ഭാര്യയുടെ തലയറുത്ത് ഫ്രീസറില്‍ വെച്ച ഭര്‍ത്താവ് അറസ്റ്റില്‍

– പി. പി. ചെറിയാന്‍ ടെക്‌സസ്: ഒന്നും രണ്ടും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവ് നറ്റാഷയെ (21) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ഫ്രീസറില്‍ വെച്ച ടെക്‌സസില്‍ നിന്നുളള ഭര്‍ത്താവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 29 വെളളിയാഴ്ച ബെല്‍മീഡ് പൊലീസ് വക്താവാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ചുളള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഓഗസ്റ്റ് 28ന് ഭാര്യയെ വധിച്ചശേഷം വീടിനു മുമ്പില്‍ പ്രതിരോധം തീര്‍ത്ത യുവാവിനെ പൊലീസ് കീഴടക്കുകയായിരുന്നു. നറ്റാഷക്ക് ഇതിനുമുമ്പ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് Read more about ഭാര്യയുടെ തലയറുത്ത് ഫ്രീസറില്‍ വെച്ച ഭര്‍ത്താവ് അറസ്റ്റില്‍[…]

നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം! –

03:26 pm 30/8/2016 പി. പി. ചെറിയാന്‍ ഫ്‌ളോറിഡ: ജെമയ്ക്കയിലെ കിങ്ങ്സ്റ്റണില്‍ നിന്നും രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ 104 വയസ്സുളള അമ്മൂമയ്ക്ക് അമേരിക്കന്‍ പൗരത്വം. സൗത്ത് ഫ്‌ലോറിഡയില്‍ ഓഗസ്റ്റ് 26 വെളളിയാഴ്ച നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിനുശേഷം മക്കളുടേയും കൊച്ചു മക്കളുടേയും സാന്നിധ്യത്തിലാണ് നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവര്‍ ഏറ്റുവാങ്ങിയത്. ഇത്രയും വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇതുവരെ സിറ്റിസണ്‍ഷിപ്പ് പരീക്ഷക്ക് അമ്മൂമ്മ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന് Read more about നൂറ്റിനാലാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം! –[…]

ആരാധനാലയങ്ങൾ സാമൂഹിക കേന്ദ്രങ്ങളാകണം-ഉപരാഷ്ട്രപതി

03:21 PM 30/08/2016 പോത്തൻകോട്/ശാന്തിഗിരി: ആരാധനാലയങ്ങൾ കേവലം ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല, മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. കരുണാകര ഗുരുവിന്‍റെ നവതി ആഘോഷങ്ങൾ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ

03:19 PM 30/08/2016 വാഷിങ്ടൺ: കര, നാവിക, വ്യോമ സേനാ താവളങ്ങൾ പരസ്പരം ഉപയോഗിക്കുതിനുള്ള സൈനിക സഹകരണ കരാറിൽ ഇന്ത്യയും യു.എസും ഒപ്പുവെച്ചു. അറ്റകുറ്റപ്പണികൾക്കും സഹായങ്ങൾ കൈമാറുന്നതിനും സേനാ താവളങ്ങൾ ഉപയോഗിക്കുന്നതിനാണ് ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായത്. പ്രതിരോധ വ്യാപാര, സാങ്കേതികവിദ്യാ മേഖലകളിൽ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്. സംയുക്ത ഒാപ്പറേഷനുകളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുരാജ്യങ്ങളുടെ നാവികസേനകൾ സഹകരിക്കുമെന്നും സഹകരണ കരാർ വ്യക്തമാക്കുന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീകറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറും നടത്തിയ സംയുക്ത Read more about സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ[…]

