ഡാലസിലെ ഒസിഐ കാര്‍ഡ് ക്യാംപ് ശ്രദ്ധേയമായി

09:31 am 23/8/2016 പി. പി. ചെറിയാന്‍ ഡാലസ് : കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഹൂസ്റ്റണ്‍, ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യ കമ്മ്യൂണിറ്റി അസോസിയേഷനുകളായ ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഡാലസില്‍ സംഘടിപ്പിച്ച ഒസിഐ കാര്‍ഡ് ക്യാംപ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ഓഗസ്റ്റ് 20 ശനിയാഴ്ച ഡാലസ് നോര്‍ത്ത് സെന്‍ട്രല്‍ എക്‌സ്പ്രസ് പ്ലാസ പാര്‍ക്കില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അതിരാവിലെ തന്നെ Read more about ഡാലസിലെ ഒസിഐ കാര്‍ഡ് ക്യാംപ് ശ്രദ്ധേയമായി[…]

കുടിവെള്ളം നല്‍കാന്‍ പോലും ആരുമെത്തിയില്ല; ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒ.പി.ജയ്ഷ

09:28 am 23/8/2016 ബംഗളുരു: ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി മലയാളി താരം ഒ.പി.ജയ്ഷ. വനിതകളുടെ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തി. .42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുത്ത ജെയ്ഷ തളര്‍ന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനര്‍ജി ജെല്ലുകള്‍ എന്നിവ മാരത്തണ്‍ താരങ്ങള്‍ക്ക് അതാത് രാജ്യങ്ങള്‍ നല്‍കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും താരങ്ങള്‍ക്ക് ഇവ നല്‍കും. എന്നാല്‍, മാരത്തണ്‍ ഓടുന്ന Read more about കുടിവെള്ളം നല്‍കാന്‍ പോലും ആരുമെത്തിയില്ല; ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒ.പി.ജയ്ഷ[…]

ശോശമ്മ തോമസ്­ (തങ്കമ്മ -­92) ഡാളസില്‍ നിര്യാതയായി­

09:30 a 23/8/2016 പി.പി. ചെറിയാന്‍ റാന്നി പുന്നവേലി മരുതുതേര ഭവനത്തില്‍ പരേതനായ പി.എം. തോമസിന്റെ സഹധര്‍മ്മിണി ശോശമ്മ തോമസ്­ ( തങ്കമ്മ ­92) ഡാളസില്‍ നിര്യാതയായി. മക്കള്‍: സണ്ണി (late) സാറാമ്മ (മോളി) തോമസ്­ സംസ്കാരം ആഗസ്റ്റ്­ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്­ ഐ.പി.സി. ഹെബ്രോന്‍ ഡാളസ്­ ( 1751 Wall tSreet, Garland, Texas 75041) സഭാമന്ദിരത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന് New Hope Funeral Home ( 500 E.Highway 80, Sunnyvale, Read more about ശോശമ്മ തോമസ്­ (തങ്കമ്മ -­92) ഡാളസില്‍ നിര്യാതയായി­[…]

ആദ്യ മലയാളി ഹജ്ജ് സംഘം ജിദ്ദയിലത്തെി.

09:22 am 23/08/2016 ജിദ്ദ / നെടുമ്പാശ്ശേരി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലത്തെി. നൂറുകണക്കിന് നാവുകളില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനകളേറ്റുവാങ്ങി തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലേക്ക് തിരിച്ചത്. 450 ഹാജിമാരുമായാണ് 3.20 ഓടെ സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം പറന്നുയര്‍ന്നത്. വിമാനം സൗദി സമയം 6.10 ഓടെയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പരിശോധന പൂര്‍ത്തിയാക്കിയ ഹാജിമാര്‍ 7.20ഓടെ പുറത്തിറങ്ങാന്‍ തുടങ്ങി. ജിദ്ദയില്‍നിന്ന് Read more about ആദ്യ മലയാളി ഹജ്ജ് സംഘം ജിദ്ദയിലത്തെി.[…]

മേരിലാന്റില്‍ നൈനയ്ക്ക് പുതിയ ചാപ്റ്റര്‍

09:20 am 23/8/2016 ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ഇന്‍ഡ്യന്‍ വംശജരായ നഴ്‌സിംഗ് സമൂഹത്തെ നൈനയുടെ കുടക്കീഴില്‍ ചേര്‍ത്തുകൊണ്ട് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മേരിലാന്റ് (IANAM) നിലവില്‍ വന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കുവാനും, അമേരിക്കന്‍ ആരോഗ്യരംഗത്തിന്റെ വിവിധ മേഖലകളില്‍ ഇന്‍ഡ്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും ഉതകുന്ന പരിശീലന പരിപാടികളുമായി നിലകൊള്ളുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയാണ് നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. നൈനയുടെ പ്രസക്തി ഇന്‍ഡ്യന്‍ Read more about മേരിലാന്റില്‍ നൈനയ്ക്ക് പുതിയ ചാപ്റ്റര്‍[…]

ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ

04:47 PM 22/08/2016 ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ​ടൊറൻറ്​ സൈറ്റ്​ ​സന്ദർശിക്കുന്നവർ രണ്ട്​ വട്ടം ആലോചിക്കണം. മൂന്ന്​ കൊല്ലം ജയിൽ വാസവും മൂന്ന്​ ലക്ഷം രൂപ പിഴയുമാണ്​ ഇക്കൂട്ടരെ കാത്തിരിക്കുന്നത്​. നിരോധിക്കപ്പെട്ട സൈറ്റുകൾ ലോഗിൻ ചെയ്യു​​േമ്പാൾ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന മുന്നറിയിപ്പുകൾ ഇനി മുതൽ സൈറ്റുകളിൽ ലഭിക്കും. നേരത്തെ നിയമ വിരുദ്ധവും പകർപ്പവകാശം ലംഘിച്ചതുമായ നിരവധി സൈറ്റുകൾ ടെലികമ്യൂണിക്കേഷൻ വിഭാഗം ബ്ലോക്​​ ​ചെയ്​തിരുന്നെങ്കിലും അതി​െൻറ പുതിയ പകർപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ്​ സർക്കാറി​െൻറ പുതിയ Read more about ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ[…]

ട്രെയിനിൽ സ്വയം തീ​ കൊളുത്തിയ യുവാവ്​ മരിച്ചു

04:40 PM 22/08/2016 ആലപ്പുഴ: കായംകുളത്ത്​ നേത്രാവതി എക്സ്പ്രസിൽ സ്വയം തീകൊളുത്തിയ യുവാവ്​ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ രാജാഗണപതി നഗർ സ്വദേശി എസ്.നിവാസാണു (24) മരിച്ചത്. എറണാകുളം മെഡിക്കൽ സെൻററിൽ ഉച്ചയോടെയായിരുന്നു മരണം​. കഴിഞ്ഞ ആഴ്​ചയാണ്​ നേത്രാവതി എക്സ്പ്രസിലെ ശുചിമുറിയിൽ സ്വയം തീ​കൊളുത്തിയ നിലയിൽ നവാസി​നെ കണ്ടത്.​ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട്​ ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ച്​​ ശേഷമാണ്​ മെഡിക്കൽ സെൻററിൽ ​പ്രവേശിപ്പിച്ചത്​. ഇയാളുടെ ആത്​മഹത്യാ ശ്രമത്തെ തുടർന്ന്​ നേത്രാവതി എക്​സ്​പ്രസ്​ Read more about ട്രെയിനിൽ സ്വയം തീ​ കൊളുത്തിയ യുവാവ്​ മരിച്ചു[…]

വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്മാര്‍ട്ട് ബസുകള്‍

02:28 PM 22/8/2016 ദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെയുള്ള സ്കൂള്‍ ബസുകള്‍ ഒരുങ്ങി. ദുബൈ ടാക്സി കോര്‍പറേഷനാണ് സ്മാര്‍ട്ട് ബസുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ബസ് സേവനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും ദുബൈ ടാക്സി കോര്‍പറേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. എട്ട് സ്കൂളുകളിലെ 3000ഓളം വിദ്യാര്‍ഥികള്‍ കഴിഞ്ഞവര്‍ഷം കോര്‍പറേഷന്‍െറ സ്കൂള്‍ ബസ് സേവനം ഉപയോഗപ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കായി അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് പരിസ്ഥിതി സൗഹൃദ ബസിലുള്ളത്. ബസില്‍ ഘടിപ്പിച്ച കാമറകള്‍ വഴി കണ്‍ട്രോള്‍ സെന്‍ററിലിരുന്ന് കുട്ടികളെ നിരീക്ഷിക്കാം. Read more about വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്മാര്‍ട്ട് ബസുകള്‍[…]

ജിഗിഷ ഘോഷ്​ വധക്കേസ്​: പ്രതികൾക്ക്​ വധശിക്ഷ

02:14 PM 22/08/2016 ന്യൂഡൽഹി: ​​ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്​ ​​പ്രതികളിൽ രണ്ട്​ പേർക്ക്​ വധശിക്ഷയും ​ ഒരാൾക്ക്​ ജീവപര്യന്തവും. 2009 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രി നോയിഡയിൽ നിന്ന്​ ജോലി കഴിഞ്ഞ് സൗത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഗിഷയെ കാണാതാവുകയായിരുന്നു. ഇവരുടെ മൃതദേഹം പിന്നീട്​ ഹരിയാനയിലെ സുർജ്​കുന്ദിൽ കണ്ടെത്തി. അ​ന്വേഷണത്തിൽ ​പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു Read more about ജിഗിഷ ഘോഷ്​ വധക്കേസ്​: പ്രതികൾക്ക്​ വധശിക്ഷ[…]

വെള്ളപ്പൊക്കം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെത്തിയത് പൊലീസുകാരുടെ ചുമലില്‍.

O1:49 PM 22/08/2016 ഭോപ്പാല്‍: മധ്യപ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ എത്തിയത് പൊലീസുകാരുടെ തോളിലേറി. വെള്ളപ്പൊക്ക ബാധിത ജില്ലയായ പന്നയിലെ അമന്‍ഗഞ്ച് തെഹ്സില്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമാണ് ശിവ്രാജ് ചൗഹാന്‍ പൊലീസുകാരുടെ തോളിലേറി എത്തിയത്. മുട്ടോളം വെള്ളംപൊങ്ങിയ ഇടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയ ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്്. രണ്ടു പൊലീസുകാര്‍ ചൗഹാനെ താങ്ങിയെടുത്ത് വെള്ളകെട്ടിലൂടെ മുന്നോട്ടുപോകുന്നതാണ് ഒരു ചിത്രം. ധരിച്ചിരുന്ന വെള്ള ഷൂസ് സഹായിയെ കൊണ്ട് എടുപ്പിച്ച് നഗ്നപാദനായി ചെളികെട്ടികിടക്കുന്ന Read more about വെള്ളപ്പൊക്കം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയെത്തിയത് പൊലീസുകാരുടെ ചുമലില്‍.[…]