കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് നവാസ് ഷെരീഫ്

01:20 pm 10/8/2016 ഇസ്‌ലാമാബാദ്: കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെരീഫ് ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. കാഷ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന് ഷെരീഫ് കത്തില്‍ വ്യക്തമാക്കി. കാഷ്മീരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അവിടെ യുഎന്‍ സുരക്ഷാ സമിതിയുടെ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ഷെരീഫ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ Read more about കാഷ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് നവാസ് ഷെരീഫ്[…]

പശുവിന്‍റെ തൊലിയുരിച്ച ദലിത് സഹോദരന്‍മാരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

01:18pm 10/08/2016 വിജയ് വാഡ: ആന്ധ്രാപ്രദേശിലും ഗോ സംരക്ഷകരുടെ അതിക്രമം. വിജയ്വാഡയില്‍ ഗോ സംരക്ഷകര്‍ പശുവിന്‍റെ തൊലിയുരിച്ച ദലിത് സഹോദരന്‍മാരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രിക് ഷോക്കേറ്റ് ചത്ത പശുവിന്‍്റെ തോലെടുത്ത മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരാണ് ഗോ രക്ഷകരുടെ ക്രൂരമര്‍ദനത്തിനിരയായത്. പ്രദേശത്തെ പച്ചക്കറി വില്‍പനക്കാരന്‍റെ ഷോക്കേറ്റ് ചത്ത പശുവിന്‍റെ തോലെടുക്കുന്നതിനായി ദലിത് സഹോദരന്‍മാരെ കൂലിക്ക് വിളിക്കുകയായിരുന്നു. മോഷ്ടിച്ച പശുവിനെ കൊന്നാണ് തോലെടുത്തത് എന്നാരോപിച്ച് 100 Read more about പശുവിന്‍റെ തൊലിയുരിച്ച ദലിത് സഹോദരന്‍മാരെ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.[…]

ട്രെയിൻ കൊള്ള: 15 പേർ കസ്റ്റഡിയിൽ

01:16pm 10/08/2016 ചെന്നൈ: സേലത്ത് നിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്ന 342 കോടിയില്‍ 5.78 കോടി രൂപ വഴിമധ്യേ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറോഡ്-സേലം ഭാഗങ്ങളിൽ നിന്ന് സംശയം തോന്നിയവരെയാണ് കസ്റ്റഡിയിലെടുത്തത്. സേലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിന്‍െറ മേല്‍ഭാഗം അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകളും നാണയങ്ങളും റിസര്‍വ് ബാങ്കിന്‍െറ ചെന്നൈ ആസ്ഥാന ഓഫിസില്‍ എത്തിക്കാനാണ് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. നഷ്ടപ്പെട്ട പണം ഇന്ത്യന്‍ Read more about ട്രെയിൻ കൊള്ള: 15 പേർ കസ്റ്റഡിയിൽ[…]

ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തും – മുഖ്യമന്ത്രി

01:15 pm 10/08/2016 തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓണ വിപണിയിൽ ഇടപെടാനായി ബജറ്റിൽ 150 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 81.42 കോടി സപ്ളൈകോക്ക് നൽകും. ഓണച്ചന്തകൾക്കായി നാല് കോടി 60 ലക്ഷം രൂപ നീക്കിവെക്കും. എല്ലാ ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും സപ്ളൈകോ ഓണച്ചന്ത സംഘടിപ്പിക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ പ്രത്യേക മിനി ഓണച്ചന്ത സംഘടിപ്പിക്കും. കൂടാതെ സപ്ളൈകോയുടെ എല്ലാ Read more about ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തും – മുഖ്യമന്ത്രി[…]

സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ കനത്ത സുരക്ഷ

12:14PM 10/8/2016 ഡെറാഡൂണ്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ സുരക്ഷ കര്‍ശനമാക്കി. ഐഎസ് ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കിയതെന്നും ആക്രമണ സാധ്യതാ മുന്നറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡെറാഡൂണിലും, ഹരിദ്വാറിലും അടക്കം ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവരില്‍ നിന്ന് മൊഴിലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങിളിലെ സുരക്ഷയാണ് പ്രധാനമായും വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

