റോജേഴ്‌സ് കപ്പ്: വാവ്‌റിങ്ക ക്വാര്‍ട്ടറില്‍

10:48am 29/7/2016 ടോറോന്റോ: സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അമേരിക്കന്‍ താരം ജാക്ക് സോക്കിനെ 7-6(3), 6-2ന് പരാജയപ്പെടുത്തിയാണ് വാവ്‌റിങ്ക മുന്നേറിയത്. ജപ്പാന്റെ കെയ് നിഷികോരിയും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെ രാജീവ് റാമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിഷികോരി അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-4.

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും, പുതിയ അപ്പസ്‌റ്റോലിക് വിസിറ്റേറ്ററും

10:47am 29/7/2016 Georgekutty T. Pullappally ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമമെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം) റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും Read more about സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും, പുതിയ അപ്പസ്‌റ്റോലിക് വിസിറ്റേറ്ററും[…]

ബ്രിട്ടനില്‍ സീറോ മലബാര്‍ സഭയുടെ നവ രൂപത, ആഹഌദം അണ പൊട്ടി സഭാ മക്കള്‍

10:45am 29/7/2016 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ഇംഗ്ലണ്ടിലെ സീറോ മലബാര്‍ മക്കളുടെ സ്വന്തം രൂപത എന്ന ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടു പ്രഖ്യാപനം വന്നതിന്റെ ആഹ്‌ളാദം യു കെ യില്‍ എങ്ങും അണ പൊട്ടി ഒഴുകുന്നു. നന്ദി സൂചകമായി കൃതജ്ഞതാബലികളും,മധുരം പങ്കിടലും, സോഷ്യല്‍ മീഡിയാ പേജുകളില്‍ ന്യൂസ് ഷെയര്‍ ചെയ്തും,സന്തോഷം പ്രകടിപ്പിച്ചും യു കെ യില്‍ വിശ്വാസി സമൂഹത്തിന്റെ അണപൊട്ടിയ ആഹ്‌ളാദം സാന്ദ്രമാവുകയാണ്. പുതിയ ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അധികാര പരിധി ഇംഗ്ലണ്ട്,വെയില്‍സ്,സ്‌­കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ Read more about ബ്രിട്ടനില്‍ സീറോ മലബാര്‍ സഭയുടെ നവ രൂപത, ആഹഌദം അണ പൊട്ടി സഭാ മക്കള്‍[…]

വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്

10:44am 29/7/2016 തിരുവനന്തപുരം :വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട് ഇല്ലാത്ത വസ്തു കൈമാറ്റത്തിന്റെ വര്‍ധിപ്പിച്ച റജിസ്‌ട്രേഷന്‍ നിരക്കാണ്് കുറയ്ക്കുന്നത്. എട്ടിനു ചേരുന്ന ധനവകുപ്പിന്റെ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ ഇതേക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി.സതീശനും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് നിരക്കു കുറയ്ക്കുമെന്നു മന്ത്രി ഐസക് വാക്കു നല്‍കിയത്. എന്നാല്‍, എട്ടിന് ഈ വിഷയം ചര്‍ച്ചചെയ്താലും ഉടന്‍ Read more about വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്[…]

അമേരിക്കയില്‍ നിര്യാതനായ ഡോ. അലക്‌സ് പുന്നൂസിന്റെ സംസ്കാരം വെള്ളിയാഴ്ച

10:41am 29/7/2016 കൊച്ചി: യുഎസില്‍ നിര്യാതനായ മലയാളി ശാസ്ത്രജ്ഞനും യുഎസിലെ ബോയ്‌സി സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രഫസറുമായ കൂത്താട്ടുകുളം മാറിക മ്യാല്‍ക്കരപ്പുറത്ത് ഡോ. അലക്‌സ് പുന്നൂസിന്റെ (48) . സംസ്കാരം ഇന്ന് ഐഡഹോ സംസ്ഥാനത്തെ ബോയ്‌സി സിറ്റി നോര്‍ത്ത്‌­വ്യൂ സ്ട്രീറ്റ് സെന്റ് മാര്‍ക്‌സ് കാത്തലിക് ചര്‍ച്ചില്‍. ഭാര്യ: എറണാകുളം പുത്തന്‍കളത്തില്‍ ടീന. മക്കള്‍: കാതറിന്‍, പോള്‍, പീറ്റര്‍. അലിഗഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്­ഡി നേടിയ ശേഷം കോട്ടയം ബിസിഎം കോളജില്‍ അധ്യാപകനായ അലക്‌­സ് 2002ല്‍ ആണു ബോയ്‌സി സ്‌റ്റേറ്റ് Read more about അമേരിക്കയില്‍ നിര്യാതനായ ഡോ. അലക്‌സ് പുന്നൂസിന്റെ സംസ്കാരം വെള്ളിയാഴ്ച[…]

അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം, മന്യയില്‍ നിന്നു പുരസ്­കരം ഏറ്റുവാങ്ങി

