോ ചന്ദനവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അഹമ്മദാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

02:44 PM 14/07/2016 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റാണ് കമല്‍. ചലച്ചിത്ര വികസന കോര്‍പറേഷനുമായി ചേര്‍ന്ന് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി കമൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ചലച്ചിത്ര രംഗത്തിന്‍റെ വികസനത്തിനായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ രാജീവ് നാഥ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ Read more about കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു[…]

പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

02:40am 14/7/2016 കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി Read more about പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍[…]

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

12:50pm 14/7/2016 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരായ കേസ് വിഷയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്. നടപടി അധാര്‍മികമാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ജിഷയുടെ ഘാതകന് വേണ്ടി കോടതിയില്‍ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ടോ എന്നും പ്രതിപക്ഷം ചോദിച്ചു. Read more about നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്[…]