സ്വർണവില പവന് 22,640 രൂപ

11:41 AM 12/07/2016 കൊച്ചി: ഒരു ദിവസത്തെ ഉയർച്ചക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം തിങ്കളാഴ്ചയാണ് സ്വർണവില 22,720 രൂപയിലേക്ക് ഉയർന്നത്. 22,640 രൂപയായിരുന്നു കഴിഞ്ഞ ശനിയാഴ്ച പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.19 ഡോളർ താഴ്ന്ന് 1,353.81 ഡോളറിലെത്തി.

സഹീര്‍ഖാന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും

11:40 AM 12/07/2016 ന്യൂഡല്‍ഹി: മുന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ ഇന്ത്യന്‍ ടീമിന്‍െറ ബൗളിങ് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീര്‍ഖാന്‍െറ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോച്ച് അനില്‍ കുംബ്ലെയാണ്​. ഇന്ത്യന്‍ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനില്‍ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു. സഹീര്‍ഖാന്‍ ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മല്‍സരങ്ങളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ Read more about സഹീര്‍ഖാന്‍ ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും[…]

ഗ്രഗ് ബര്‍ക്ക്, പലോമ ഗാര്‍സ്യ വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവികള്‍

11:44am 12/7/2106 വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ മേധാവിയായി അമേരിക്കക്കാരനായ ഗ്രഗ് ബര്‍ക്കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡെപ്യൂട്ടി വക്താവായി സ്പാനിഷ് മാധ്യമ പ്രവര്‍ത്തക പലോമ ഗാര്‍സ്യയെയും നിയമിച്ചു. ആദ്യമായാണ് ഒരു വനിതയെ ഈ തസ്തികയില്‍ നിയമിക്കുന്നത്. പത്തുവര്‍ഷം സേവനം പൂര്‍ത്തിയാക്കി ഇപ്പോഴത്തെ വക്താവായ ഫ്രെഡറിക്കോ ലൊംബാര്‍ഡി(74) ഓഗസ്റ്റ് ഒന്നിന് സ്ഥാനമൊഴിയും. ഇതെത്തുടര്‍ന്നു പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും. ഫോക്‌സ് ന്യൂസിന്റെ മുന്‍ റിപ്പോര്‍ട്ടറായ അമ്പത്താറുകാരന്‍ ബ്രൂക്ക് കാത്തലിക് വീക്കിലിയുടെ റോം ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൈംവാരികയിലും Read more about ഗ്രഗ് ബര്‍ക്ക്, പലോമ ഗാര്‍സ്യ വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവികള്‍[…]

അമേരിക്കന്‍ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്‌റ്റോറിയ വുഡ്‌­ഹോള്‍, ചരിത്രവും അവലോകനവും

11:41am 12/7/2016 ജോസഫ് പടന്നമാക്കല്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പു വാര്‍ത്തകളില്‍ ഒരു വനിത പ്രസിഡന്റാകാനുള്ള സംഭാവ്യതയുടെ ഔദ്യോഗിക പ്രഖ്യാപനം ചരിത്രപരമായിട്ടാണ് കരുതുന്നത്. സ്ത്രീജനങ്ങളില്‍ ദേശീയ ടിക്കറ്റിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായി 2008ല്‍ സാറാ പാലിനും 1984­ല്‍ ജെറാള്‍ഡിന്‍ ഫെറോറായും മത്സരിച്ചിരുന്നു. എങ്കിലും രാഷ്ട്രത്തിന്റെ ഉന്നതമായ പ്രസിഡന്റ് പദവിയില്‍ സ്ത്രീകള്‍ക്ക് നാളിതുവരെ എത്തപ്പെടാന്‍ സാധിച്ചിട്ടില്ല. ക്ലിന്റന്റെ തിരഞ്ഞെടുപ്പുനേട്ടം പ്രാമാണികമായി ചിന്തിക്കുന്നവര്‍ക്ക് ആശയ കുഴപ്പം സൃഷ്ടിക്കുന്നു. അവര്‍ക്കു മുമ്പേ നോമിനേഷന്‍ കിട്ടിയ മറ്റൊരു വനിതാസ്ഥാനാര്‍ത്ഥിയായ വിക്‌റ്റോറിയ വുഡ്‌ഹോള്‍ (Victoria Woodhull) പ്രസിഡന്റ് Read more about അമേരിക്കന്‍ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്‌റ്റോറിയ വുഡ്‌­ഹോള്‍, ചരിത്രവും അവലോകനവും[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം യോഗം ചേര്‍ന്നു

