കൊച്ചിയില്‍ അനധികൃതമായി നികുതിയടക്കാതെ അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചു

10:20am 11/7/2016 കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്വര്‍ണം പിടികൂടി. അനധികൃതമായി നികുതിയടക്കാതെ മുംബൈയില്‍ നിന്ന് ട്രെയിന്‍ വഴി കടത്തിയ സ്വര്‍ണമാണ് ഷാഡോ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. കച്ചേരിപ്പടിയിലെ പ്രമുഖ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദന്‍ സിംഗ്, പ്രഹ്ലാദ് എന്നീ രാജസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു നാലു ലക്ഷം Read more about കൊച്ചിയില്‍ അനധികൃതമായി നികുതിയടക്കാതെ അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചു[…]

കാണാതായവരില്‍ ഒരാളെ കണ്ടെത്തി

10:10am 11/7/2016 മുംബൈ: ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളെ മുംബൈയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനിനെയാണ് കണ്‌ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു. ഒരാഴ്ച മുമ്പ് ഫിറോസ്ഖാന്‍ വീട്ടിലേക്കു വിളിച്ചിരുന്നു. ബാക്കിയുള്ളവര്‍ സിറിയയില്‍ ആണെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മറ്റുള്ളവരുടെ തിരോധാനത്തെകുറിച്ച് വ്യക്തമായവിവരം ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നാല്‍പ്പതിലേറെ മലയാളികള്‍ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണെ്ടന്നാണ് Read more about കാണാതായവരില്‍ ഒരാളെ കണ്ടെത്തി[…]

തുര്‍ക്കിയില്‍ ബോംബ് സ്‌ഫോടനം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

10:07am 11/7/2016 ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. സര്‍ക്കാരും കുദിഷ് പാര്‍ട്ടിയും തമ്മില്‍ രണ്്ടു വര്‍ഷംമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇത് ലംഘിക്കപ്പെട്ടിരുന്നു.

തട്ടേക്കാട് പക്ഷിസങ്കേത പരിധിയില്‍നിന്ന് ആറ് ഉരഗ ജീവികളെയും നാല് ഉഭയജീവികളെയും കണ്ടത്തെി.

10:05am 11/07/2016 കോതമംഗലം: തട്ടേക്കാട് ബേര്‍ഡ് മോണിറ്ററിങ് സെല്ലും കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി ഗവേഷകവിഭാഗവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് തട്ടേക്കാട്ട് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടത്തെിയത്. മുമ്പ് കണ്ടത്തെിയ 30 ഉരഗ ജീവികള്‍ക്കും 15 ഉഭയജീവികള്‍ക്കും പുറമെയാണിത്. വിശദവിവരങ്ങള്‍ ഒരാഴ്ചക്കകമേ ലഭ്യമാകൂ. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ സര്‍വേയില്‍ കണ്ടെത്തിയ പുതിയ ജീവിവര്‍ഗങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പക്ഷിസങ്കേതത്തെ ഏഴിടങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. പീച്ചിയിലെ 50 ഗവേഷകവിദ്യാര്‍ഥികളും 20 പരിസ്ഥിതിപ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരും Read more about തട്ടേക്കാട് പക്ഷിസങ്കേത പരിധിയില്‍നിന്ന് ആറ് ഉരഗ ജീവികളെയും നാല് ഉഭയജീവികളെയും കണ്ടത്തെി.[…]

ഉത്തരാഖണ്ഡില്‍ ഭൂചലനം

10:03am 11/7/2016 ഗോപേശ്വര്‍: ഉത്തരാഖണ്ഡ് ചാമോലിയില്‍ ജില്ലയില്‍ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ ഇല്ല.

കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

10;01 AM 11/07/2016 ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. സംഘര്‍ഷം തുടരുന്ന താഴ്വരയില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്. ക്രമസമാധാന പ്രശ്നം പരിഗണിച്ച് താഴ്വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച Read more about കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.[…]

നിതിന്‍ ഗഡ്കരിയുടെ യു.എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും

10:00 AM 11/07/2016 ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒരാഴ്ചത്തെ യു.എസ് സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. യു.എസ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി അന്തോണി ഫോക്സുമായി വാഷിങ്ടണില്‍ അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ തുറമുഖം, കപ്പല്‍നിര്‍മാണം, തീരദേശ സാമ്പത്തിക മേഖല തുടങ്ങി അടിസ്ഥാനസൗകര്യ വികസനരംഗത്ത് യു.എസ് നിക്ഷേപം തേടുമെന്ന് ഗഡ്കരിയുടെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഹൈവേ വികസനം, റോഡ് രൂപകല്‍പന, റോഡ് സുരക്ഷ, പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ വികസനം തുടങ്ങിയവയില്‍ യു.എസ്-ഇന്ത്യ സഹകരണത്തിന്‍െറ സാധ്യതകളും ചര്‍ച്ച Read more about നിതിന്‍ ഗഡ്കരിയുടെ യു.എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും[…]

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ അംഗം അമല്‍ ദത്ത അന്തരിച്ചു

09:59am 11/7/2016 കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു വേണ്്ടി കളിച്ചിട്ടുള്ള അമല്‍ ദത്ത 1954ലെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ അംഗമായിരുന്നു. പിന്നീട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ്രപരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. മോഹന്‍ ബഗാനെ പരിശീലിപ്പിക്കുന്ന സമയത്ത് 4-1-2-1-2 എന്ന രീതിയില്‍ കളിക്കാരെ വിന്യസിക്കുന്ന ഡയമണ്്ട് ശൈലി കൊണ്്ടുവന്നത് അമലായിരുന്നു.

പോര്‍ചുഗലിന് യൂറോ കിരീടം

09:57 AM 11/07/2016 പോര്‍ചുഗല്‍ 1 -ഫ്രാന്‍സ് 0 പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരിന് ഫ്രഞ്ചുകാരെ ഒന്നാകെ കണ്ണീര്‍കുടിപ്പിച്ച് യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ സുവര്‍ണ മുത്തം. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റില്‍ പിറന്ന എഡറിന്‍െറ ഗോളില്‍ പോര്‍ചുഗല്‍ ചരിത്ര ജയം രുചിച്ചു. നിശ്ചിത സമയത്ത് ഇരു നിരയും ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്‍െറ ദിമിത്രി പായെറ്റിന്‍െറ ഫൗളിനിരയായി വീണ Read more about പോര്‍ചുഗലിന് യൂറോ കിരീടം[…]

ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും

09:56am 11/07/2016 കൊച്ചി/പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മൃഗപീഡന കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇരിങ്ങോളിലെ പൊലീസ് ഡ്രൈവറുടെ ആടിനെ പ്രതി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെ കിട്ടിയാല്‍ ജിഷ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ജിഷയെ Read more about ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും[…]