ഭിന്നലിംഗക്കാരെ പിരിച്ചു വിടുന്നതിന് അവകാശമുണ്ട് : കോടതി

06:36 PM 29/8/2016 പി. പി. ചെറിയാന്‍ മിഷിഗണ്‍ : സ്ഥാപനങ്ങളില്‍ നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിന് ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്നും ഇതു ഫെഡറല്‍ നിയമ ലംഘനമല്ലെന്നും മിഷിഗണ്‍ യുഎസ് ഫെഡറല്‍ ജഡ്ജി സീന്‍ എഫ്. കോക്‌സ് ഉത്തരവിട്ടു. ക്രിസ്ത്യന്‍ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുളള ഫ്യൂണറല്‍ ഹോമില്‍ 2007ല്‍ പുരുഷനായി ജോലിയില്‍ പ്രവേശിച്ച ആന്റണി സ്റ്റീഫന്‍ 2013 മുതല്‍ സ്ത്രീകളുടെ വേഷം ധരിച്ചു ജോലിക്ക് ഹാജരാകുവാന്‍ തുടങ്ങിയതാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. പേര് എയ്മി എന്നാക്കി മാറ്റുകയും Read more about ഭിന്നലിംഗക്കാരെ പിരിച്ചു വിടുന്നതിന് അവകാശമുണ്ട് : കോടതി[…]

നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍

06:30 PM 29/8/2016 പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ സിങ്ങ് വിരമിക്കുന്ന ഒഴിവില്‍ നവതേജ് സര്‍ണയെ ഇന്ത്യന്‍ അംബാസഡറായി നിമിക്കും. ഇപ്പോള്‍ ഇന്ത്യന്‍ അംബാസിഡറായി യുകെയില്‍ ചുമതല വഹിക്കുന്ന നവതേജ് സിംഗിന്റെ സ്ഥാനത്തേക്ക് ശ്രീലങ്കന്‍ അംബാസഡര്‍ യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ നിയമിതനാകും. 1980 ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ബാച്ചില്‍ അംഗമായിരുന്ന നവതേജ് വിദേശ കാര്യവകുപ്പില്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു യുകെയില്‍ നിയമനം ലഭിച്ചത്. വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമിതനാകുന്ന നവതേജ് Read more about നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍[…]

പശ്ചിമബംഗാള്‍ ഇനി ‘ബംഗ്ലാ’; ഇംഗ്ലീഷില്‍ വെറും ബംഗാള്‍

06:27 PM 29/8/2016 കോല്‍ക്കത്ത: പശ്ചിമബംഗാള്‍ ഇനി അറിയപ്പെടുന്നത് ബംഗ്ലാ എന്ന പേരില്‍. പേരുമാറ്റം സംബന്ധിച്ച പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. ഇതു പ്രകാരം ബംഗാളിയില്‍ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാള്‍ എന്നും സംസ്ഥാനം പേരുമാറ്റും. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പേരുമാറ്റം സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ നിര്‍ദേശം 26ന് ആരംഭിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അംഗീകരിക്കുകയായിരുന്നു. തങ്ങള്‍ തീരുമാനമെടുത്തുകഴിഞ്ഞതായും നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് Read more about പശ്ചിമബംഗാള്‍ ഇനി ‘ബംഗ്ലാ’; ഇംഗ്ലീഷില്‍ വെറും ബംഗാള്‍[…]

ന്യൂ­യോര്‍­ക്കില്‍ സം­യു­ക്ത ഓ­ണാ­ഘോ­ഷം സെ­പ്­റ്റം­ബര്‍ 18ന്

06:20 PM 29/8/2016 ന്യൂ­യോര്‍­ക്ക്: ക്യൂന്‍­സ് ലോ­ഗ് ഐ­ലന്റി­ലെ പ്ര­മു­ഖ സം­ഘ­ട­ന­ക­ളാ­യ ഇ­ന്ത്യന്‍ അ­മേ­രി­ക്കന്‍ മ­ല­യാ­ളി അ­സ്സോ­സി­യേ­ഷന്‍, കേ­ര­ള­സ­മാ­ജം ഓ­ഫ് ഗ്രേ­റ്റര്‍ ന്യൂ­യോര്‍­ക്ക്, മ­ല­യാ­ളി സ­മാ­ജം ഓ­ഫ് ന്യൂ­യോര്‍­ക്ക് എ­ന്നി­വ സം­യു­ക്ത­മാ­യി ഓ­ണാ­ഘോ­ഷം ന­ട­ത്തുന്നു. Clinton G Martin Park Hall (1601 Marcus Ave, New Hyde Park, NY- 11040)-ല്‍ സെ­പ്­റ്റം­ബര്‍ 18 ഞാ­യ­റാ­ഴ്­ച 12.30ന് വി­ഭ­വ­സ­മൃ­ദ്ധ­മാ­യ ഓ­ണ­സ­ദ്യ­യോ­ടെ ആ­ഘോ­ഷ­ങ്ങള്‍­ക്ക് തു­ട­ക്കം കു­റി­ക്കും. കേ­ര­ള­ത്ത­നി­മ­യില്‍ ആ­ഘോ­ഷി­ക്കു­ന്ന ഓ­ണാ­ഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ അ­മേ­രി­ക്കന്‍ രാ­ഷ്ട്രീ­യ­ത്തി­ലെ­യും മ­ല­യാ­ളി സ­മൂ­ഹ­ത്തി­ലെ­യും പ്ര­മു­ഖ Read more about ന്യൂ­യോര്‍­ക്കില്‍ സം­യു­ക്ത ഓ­ണാ­ഘോ­ഷം സെ­പ്­റ്റം­ബര്‍ 18ന്[…]