12:12PM 10/8/2016 കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളത്തിനു പുറമേ തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ ‘നാരായം’ എന്ന ചിത്രത്തിനു സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കുഞ്ഞിക്കൂനന്‍, സര്‍ക്കാര്‍ ദാദ, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം, പുന്നാരം, തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലും പരഴകന്‍, പഗഡായ് പഗഡായ് എന്നീ Read more about സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു[…]

ഹോക്കിയിൽ ഇന്ത്യക്ക്​ ജയം

12:01PM 10/08/2016 റിയോ ഡെ ജനീറോ: അര്‍ജന്‍റീനയെ മറികടന്ന് പുരുഷ ഹോക്കിയില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍. ജര്‍മനിയോട് അവസാന മൂന്നു സെക്കന്‍ഡിനുള്ളില്‍ ഗോള്‍ വഴങ്ങി തോറ്റതിന്‍െറ നിരാശ തീര്‍ത്താണ് ഇന്ത്യ അപകടകാരികളായ അര്‍ജന്‍റീനയെ 2-1ന് കീഴടക്കിയത്. ചിങ്ഗ്ളാന്‍സന സിങ്ങും കോത്തജിത് സിങ്ങുമാണ് ഗോള്‍ നേടിയത്. ഗോണ്‍സാലോ പീലറ്റാണ് അര്‍ജന്‍റീനയുടെ ആശ്വാസ ഗോള്‍ കണ്ടത്തെിയത്. 2009നുശേഷം ആദ്യമായാണ് ഇന്ത്യ അര്‍ജന്‍റീനയെ തോല്‍പിക്കുന്നത്. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ ഇന്ത്യ വര്‍ണാഭമാക്കി. പൂള്‍ ‘ബി’യില്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് Read more about ഹോക്കിയിൽ ഇന്ത്യക്ക്​ ജയം[…]

എ.ടി.എം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

12:00PM 10/08/2016 തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. റുമേനിയന്‍ ക്രയോവാ സ്വദേശി ഗബ്രിയേല്‍ മരിയന്‍ (47) ആണ് ചൊവ്വാഴ്ച 6.22 ഓടെ മുംബൈ-കേരള പൊലീസിന്‍െറ സംയുക്ത ഓപറേഷനില്‍ പിടിയിലായത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്‍െറ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് Read more about എ.ടി.എം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍[…]

കാലിഫോര്‍ണിയ ബഥേല്‍ അസംബ്ലിയില്‍ ബൈബിള്‍ പഠന ക്ലാസ്

12:07PM 10/8/2016 പി. പി. ചെറിയാന്‍ സാന്റാക്ലേര (കലിഫോര്‍ണിയ): ബെഥേല്‍ പെന്റകോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെ പ്രത്യേക ബൈബിള്‍ പഠന ക്ലാസുകള്‍ ക്രമീക്കുന്നു. പാസറ്റര്‍ ദാനിയേല്‍ സാമുവേല്‍(വീയ്യപുരം-ജോര്‍ജുകുട്ടി) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡാലസില്‍ നിന്നുളള പാസ്റ്റര്‍ വീയ്യപുരം ജോര്‍ജ്കുട്ടി നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചയിതാവും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ബൈബിള്‍ പണ്ഡിതനുമാണ്. ഓഗസ്റ്റ് 12, 13 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരേയും 14 ഞായറാഴ്ച രാവിലെ 9 മുതല്‍ Read more about കാലിഫോര്‍ണിയ ബഥേല്‍ അസംബ്ലിയില്‍ ബൈബിള്‍ പഠന ക്ലാസ്[…]

റിയോയിൽ മാധ്യമപ്രവർത്തകരുമായ പോയ ബസിന് നേരെ ആക്രമണം; ആളപായമില്ല

12:03PM 10/08/2016 റിയോ ഡി ജനീറോ: റിയോയിൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി പോയ ബസിന് നേരെ ആക്രമണം. ബസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. ജനൽ ചില്ല് തെറിച്ച് മുന്ന് മാധ്യമപ്രവർത്തകർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ബാസ്കറ്റ് ബോൾ വേദിയിൽ നിന്ന് പ്രധാന വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ബസിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായി തകർന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ടെന്ന് Read more about റിയോയിൽ മാധ്യമപ്രവർത്തകരുമായ പോയ ബസിന് നേരെ ആക്രമണം; ആളപായമില്ല[…]