കലബുറഗി റാഗിങ്: അശ്വതി വീണ്ടും ആശുപത്രിയില്‍
07:11: AM 30/08/2016 കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായ എടപ്പാളിലെ ദലിത് നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയെ തുടര്‍ചികിത്സക്കായി വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കത്തെിയ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും ഇടക്കിടെ ഛര്‍ദിയും അനുഭവപ്പെടുന്നതായി ബോധ്യമായതിനാലാണ് കിടത്തിച്ചികിത്സ നിര്‍ദേശിച്ചത്. ചൊവ്വാഴ്ച എന്‍ഡോസ്കോപി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10ന് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്‍െറ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്കോപി ചെയ്യുന്നത്. തിങ്കളാഴ്ച രക്തപരിശോധന നടത്തി. ഗ്യാസ്ട്രോഎന്‍ററോളജി വാര്‍ഡിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. Read more about കലബുറഗി റാഗിങ്: അശ്വതി വീണ്ടും ആശുപത്രിയില്‍[…]