ചാവക്കാട് പി.വി രമേഷ് വധം: മൂന്നു പേർ അറസ്റ്റിൽ

08:22 PM 09/07/2016 തൃശൂർ: ചാവക്കാട് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ അയൽവാസികളായ മൂന്നു പേർ അറസ്റ്റിൽ. ചാവക്കാട് പാലയൂർ സ്വദേശികളായ സത്യൻ, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. 12 മണിയോടെ തൃശൂർ-മലപ്പുറം ജില്ലാ അതിർത്തി പ്രദേശത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ചയാണ് ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് പി.വി രമേഷ് കൊല്ലപ്പെട്ടത്. മക്കളുമായി ബൈക്കിൽ പോകുമ്പോൾ മദ്യപസംഘം കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് രമേഷിന്‍റെ മരണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ രമേഷ് കുഴഞ്ഞു Read more about ചാവക്കാട് പി.വി രമേഷ് വധം: മൂന്നു പേർ അറസ്റ്റിൽ[…]

എട്ടു കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യും

04:55pm 09/7/2016 മുംബൈ: കഴിഞ്ഞ രണ്ടു ത്രൈമാസ കണക്കുകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാത്ത എട്ടു കമ്പനികളെ ബിഎസ്ഇ ലിസ്റ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യും. ഈ മാസം 29 മുതല്‍ എട്ടു കമ്പനികളുടെ ഓഹരികള്‍ വില്പന നടത്താന്‍ കഴിയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കമ്പനികളുടെ എല്ലാവിധ ഓഹരി ഇടപാടുകളും മരവിപ്പിച്ചിട്ടുമുണ്ട്. ഗംഗോത്രി അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, ഗുപ്ത സിന്തെറ്റിക്‌സ്, എംസിഎസ്, നീരജ് സിമന്റ് സ്ട്രക്ചറല്‍സ്, മിനോള്‍ട്ട ഫിനാന്‍സ്, സോഫ്റ്റ്‌ടെക് ഇന്‍ഫിനിയം സൊലൂഷന്‍സ്, യൂണിമിന്‍ ഇന്ത്യ, സൈലോഗ് സിസ്റ്റംസ് Read more about എട്ടു കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യും[…]

അല്‍പം ജീരകം മതി ദഹനക്കേടിനു

04:50pm 09/7/2016 പൊള്ളലിനു തേന്‍ ആന്റി ഓക്‌സിഡന്റ് ഗുണമുളളതിനാല്‍ ജീരകം ആരോഗ്യജീവിതത്തിനു ഗുണപ്രദം. ജീരകമിട്ടു തിളപ്പിച്ച വെള്ളം ഗുണപ്രദം. നീര്‍വീക്കം കുറയ്ക്കുന്നു. ഡയറ്ററി നാരുകള്‍ ധാരാളം. ഇരുമ്പ്, കാല്‍സ്യം, മാംഗനീസ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ജീരകത്തിലുണ്ട്. ദഹനക്കേട്, അതിസാരം, അസിഡിറ്റി, വയറുവേദന, ജലദോഷം, ചുമ, പനി, തൊണ്ടപഴുപ്പ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ജീരകം ഗുണപ്രദം. ആഹാരം ദഹിച്ചു പോഷകങ്ങളെ ശരീരം വലിച്ചെടുത്ത് ഊര്‍ജമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നതിനു സഹായകം. ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഗുണപ്രദം. സ്തനം, കുടല്‍ Read more about അല്‍പം ജീരകം മതി ദഹനക്കേടിനു[…]

സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി

04:45 PM 09/07/2016 തിരുവനന്തപുരം: മൈക്രോഫാനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി തീരുമാനം. ഇന്ന് ചേര്‍ന്ന വിശാല എസ്.എന്‍.ഡി.പി യോഗത്തിലാണ് തീരുമാനമുണ്ടായത്. പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു. പിണറായി വിജയനെ കാണാൻ തീരുമാനിച്ച സാഹചര്യത്തിൽ പരസ്യമായി Read more about സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി[…]

