ബെഹ്‌റിനില്‍ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

10:06am 01/7/2016 ദോഹ: തെക്കന്‍ ബെഹ്‌റിനില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനാമയിലെ ഈസ്റ്റ് എകെറില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭീകരര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

‘ധനയാത്ര’ സിനിമയുടെ വൈഡ് റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി.

10:00am 01/07/2016 അടിമാലി: അടിമാലി മുന്‍ ബ്‌ളോക് പഞ്ചായത്ത് അംഗം കമ്പിളിക്കണ്ടം മങ്കുവ ഒരിക്കാലയില്‍ ഒ.ജെ. ജോസഫാണ് പരാതിക്കാരന്‍. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് എസ്.പി അറിയിച്ചതായി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ ചേരിയുടെ പതനത്തിനും മറ്റൊരു ചേരിയുടെ വിജയത്തിനും സ്വാധീനം ചെലുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ആവിഷ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. ടീം സോളാര്‍ തട്ടിപ്പു കേസിന്റെ ചലച്ചിത്രാവിഷ്‌കാരമെന്ന് തോന്നിക്കുംവിധമാണ് ചിത്രീകരണം. സോളാര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടവരുടേതിനോട് സാമ്യമുള്ള പേരുകളാണ് കഥാപാത്രങ്ങള്‍ക്ക്. കേസില്‍ ഉള്‍പ്പെട്ട ഒരാളെ വെള്ളപൂശാന്‍ ബോധപൂര്‍വ ശ്രമമാണ് Read more about ‘ധനയാത്ര’ സിനിമയുടെ വൈഡ് റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി.[…]

2021 വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും

09:50am 01/7/2016 മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ 2021 വരെ ബാഴ്‌സയില്‍ തുടരും. ഇതുസംബന്ധിച്ച് കരാര്‍ ഉടന്‍ ഒപ്പിടുമെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു അറിയിച്ചു. നിലവിലുള്ള കരാര്‍ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ് താരവുമായി മൂന്നു വര്‍ഷത്തേക്ക് പുതിയ കരാറിന് ക്ലബ്ബ് അധികൃതര്‍ നീക്കം തുടങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും പാരീസ് സെന്റ് ജര്‍മനുമടക്കം യൂറോപ്പിലെ നിരവധി പ്രമുഖ ക്ലബുകള്‍ നെയ്മറിനായി വല വിരിച്ചിരിക്കുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് Read more about 2021 വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും[…]

ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

09:56am 01/7/2016 ന്യൂഡൽഹി: ഡൽഹിയിലെ മലയാളി വിദ്യാർഥിയുടെ കൊലപാതകം; മൂന്ന്​ പേർ അറസ്​റ്റിൽ .സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡൽഹിയിൽ ഇന്നലെയാണ് മലയാളി ഒമ്പതാം ക്ലാസ്​ വിദ്യാർഥി മർദനമേറ്റ്​ മരിച്ചത്. പാലക്കാട്​ കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്​ണ​െൻറ മകൻ രജത്​ ആണ്​ മരിച്ചത്​. ഡൽഹിയിൽ മയൂർവിഹാർ ഫേസ്​ മൂന്നിൽ ബുധനാഴ്​ച വൈകിട്ട്​ ആറു മണിയോടെയാണ്​ സംഭവം. ട്യൂഷൻ കഴിഞ്ഞ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന രജത്​ അടക്കമുള്ള നാല്​ മലയാളി വിദ്യാർഥികളെ പാൻമസാല വിൽപനക്കാൻ അടുത്തേക്ക്​ വിളിച്ചു. Read more about ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.[…]

പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു

09:56am 01/7/2016 ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 49 പൈസയും കുറച്ചു. രണ്ട് മാസത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത്. പുതിയ നിരക്കനുസരിച്ച് വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 64.76 രൂപയും ഡീസലിന് 54.70 രൂപയുമാണ് വില. 65.65, 55.19 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഡല്‍ഹിയിലെ പഴയ വില. ജൂണ്‍ 16ന് പെട്രോള്‍ വില അഞ്ചു പൈസയും ഡീസലിന് 1.26 രൂപയും കൂട്ടിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന Read more about പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു[…]

ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി.