10:40am 29/7/2016 ന്യൂയോര്‍ക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവര്‍ത്തകരേയും, കേരളത്തില്‍ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ്/നാഫാ അവാര്‍ഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഹൃദ്യമായി. മികച്ച നടനായി ദുര്‍ഖര്‍ സല്‍മാനും (ചാര്‍ലി), നടിയായി പാര്‍വ്വതിയും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍), സംവിധായനകനായി മാര്‍ട്ടിന്‍ പ്രക്കാട്ടും (ചാര്‍ലി) അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വേദിയിലും പുറത്തും താരമായത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. സംഗീതത്തിന് അവാര്‍ഡ് നേടിയ വിജയ് യേശുദാസിനോടൊപ്പം ദുല്‍ഖര്‍ പാടി Read more about അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം, മന്യയില്‍ നിന്നു പുരസ്­കരം ഏറ്റുവാങ്ങി[…]

ഇരുപത്തൊമ്പതാമത് എന്‍.വൈ.എം.സി കൈരളി കപ്പ് 2016 ഓഗസ്റ്റ് 6,7 തീയതികളില്‍

10:39am 29//7/2016 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ നെടുംതൂണായ കൈരളി കപ്പ് 2016 ഫൈനല്‍ മത്സരം ഓഗസ്റ്റ് 6,7 തീയതികളില്‍ മാര്‍ട്ടിന്‍ വാന്‍ ബുറൈന്‍ ഹൈസ്കൂള്‍ ഫീല്‍ഡില്‍ (230- 17 Hillside Avn, Queens, NY വച്ചു നടത്തപ്പെടുന്നതാണ്. ടെക്‌സസ്, ഫിലാഡല്‍ഫിയ, ടൊറന്റോ ജി.ടി.എ അലൈന്‍സ്, ഡാളസ് ഡൈനാമോസ്, യോങ്കേഴ്‌സ്, ചിക്കാഗോ എഫ്.സി, ബാള്‍ട്ടിമോര്‍, ക്ലീവ് ലാന്‍ എഫ്.സി തുടങ്ങിയ ക്ലബുകള്‍ മാറ്റുരയ്ക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായിക പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ Read more about ഇരുപത്തൊമ്പതാമത് എന്‍.വൈ.എം.സി കൈരളി കപ്പ് 2016 ഓഗസ്റ്റ് 6,7 തീയതികളില്‍[…]

ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് അവസാന യാത്ര പൂര്‍ത്തിയാക്കി

10.23 PM 28-07-2016 കെ.പി വൈക്കം കൊച്ചി: ഇന്ത്യന്‍ നേവിയുടെ വിമാനവാഹിനികപ്പല്‍ ഐഎന്‍എസ് വിരാട് അവസാനമായി കൊച്ചിയിലെത്തി. ഇനിയൊരു തിരിച്ചുവരവില്ല. ഓളപ്പരപ്പുകളിലെ ആരവങ്ങളോ വെടിയൊച്ചയോ കേള്‍ക്കാതെ യുദ്ധഭൂമിയിലെ മുന്‍നിര പേരാളിക്ക് വിശ്രമം. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ വെച്ച് ഡീകമ്മീഷന് മുന്‍പുള്ള അവസാന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനാണ് സ്വന്തം എന്‍ജില്‍ ഉപയോഗിച്ച് കപ്പല്‍ എത്തിയത്. പൊളിക്കാന്‍ തീരുമാനിച്ച കപ്പല്‍ മുംബൈയിലെ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നിന്നും വീരോചിതമായ യാത്രയയപ്പ് ഏറ്റുവാങ്ങി ശനിയാഴ്ചയാണ് യാത്ര ആരംഭിച്ചത്. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ മൂന്ന് ആഴ്ചയോളം കപ്പലുണ്ടാകും. Read more about ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് അവസാന യാത്ര പൂര്‍ത്തിയാക്കി[…]

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

10.11 AM 28-07-2016 ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. വരാപ്പുഴ ഒളനാട് പൂക്കോട് ഗൗതം(21)നെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പട്ടം സ്വദേശിനി സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. ജനുവരിയില്‍ കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഫ്രഞ്ച് ഏജന്‍സിഎത്തി

10.08 AM 28-07-2016 കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചി മെട്രോ പദ്ധതിക്ക് വായ്പ നല്‍കുന്ന ഫ്രഞ്ച് ഏജന്‍സിയായ ഫ്രാന്‍സെ ഡി ഡെവലപിന്റെ (എ.എഫ്.ഡി) പ്രതിനിധികള്‍ കൊച്ചിയിലെത്തി. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച്ച ആദ്യ ഘട്ട മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലവും രണ്ടാം ഘട്ടത്തിലെ നിര്‍ദ്ദിശ്ട സ്ഥലങ്ങളും സന്ദര്‍ശിച്ചു. രാവിലെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്ന കളമശേരി സ്റ്റേഷനില്‍ നിന്നാണ് സംഘം സന്ദര്‍ശനം തുടങ്ങിയത്. ഇടപ്പള്ളി ടി.എ കോറിഡോര്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം Read more about കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഫ്രഞ്ച് ഏജന്‍സിഎത്തി[…]