നിലവിളക്ക് വിവാദത്തിന് പിന്നിൽ സി.പി.എം-ലീഗ് ഗൂഢാലോചന -എം.ടി രമേശ്

04:32 PM 29/08/2016 കോഴിക്കോട്: നിയമ വിരുദ്ധമായി നടക്കുന്ന ആർ.എസ്.എസ് ശാഖകൾക്കെതിരെ ദേവസ്വം മന്ത്രിക്ക് നടപടിയെടുക്കാമെന്ന് ബി.ജെ.പി. നേതാവ് എം.ടി രമേശ്. ക്ഷേത്രമുറ്റത്ത് തന്നെ ശാഖകൾ നടത്തണമെന്ന് നിർബന്ധമില്ലെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ ഹിന്ദുവിരുദ്ധമായി മാറുന്നു. ഒാണാഘോഷം, ശബരിമല, നിലവിളക്ക് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകൾ ഗൂഢാലോചനയുടെ ഭാഗമാണ്. നിലവിളക്ക് ഒഴിവാക്കാനുള്ള നീക്കം സി.പി.എം-മുസ് ലിം ലീഗ് കൂട്ട്കെട്ടിന്‍റെ ഫലമാണെന്നും രമേശ് ആരോപിച്ചു.

അടുത്ത ഒളിമ്പിക്​സിന്​ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ആൾ ദൈവത്തിന്​ 50 ലക്ഷം

04:30 PM 29/08/2016 ചണ്ഡിഗഢ്​: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ഗുർമിത്​ റാം റഹിമിന്​ കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ. ദേര സച്ച ആസ്ഥാനത്ത്​ തിരംഗ റുമാൽ ചു എന്ന കായിന ഇനം കാണാൻ ഇടയായതിനെ തുർന്നാണ്​ അനിൽ വിജ് സംസ്ഥാന സർക്കാറി​െൻറ ഫണ്ടിൽ നിന്ന്​ പണം അനുവദിച്ചത്​. കബഡി, ഖോ–ഖോ,ഗുസ്​തി എന്നീ ഇനങ്ങളുടെ പ്രോത്​സാഹനത്തിനാണ്​ പണം അനുവദിച്ചത്​. അടുത്ത Read more about അടുത്ത ഒളിമ്പിക്​സിന്​ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ആൾ ദൈവത്തിന്​ 50 ലക്ഷം[…]

ക്ഷേമ പെന്‍ഷനുകൾ പാർട്ടിക്കാർ വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധം -ചെന്നിത്തല

04:29 PM 29/08/2016 തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണം കേരളാ സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവിൽ വിതരണം ചെയ്യുന്നത്. ഓണ സമ്മാനമെന്ന മട്ടില്‍ പാര്‍ട്ടി പ്രതിനിധികള്‍ വീട്ടിലെത്തി പെന്‍ഷന്‍ നല്‍കുന്നതിനൊപ്പം അവരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. രജിസ്ട്രാര്‍ അറിയാതെ ജോയിന്‍റ് രജിസ്ട്രാര്‍ Read more about ക്ഷേമ പെന്‍ഷനുകൾ പാർട്ടിക്കാർ വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധം -ചെന്നിത്തല[…]

ദേവസ്വം ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ല -കടകംപള്ളി

04:25 PM 29/08/2016 തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്‍റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. കര്‍ശന നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഉഗ്രശബ്ദം; വെടിവെപ്പല്ലെന്ന് അധികൃതർ

04:27 pm 29/08/2016 ലോസ് ആഞ്ചലസ്: ഉഗ്രശബ്ദമുണ്ടായതിനെ തുടർന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് വിമാനത്താവളം ഒഴിപ്പിച്ചു. വിമാനത്താവളത്തിലുണ്ടായത് ഉഗ്രശബ്ദം മാത്രമാണെന്നും വെടിവെപ്പല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ലോസ് ആഞ്ചലസിൽ വെടിവെപ്പുണ്ടായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ ടെർമിനലിൽ നിന്നും പുറത്തേക്ക് ഒാടുകയായിരുന്നു. തുടർന്ന് ആഗമന-പുറപ്പെടൽ ടെർമിനലുകൾ അടക്കുകയും നൂറുകണക്കിനാളുകളെ വിമാനത്താവളത്തിൻെറ ഭാഗത്ത് നിന്നും Read more about ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഉഗ്രശബ്ദം; വെടിവെപ്പല്ലെന്ന് അധികൃതർ[…]

കശ്​മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു

04:25 pm 29/08/2016 ശ്രീനഗര്‍: കശ്​മീർ താഴ്​വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിൻവലിച്ചു. പുൽവാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുന്നത്. കശ്​മീർ താഴ്​വരയിലുണ്ടായ സംഘർഷത്തിന് ​അയവ്​വന്നതോടെയാണ് ജമ്മുകശ്​മീർ സർക്കാർ കർഫ്യൂ പിൻവലിക്കാൻ​ തീരുമാനിച്ചത്. ഹിസ്​ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 52 ദിവസം നീണ്ടുനിന്ന കശ്​മീർ താഴ്​വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ്​ ഇതോട്​ കൂടി അവസാനിക്കുന്നത്​. കശ്മീര്‍ താഴ്​വരക്ക്​ നിരോധനാജ്ഞ Read more about കശ്​മീർ ശാന്തതയിലേക്ക്; നിരോധനാജ്ഞ പിൻവലിച്ചു[…]