റഷ്യൻ താരം മരുന്നടിച്ചു; ലണ്ടൻ ഒളിമ്പിക്​സിൽ യോഗേശ്വറി​ന്​ വെള്ളി മെഡൽ

03:11PM 30/08/2016 ന്യൂഡൽഹി: 2012 ലണ്ടൻ ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ ഇന്ത്യയുടെ യോഗേശ്വർ ദത്തിന്​ വെള്ളി. നേരത്തെ ഇൗയിനത്തിൽ വെങ്കല മെഡലായിരുന്നു യോഗേശ്വറി​െൻറ നേട്ടം. ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക്​ കുഡുഖോവ്​ ഉത്തേജക മരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്​ യോഗേശ്വറി​െൻറ വെങ്കല മെഡൽ വെള്ളി മെഡലായത്​. അന്താരാഷ്​ട്ര ഒളിമ്പിക്​ കമ്മിറ്റി ഇക്കാര്യം ഒൗദ്യോഗികമായി സ്​ഥിരീകരിച്ചു. ഇതോടെ സുശീൽ കുമാറിന്​ ശേഷം ഒളിമ്പിക്​ ഗുസ്​തിയിൽ Read more about റഷ്യൻ താരം മരുന്നടിച്ചു; ലണ്ടൻ ഒളിമ്പിക്​സിൽ യോഗേശ്വറി​ന്​ വെള്ളി മെഡൽ[…]

സി.പി.ഐയും സി.പി.എമ്മും പ്രവർത്തിക്കുന്നത് ഐക്യത്തോടെ -കോടിയേരി

03:10 pm 30/08/2016 തിരുവനന്തപുരം: ഐക്യത്തോടെയാണ് സി.പി.എമ്മും സി.പി.ഐയും പ്രവർത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐക്യത്തിന്‍റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിനുണ്ടായ ഉജ്വല വിജയം. ഈ അവസരത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഭിന്നത മൂർച്ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഖിലേന്ത്യാ തലത്തിലോ സംസ്ഥാന തലത്തിലോ രണ്ട് പാർട്ടികളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ ഇരു പാർട്ടികളും Read more about സി.പി.ഐയും സി.പി.എമ്മും പ്രവർത്തിക്കുന്നത് ഐക്യത്തോടെ -കോടിയേരി[…]

കിർഗിസ്താനിലെ ചൈനീസ് എംബസിയിൽ സ്ഫോടനം; ഒരു മരണം

03:05 pm 30/08/2016 ബിഷേക്: കിർഗിസ്താനിലെ ചൈനീസ് എംബസിക്കടുത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കാറിന്‍റെ ഡ്രൈവറാണ് മരിച്ചതെന്ന് ഹെൽത്ത്കെയർ മന്ത്രാലയം അറിയിച്ചു.

യു.പിയില്‍ 2500 കിലോമീറ്റര്‍ പര്യടനത്തിന് രാഹുല്‍

07:17 am 30/8/2016 ന്യൂഡല്‍ഹി: യു.പിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടന പരിപാടി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ 403ല്‍ 223 മണ്ഡലങ്ങളിലാണ് രാഹുലിന്‍െറ പര്യടനം. വന്‍കിട റാലികള്‍ ഇല്ല. ഒരു മാസത്തോളം നീളുന്ന ഈ ജനസമ്പര്‍ക്ക പരിപാടിക്ക് അടുത്തയാഴ്ച തുടക്കംകുറിക്കുമെന്ന് യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read more about യു.പിയില്‍ 2500 കിലോമീറ്റര്‍ പര്യടനത്തിന് രാഹുല്‍[…]

മല്യ ആസ്തി മറച്ചുവെച്ചുവെന്ന് ബാങ്കുകള്‍

07:15 AM 30/08/2016 ന്യൂഡല്‍ഹി: വിജയ് മല്യ തന്‍െറ ആസ്തിവിവരം ബോധപൂര്‍വം മറച്ചുവെച്ചതായി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ട്യം സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് കണ്‍സോര്‍ട്യത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഇക്കാര്യമറിയിച്ചത്. എന്നാല്‍, ആസ്തി വെളിപ്പെടുത്തിയതാണെന്ന് മല്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ പറഞ്ഞു. കേസ് അടുത്തമാസം 27ലേക്ക് മാറ്റി.

സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ചര്‍ച്ചയില്‍ ഭാഗിക ധാരണ

07:12 am 30/08/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തില്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും ഭാഗിക ധാരണയില്‍. അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി മാനേജ്മെന്‍റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്ന 50 സീറ്റുകളില്‍ (ആകെ സീറ്റിന്‍െറ 50 ശതമാനം) 20 സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 25,000 Read more about സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ചര്‍ച്ചയില്‍ ഭാഗിക ധാരണ[…]