സ്വര്‍ണ വില വീണ്ടും കൂടി

12:44pm 29/7/2016 കൊച്ചി: സ്വര്‍ണ വില പവന് 23,000 കടന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. 23,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു.

ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

12:42pm 29/07/2016 ന്യൂഡൽഹി: ഇന്ത്യൻ പൗരനായ ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല. വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു ഇന്തോനേഷ്യ അറിയിച്ചിരുന്നത്. അതേസമയം, മയക്കുമരുന്നുകേസിൽ അറസ്റ്റിലായ മറ്റ് നാല് വിദേശികളെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കി. എന്തുകൊണ്ടാണ് ഗുർദീപിനെ ശിക്ഷക്ക് വിധേയമാക്കാത്തതെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയില്ല. എന്നാൽ സമാനമായ കേസിലെ 10 പേരെ പിന്നീട് വധശിക്ഷ വിധേയമാക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു. അതേസമയം, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പഞ്ചാബിലുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ച് ഗുർദീപ് സിങ്ങിനെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. വിദേശകാര്യ Read more about ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല[…]

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം

12:40pm 29/07/2016 തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്‍െറ നേത്യത്വത്തില്‍ ത്വരിതാന്വേഷണം നടത്തുന്നത്. ആവശ്യപ്പെട്ട ഫയലുകള്‍ തച്ചങ്കരി നല്‍കാത്തതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ആറു മാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മലിനീകരണ നിയന്ത്രണ നിയമം മറികടന്ന് ഭാരത് സ്റ്റാന്‍ഡേര്‍ഡ്, എയ്ഷര്‍ വാഹനങ്ങള്‍ക്കായി പുറത്തിറക്കിയ ഉത്തരവുകള്‍ വിവാദമായിരുന്നു. എല്ലാ വാഹന പുക പരിശോധന Read more about ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം[…]

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് തകർപ്പൻ വിജയം

12:33pm 29/07/2016 തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.ഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാർഡിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡിലും ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. 1886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷാനവാസ് പാദൂരാണ് വിജയിച്ചത്. ഷാനവാസിന്‍റെ വിജയത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. 17 അംഗ Read more about തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് തകർപ്പൻ വിജയം[…]

ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു

12:30pm 29/07/2016 ന്യൂഡല്‍ഹി: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ഗുഡ്ഗാവിലെ നിരത്തുകളില്‍ വെള്ളംപൊങ്ങി ഗതാഗതം താറുമാറായി. ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധം ഏര്‍പ്പെടുത്തിയിരിക്കയാണ്. ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും വെളളം പമ്പുചെയ്ത് ഒഴിവാക്കികൊണ്ടിയിരിക്കയാണ്. ഹരിയാന സര്‍ക്കാര്‍ ഗുഡ്ഗാവിലെ സ്കൂള്‍ക്ക് രണ്ടുദിവസത്തെത്തെ അവധി പ്രഖ്യാപിച്ചു. ഗുഡ്ഗാവിലെ ഹീറോ ഹോണ്ടാ ചൗകും വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്. Read more about ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം; ഗതാഗതം സ്തംഭിച്ചു[…]

പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ നീക്കം

11:10am 29/7/2016 കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ബംഗ്ല എന്ന പേരാണ് പുതിയതായി പരിഗണിക്കുന്നത്. മെയില്‍ ടുടേ പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേര് മാറ്റാനുള്ള നടപടികള്‍ തുടങ്ങുന്നതിന് മമത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. പശ്ചിമ ബംഗാളിനെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മമത പേര് മാറ്റാന്‍ ശ്രമിക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ Read more about പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ നീക്കം[…]

മഹാശ്വേതാ ദേവി അന്തരിച്ചു

11:00am 29 /07/2016 കൊല്‍ക്കത്ത: പിന്നാക്ക-അധ$സ്ഥിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിശ്രുത ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും പോരാട്ടനായികയുമായ മഹാശ്വേത ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അവശതകളാല്‍ മേയ് 22 മുതല്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ബെല്ളെ വ്യൂ ക്ളിനിക്കില്‍ ചികിത്സയിലായിരുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ഹൃദയസ്തംഭനവുമുണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.16നായിരുന്നു അന്ത്യം. പ്രായത്തിന്‍െറ അവശതകള്‍ക്കിടയിലും അണയാത്ത നീതിബോധത്തിന്‍െറ പ്രതീകമായിരുന്നു മഹാശ്വേത. അരനൂറ്റാണ്ടിലേറെ സാഹിത്യസപര്യയില്‍ സജീവമായിരുന്നു. അവസാന കാലത്ത് എഴുത്തിനേക്കാള്‍ സാമൂഹികപ്രവര്‍ത്തനത്തിലും Read more about മഹാശ്വേതാ ദേവി അന്തരിച്ചു[…]

ഇന്ന് ബാങ്ക് പണിമുടക്ക്

10:59am 29/07/2016 തിരുവനന്തപുരം: ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് ദേശീയതല ബാങ്ക് പണിമുടക്ക്. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തും. ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം തിരുത്തുക, വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാന്‍ നടപടികളും നിയമഭേദഗതിയും കൊണ്ടുവരുക, വായ്പാ കുടിശ്ശിക ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിട കുടിശ്ശികക്കാരുടെ പേരുകള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍സ് നേതാക്കള്‍ അറിയിച്ചു. എസ്.ബി.ടി -എസ്.ബി.ഐ ലയനം നടപ്പാക്കരുതെന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കേന്ദ്രം Read more about ഇന്ന് ബാങ്ക് പണിമുടക്ക്[…]

പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നവ രൂ­പതയ്ക്കായി കൃതജ്ഞതാ ബലിയും അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നടത്തപ്പെട്ടു

10;58am 29/7/2016 അപ്പച്ചന്‍ കണ്ണന്‍ചിറ പ്രസ്റ്റണ്‍ :ബ്രിട്ടനിലെ സീറോ മലബാര്‍ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാര്‍ത്ഥ്യമാകുകയും,ഇടവകാ ഭരണത്തില്‍ നൈപുണ്യം ഉള്ള പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കുകയും,സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനവും, കത്തീഡ്രല്‍ പള്ളിയുമായി ഉയര്‍ന്നു വരുകയും ചെയ്യുന്നതിലുള്ള നന്ദി സൂചകമായി കൃതജ്ഞതാ ബലിയും,വിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്വും ,കൃതജ്ഞതാ സ്‌തോത്രവും, വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെട്ടു. Read more about പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ നവ രൂ­പതയ്ക്കായി കൃതജ്ഞതാ ബലിയും അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നടത്തപ്പെട്ടു[…]

15 രൂപയ്ക്കുവേണ്ടി ദലിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

10:55am 29/7/2016 ന്യൂഡല്‍ഹി: കടം വാങ്ങിയ 15 രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ കടയുടമ ദലിത് വിഭാഗത്തില്‍പ്പെട്ട ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാവിലെ ഉത്തര്‍പ്രദേശിലെ മയിന്‍പൂരി ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമയായ അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദമ്പതികള്‍ അശോക് മിശ്രയുടെ പക്കല്‍ നിന്നും 15 രൂപ കടമായി കൈപ്പറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളോട് ഇയാള്‍ പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കൈയില്‍ പണമില്ലെന്നും വൈകിട്ട് മടങ്ങിവരുമ്പോള്‍ Read more about 15 രൂപയ്ക്കുവേണ്ടി ദലിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി[…]