09:55am 01/7/2016 ലണ്ടന്‍: ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി. പ്രധാനമന്ത്രിയാവാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ബോറിസ് ജോണ്‍സണെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോവിന്‍െറ അപ്രതീക്ഷിത നീക്കം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളെ ഞെട്ടിച്ചു. ബ്രെക്സിറ്റിനായി ശക്തമായി വാദിച്ചിരുന്ന ഗോവ് പ്രചാരണവേളകളില്‍ ഏറെ കൈയടിനേടിയിരുന്നു. പ്രധാനമന്ത്രിയാവാന്‍ യോഗ്യതയില്ലാത്തതിനാല്‍ ബോറിസ് ജോണ്‍സണ് നേതൃപദവി നല്‍കരുതെന്നാണ് ഗോവിന്‍െറ പക്ഷം. ‘ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ആ നയത്തില്‍ മാറ്റവുമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ എന്‍െറ തീരുമാനം Read more about ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി.[…]

സൊമാലിയയില്‍ സ്‌ഫോടനം: 18 പേര്‍ മരിച്ചു

09:52am 01/7/2016 മൊഗാദിഷു: സൊമാലിയയിലെ ബോംബ് സ്‌ഫോടനത്തില്‍ 18 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബാണ് പൊട്ടിത്തെറിച്ചത്. സൈന്യത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണമാണ് ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കുവൈത്തില്‍ തീപ്പിടിത്തം; പാക് കുടുംബത്തിലെ 10 പേര്‍ മരിച്ചു

09:50am 01/07/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ഫര്‍വാനിയയിലെ വില്ലയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയുണ്ടയ തീപിടിത്തത്തില്‍ പാകിസ്താന്‍ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള അംഗങ്ങളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്.

മാനഭംഗ ഇരയുമായി സെല്‍ഫി; രാജസ്ഥാന്‍ വനിതാ കമ്മീഷനംഗം രാജിവച്ചു

09:48am 01/7/2016 ജയ്പുര്‍: മാനഭംഗത്തിന് ഇരയായ യുവതിയുമായി സെല്‍ഫിയെടുത്ത രാജസ്ഥാന്‍ സംസ്ഥാന വനിതാ കമ്മീഷനംഗം രാജിവച്ചു. കമ്മീഷനംഗം സൗമ്യ ഗുര്‍ജറാണ് രാജിവച്ചത്. സൗമ്യയും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മയും ചേര്‍ന്നാണ് പീഡനത്തിനിരയായ യുവതിയോടൊത്ത് സെല്‍ഫിയെടുത്തത്. ചിത്രങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമാകുകയും സൗമ്യ ഗുര്‍ജര്‍ രാജിവയ്ക്കുകയുമായിരുന്നു. ജയ്പുര്‍ നോര്‍ത്തിലെ വനിതാ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സൗമ്യയാണ് ഇവരുടെ ടാബ്‌ലെറ്റില്‍ ചിത്രം പകര്‍ത്തിയത്. യുവതിയെ ഫോക്കസിലേക്ക് അടുപ്പിച്ച് സുമന്‍ ശര്‍മയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. 30 വയസുകാരിയാണ് പീഡനത്തിനിരയായത്. സ്ത്രീധനം Read more about മാനഭംഗ ഇരയുമായി സെല്‍ഫി; രാജസ്ഥാന്‍ വനിതാ കമ്മീഷനംഗം രാജിവച്ചു[…]

മുംബൈ ആക്രമണം കൂടുതല്‍ തെളിവ് വേണം :പാകിസ്താന്‍

23:55 PM 30/06/2016 ഇസ് ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ ലശ്കറെ ത്വയ്യിബ ഓപറേഷന്‍സ് കമാന്‍ഡര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വിക്കും മറ്റ് ആറ് പേര്‍ക്കുമെതിരായ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ തെളിവ് നല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി പാകിസ്താന്‍. തെളിവ് ആവശ്യപ്പെട്ട് പാക് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തെഴുതിയതായും ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പറഞ്ഞു. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ്വി ഉള്‍പ്പെടെ ഏഴ് ലശ്കറെ ത്വയ്യിബ ഭീകരരെ പാകിസ്താന്‍ Read more about മുംബൈ ആക്രമണം കൂടുതല്‍ തെളിവ് വേണം :പാകിസ്താന്‍[…]