ഭിന്നലിംഗക്കാര്‍ മര്‍ദനമേറ്റ ചികിത്സയില്‍;

10:08am 04/7/2016 കൊച്ചി: രണ്ടാഴ്ച മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ തിരിച്ചത്തെിയത്. കുറച്ചുകാലത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10.30ഓടെ സുഹൃത്തുമൊത്ത് വളഞ്ഞമ്പലത്ത് ബംഗളൂരുവില്‍ നിന്നത്തെുന്ന അമ്മയെ കാത്തു നില്‍ക്കുമ്പോഴാണ് അതുവഴി പൊലീസ് വാഹനം എത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ കണ്ടപാടെ വണ്ടി നിര്‍ത്തിയ പൊലീസ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ശസ്ത്രക്രിയ ഈയടുത്ത് കഴിഞ്ഞതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ളെന്ന് പൂര്‍ണ പറയുന്നു. നാഭിയില്‍ തൊഴിച്ചു. പിടിച്ചുമാറ്റാനത്തെിയ കൂട്ടുകാരിക്കും കിട്ടി ലാത്തി പ്രയോഗം. അറസ്റ്റിന് വനിതാ പൊലീസ് Read more about ഭിന്നലിംഗക്കാര്‍ മര്‍ദനമേറ്റ ചികിത്സയില്‍;[…]

വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം: ദയാബായി

10:07am 04/7/2016 കൊച്ചി: സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിക്കേണ്ടതുണെ്ടന്നു സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയാറാകണമെന്നും സീറോ മലബാര്‍ സഭാദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകവെ അവര്‍ പറഞ്ഞു. ഭൗതികവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലത്തില്‍ മാനുഷികഗുണങ്ങളും നന്മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. എവിടെയാണോ കാരുണ്യം ആവശ്യമുള്ളത് അവിടെ കാരുണ്യമായി എത്താന്‍ നമുക്കാവണമെന്നും ദയാബായി പറഞ്ഞു. Read more about വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം: ദയാബായി[…]

ബെന്‍ ജേക്കബ് വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്

10:06am 04/7/2016 ബെന്‍ ജേക്കബ് തുമ്പയില്‍ അമേരിക്കയിലെ പ്രശസ്തമായ വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി. പോസി ഫൗണ്ടേഷന്റെ 2016- 2020 -ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയാണ് ബെന്‍ വണ്ടിര്‍ബില്‍റ്റില്‍ പ്രവേശനം നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നോബല്‍ പ്രൈസ് തുകയുടെ ഒരു ഭാഗം അദ്ദേഹം ഈ ഫൗണ്ടേഷന് സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും നേതൃത്വപാടവ (ലീഡര്‍ഷിപ്പ്) വികാസത്തിനുമായാണ് ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രോങ്ക്‌സ് ഹൈസ്കൂള്‍ ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥിയാണ് ബെന്‍. എട്ട് Read more about ബെന്‍ ജേക്കബ് വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം

10:02am 04/7/2016 ഷോളി കുമ്പിളുവേലി ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണല്‍ പത്താമത് ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. അമേരിക്കയിലെ വിവിധ പ്രോവിന്‍സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സമാപന സമ്മേളനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ നിര്‍വഹിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് മുന്‍ മന്ത്രിയും, മലയാളിയുമായ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. ത്യാഗമനോഭാവത്തോടെ, സംഘടനയുടെ പുരോഗതിക്കായി നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നു ഡോ. Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ദൈ്വവാര്‍ഷിക സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം[…]

ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരിക്ക്

10:00am 04/7/2016 ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് 62 സ്ട്രീറ്റ് പ്രദേശത്തെ ഫിഫ്ത് അവന്യുവില്‍ പ്രദേശിക സമയം രാവിലെ 11 മണിക്കാണ് സ്‌ഫോടനമുണ്്ടായത്. പാര്‍ക്കില്‍ കിടന്ന വസ്തുവില്‍ ചവിട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളുടെ കാലിനാണ് പരിക്കേറ്റിരുന്നത്. ഇയാളെ മാന്‍ഹട്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവിടെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തിനു പിന്നാലെ പാര്‍ക്ക് തത്കാലത്തേക്ക് അടച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച യുഎസില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് Read more about ന്യുയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്‌ഫോടനം. ഒരാള്‍ക്കു ഗുരുതര പരിക്ക്[…]

എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല: കലക്ടര്‍ പ്രശാന്ത്

09:59am 04/07/2016 കോഴിക്കോട്: ഒടുവില്‍ ഒറിജിനല്‍ മാപ്പുമായി കലക്ടര്‍ എന്‍. പ്രശാന്ത്. പ്രശാന്ത് നായര്‍ എന്ന പേഴ്സനല്‍ ഫേസ്ബുക് അക്കൗണ്ടിലാണ് തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിച്ച് കലക്ടര്‍ ശനിയാഴ്ച രാത്രി 10.20ഓടെ പോസ്റ്റിട്ടത്. എം.കെ. രാഘവന്‍ എം.പിയുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായിത്തന്നെ പറഞ്ഞുതീര്‍ക്കണമെന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിക്കുന്നുവെന്നും ഒൗദ്യോഗിക കാര്യങ്ങളില്‍ നിയമപരമായിത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കലക്ടറുടെ ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ Read more about എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല: കലക്ടര്‍ പ്രശാന്ത്[…]

ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍

09:57 AM 04/07/2016 പാരിസ്: നെതര്‍ലന്‍ഡ്‌സും ഇംഗ്‌ളണ്ടും ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ വഴിമുടക്കിയ ഐസ്ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍. ക്വാര്‍ട്ടര്‍ഫൈനലിലെ അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെ 5-2ന് തകര്‍ത്തവര്‍ സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ നേരിടും. കളിയുടെ ആദ്യ പകുതിയല്‍ നാല് ഗോള്‍ നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ (12, 59മിനിറ്റ്), പോള്‍പൊഗ്ബ (20), ദിമിത്രി പായെറ്റ് (43), അന്‍േറാണി ഗ്രീസ്മാന്‍ (45) എന്നിവര്‍ Read more about ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍[…]

ഐഡിയ വീണ്ടും തകരാറില്‍ കാരണമെന്തെന്ന് ‘ഒരു ഐഡിയ’ യുമില്ലെന്ന് ഐഡിയ

04:47pm 03/7/2016 തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ നെറ്റ്‌വര്‍ക്കുകള്‍ വീണ്ടും തകരാറിലാണെന്നു പരാതി. ഇപ്പോഴും ഐഡിയ ഉപയോക്താക്കളില്‍ പലര്‍ക്കും ഫോണ്‍ വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ മെസേജ് അയയ്ക്കാനോ സാധിക്കുന്നില്ലെന്നാണു പരാതി. ശനിയാഴ്ച രാവിലെ മുതലാാണു സംസ്ഥാനത്തെ ഐഡിയ സെല്ലുലര്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായത.് ഇത് ഉപയോക്താക്കളെ ഏറെ വലച്ചു. കോള്‍സെന്റര്‍ നമ്പറുകളും കിട്ടാതായതോടെ ഉപയോക്താക്കള്‍ ആകെ ബുദ്ധിമുട്ടി. ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഐഡിയയുടെ സേവനം തടസപ്പെട്ടതോടെ പരാതിയുമായി കൂട്ടത്തോടെ ആളുകള്‍ കോള്‍ സെന്ററുകളിലേക്ക് Read more about ഐഡിയ വീണ്ടും തകരാറില്‍ കാരണമെന്തെന്ന് ‘ഒരു ഐഡിയ’ യുമില്ലെന്ന് ഐഡിയ[…]

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട താരിഷി ജെയ്നിന്‍റെ മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും.

04:43pm 03/07/2016 ധാക്ക: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട താരിഷി ജെയ്നിന്‍റെ മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും.സംസ്കാരം നാളെ ഉത്തര്‍പ്രദേശില്‍ നടക്കും താരിഷി ജെയ്ന്‍ അവധി ആഘോഷിക്കാനാണ് ധാക്കയിലത്തെിയത്. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഇവരുടെ പിതാവ് സഞ്ജീവ് ജെയ്ന്‍ 15-20 വര്‍ഷമായി ബംഗ്ളാദേശില്‍ വസ്ത്ര ബിസിനസ് നടത്തുകയാണ്. ഒരു ഇന്ത്യന്‍ ഡോക്ടര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടവരില്‍പെടുന്നു. നന്നായി ബംഗാളി സംസാരിക്കുന്ന ഇദ്ദേഹത്തെ ബംഗ്ളാദേശിയാണെന്ന ധാരണയിലാണ് ഭീകരര്‍ വെറുതെ വിട്ടതത്രെ. ധാക്കയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ബംഗ്ളാദേശ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാര്‍ Read more about ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട താരിഷി ജെയ്നിന്‍റെ മൃതദേഹം നാളെ ഇന്ത്യയിലെത്തിക്കും.[…]

2015 ല്‍ അമേരിക്കയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000 ജീവന്‍

04:45pm 03/7/2016 വാഷിംഗ്ടണ്‍: യുഎസില്‍ പോയവര്‍ഷം റോഡപകടങ്ങളില്‍ പൊലിഞ്ഞത് 35,000ലേറെ ജീവനുകളാണ്. 2014 നെ അപേക്ഷിച്ച് 7.7 ശതമാനത്തിന്റെ വര്‍ധനയാണ് റോഡപകടങ്ങളുടെ കാര്യത്തില്‍ ഉണ്ടായത്. ദേശീയ ഹൈവേ ഗതാഗത സുരക്ഷാസമിതി പുറത്തുവിട്ടതാണ് ഞെട്ടിക്കുന്ന ഈ കണക്ക്. കണക്കുകള്‍ പുറത്തു വന്നതോടെ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ തേടുകയാണ് ഹൈവേ ഗതാഗത സുരക്ഷാസമിതി. വാഹനങ്ങളുടെ എണ്ണം പെരുകിയതും അലസമായ ഡ്രൈവിംഗുമൊക്കെയാണ് അപകടങ്ങളുടെ വര്‍ധനയ്ക്ക് കാരണമെന്നുസമിതിയുടെ പ്രാഥമിക വിലയിരുത്തലുണ്ട്.