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബസംഗമം

04:14pm 09/07/2016 ദുബൈ: ദുബൈയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. ഈദ് ദിനത്തില്‍ കറാമ എസ്.എന്‍.ജി ഈവന്‍റ്സ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. യു.എ.ഇ എക്സ്ചേഞ്ച് മാധ്യമ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ, ജോയ് ആലുക്കാസ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ (ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍സ്) ജിബിന്‍ ടോംസ് ജോണ്‍, ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റ്സ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജലീല്‍ പട്ടാമ്പി, ജോജി ജെയിംസ്, സുമിത് Read more about ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബസംഗമം[…]

പ്രായപൂര്‍ത്തിയായവര്‍ കാണുക

04:10pm 09/7/2016 ചായം പൂശിയ വീട് എന്ന ചിത്രം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക്. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കം കാരണം വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. പക്ഷേ സംവിധായകരായ സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും വിട്ടുകൊടുക്കാന്‍ തയാറായില്ല. നഗ്നത കാട്ടുന്ന രംഗങ്ങള്‍ വെട്ടിമുറിക്കുമെന്ന് സെന്‍സര്‍ബോര്‍ഡ് കട്ടായം പറഞ്ഞതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയില്‍ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. ഇപ്പോള്‍ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ആണ് Read more about പ്രായപൂര്‍ത്തിയായവര്‍ കാണുക[…]

ദലിതനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.

04:08pm 09/07/2016 അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതനായ 42കാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാം സിന്‍ഗ്രാഹിയ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട 46ഓളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് ഗുജറാത്തിലെ പി.ഡി.യു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാം സിന്‍ഗ്രാഹിയ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത് കരവാന്ദ്ര, ലഖു Read more about ദലിതനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.[…]

മേനകാ ഗാന്ധിയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നു.

04:03pm 09/07/2016 ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശത്തില്‍ സല്‍മാന്‍ ഖാന്‍ ഹാജരാകണമെന്ന വനിതാ കമ്മീഷന്റെ നിര്‍ദേശമാണ് ഇത്തവണ മന്ത്രിയെ ചൊടിപ്പിച്ചത്. കമ്മീഷന്റെ മുന്നില്‍ നിരവധി ബലാല്‍സംഗ കേസുകള്‍ നിലനില്‍ക്കെ സെലിബ്രിറ്റികളുടെ കേസുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ട കാര്യമില്ലെന്ന് ലളിത കുമാരമംഗലത്തോട് ഒരു യോഗത്തില്‍ വെച്ച് മന്ത്രി തുറന്നടിച്ചെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്റെ വിഷയത്തില്‍ മൃദുസമീപനം സ്വീകരിച്ചാല്‍ അതൊരു കീഴ്വഴക്കമാകുമെന്നും കമീഷന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്‍കുമെന്നുമായിരുന്നു കുമാരമംഗലത്തിന്റെ മറുപടി. എന്നാല്‍, സല്‍മാനെതിരെ സമന്‍സ് അയക്കുന്നതിന് മുമ്പ് കൂടിയാലോചിക്കാത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത് Read more about മേനകാ ഗാന്ധിയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുന്നു.[…]

കൊണാട്ട് പ്ലേസിലുള്ള സിനിമ ഹാളിനു നേരെ ബോംബ് ഭീഷണി.

04;00pm 09/7/2016 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ ഹാളിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചശേഷം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്‌ടെത്താന്‍ സാധിച്ചില്ല. പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല ഡിജിപി

03:59pm 09/7/2016 കൊച്ചി: കാസര്‍ഗോട്ടും പാലക്കാട്ടും നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുടുംബങ്ങളില്‍ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്‌ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മലയാളികള്‍ വിദേശത്ത് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. ഇതു സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ കുടുംബാംഗങ്ങളുടെ പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ വിവാദമുണ്ടാക്കരുതെന്നും ഡിജിപി പറഞ്ഞു. അഞ്ചു കുടുംബങ്ങളെ കാണാതായ സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി നേരത്തെ അറിയിച്ചിരുന്നു. സ്ത്രീകളടക്കം 16 പേരെ Read more about കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല ഡിജിപി[…]