11:40am 12/7/2016 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക യോഗം മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ കൂടുകയുണ്ടായി. ചിക്കാഗോ മലയാളി അസോസിയേഷന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച സീനിയേഴ്‌സ് ഫോറം അംഗങ്ങളെ സി.എം.എ പ്രസിഡന്റ് ടോമി അംബേനാട്ട് പ്രശംസിക്കുകയും സ്വന്തം സ്ഥാപനം വാങ്ങുന്നതിനാവശ്യമായ ഫണ്ട് സമാഹരണത്തില്‍ നിര്‍ലോഭമായ സഹകരണം നല്‍കിയതിന് നന്ദി പറയുകയും ചെയ്തു. അധ്യക്ഷ പ്രസംഗം നടത്തിയ ജോസഫ് നെല്ലുവേലില്‍ ഇപ്പോഴത്തെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സഹകരണങ്ങള്‍ക്കും, ഫണ്ട് സമാഹരണത്തില്‍ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറം യോഗം ചേര്‍ന്നു[…]

പത്തൊമ്പതാമത് ഡാലസ് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 5,6,7 തീയതികളില്‍

11:36am 12/7/2016 ഡാലസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പത്തൊമ്പതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വാഗ്മിയും, പ്രാസംഗികനുമായ റവ.ഫാ. സഖറിയ നൈനാന്‍ (സാഖ് അച്ചന്‍) ആണ് മുഖ്യ പ്രഭാഷകന്‍. ഡാലസിലെ 22 പള്ളികള്‍ ചേര്‍ന്നു നടത്തുന്ന ഈ കണ്‍ന്‍ഷന്‍ വൈകിട്ട് 6 മണി മുതല്‍ 9 മണി വരെയാണ്. 14133 ഡെന്നീസ് ലൈന്‍, Read more about പത്തൊമ്പതാമത് ഡാലസ് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 5,6,7 തീയതികളില്‍[…]

കാലം ചെയ്ത മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്കാരം ബുധനാഴ്ച

11:33am 12/7/2016 ഇരിങ്ങാലക്കുട :കാലംചെയ്ത മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്കാരം ബുധനാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ കപ്പേളയില്‍ നടക്കും. ഉച്ചയ്ക്കു രണ്ടിനു സംസ്കാര ശുശ്രൂഷകള്‍ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ആരംഭിക്കും. ഇരിങ്ങാലക്കുട രൂപതയെ 32 വര്‍ഷം നയിച്ച മാര്‍ ജയിംസ് പഴയാറ്റില്‍ കരളിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണു ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കാലംചെയ്തത്. 1978ല്‍ രൂപീകൃതമായ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനായിരുന്നു. 2010 ഏപ്രില്‍ 18നു സ്ഥാനമൊഴിഞ്ഞശേഷം സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ Read more about കാലം ചെയ്ത മാര്‍ ജയിംസ് പഴയാറ്റിലിന്റെ സംസ്കാരം ബുധനാഴ്ച[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റും ദുക്‌റാന ദിനാചരണവും

– ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാള്‍ നൈറ്റ് “വിസ്മയ 2016′ അതിമനോഹരമായി. ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തിയ തിരുനാളിലെ മനോഹര സായാഹ്നങ്ങളിലൊന്നായി ഈ ആഘോഷം. ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകിട്ട് നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍ ഫാ. ജോസഫ് പാലയ്ക്കല്‍ കാര്‍മികത്വം വഹിച്ചു ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ഡേവിഡ് മൗറി, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. മാത്യു Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റും ദുക്‌റാന ദിനാചരണവും[…]

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം

11:30am 12/7/2016 ന്യൂജേഴ്‌സി: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് (H.G. Dr. Yuhanon Mar Meletius Mteropolitan) ന്യൂജേഴ്‌സി സെന്റ് ബസേലിയോസ്­ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഊഷ്മളസ്വീകരണം നല്‍കി. പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ പ്രഭാതപ്രാര്‍ത്ഥനയിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കുവാനും, കുടുംബസമേതം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇടവകാംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാര്‍മികരായി പരിശുദ്ധ Read more about ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം[…]

ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാഹനാപകടം: മൂന്നു മരണം

03:30pm 11/7/2016 മുസാഫര്‍നഗര്‍: ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാന്‍ അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂ മന്ദി ബൈപാസിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആഴമുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. അഖില (65), സുബൈര്‍ (എട്ട്), ഇല്‍മ (ആറ്) എന്നിവരാണ് മരിച്ചത്. ചാപ്പര്‍ മേഖലയിലെ ഫുലത് ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.