അടുത്ത ലക്ഷ്യം റഷ്യ; ഐഎസ് വീഡിയോ പുറത്തുവിട്ടു

02:40pm 1/8/2016 മോസ്‌കോ: റഷ്യയെ ആക്രമിക്കാന്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങുന്നു. തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് വ്യക്തമാക്കി ഐഎസ് വീഡിയോ പുറത്തുവിട്ടു. ഒമ്പതു മിനിറ്റുള്ള യൂടുബ് വീഡിയോ സന്ദേശം ഞായറാഴ്ചയാണ് ഐഎസ് പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോയില്‍ റഷ്യയെ ആക്രമിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഒരുങ്ങിയിരിക്കാന്‍ റഷ്യയിലുള്ള അനുഭാവികളോട് ഇസ്‌ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നുണ്ട്. ഭീകര സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ Read more about അടുത്ത ലക്ഷ്യം റഷ്യ; ഐഎസ് വീഡിയോ പുറത്തുവിട്ടു[…]

ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവ്

02:35pm 01/08/2016 തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന്‍െറ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഫയല്‍ ചെയ്ത ഹരജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. പാലക്കാട് സ്വദേശി പി. രാജീവാണ് പരാതിക്കാരന്‍.

കിഴക്കമ്പലം പീഡനം പ്രധാനപ്രതി വലയില്‍

02;33pm 1/7/2016 ആലുവ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പോലീസിന്റെ വലയിലായതായി സൂചന. കിഴക്കമ്പലത്തെ ടൂറിസ്റ്റ് കേന്ദ്രമായ കടമ്പറയാറിലെ റിസോര്‍ട്ടിലെത്തി പീഡിപ്പിച്ചയാളാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെടക്കം ഏഴു പ്രതികളെ കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സമീപവാസിയായ സ്ത്രീയാണ് വശീകരിച്ച് പ്രതികള്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് പോലീസ് കണെ്ടത്തിയിട്ടുണ്ട്. ഈ Read more about കിഴക്കമ്പലം പീഡനം പ്രധാനപ്രതി വലയില്‍[…]

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ 29 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

11:57 AM01:30pm ജീസാന്‍: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ 29 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് മാറ്റി താമസിപ്പിച്ചു. മര്‍കസ് ഹകാമിയക്ക് കീഴിലെ മദായ ഗ്രാമത്തില്‍ നിന്ന് 13 ഉം ദറബിലെ അതൂദ് ഗ്രാമത്തില്‍ നിന്ന് 13 ഉം ജീസാന്‍ ടൗണില്‍ നിന്ന് മൂന്ന് കുടുംബങ്ങളെയുമാണ് രക്ഷിച്ചത്്. വാദി ളമദില്‍ ഒഴുക്കിപെട്ട ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. താഴ്വരകളിലെ നിരീക്ഷണത്തിനും അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സഹായങ്ങള്‍ നല്‍കാനും ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജീസാന്‍ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് Read more about കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ 29 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു[…]

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാകിസ്താൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജമാഅത്തുദഅ് വ നേതാവ് ഹാഫിസ് സഈദ്.

12:22 PM 01/08/2016 ഇസ്ലാമാബാദ്: നിരപരാധികളായ കശ്മിരീകളെ കൊലപ്പെടുത്തുന്ന നടപടിക്ക് ഉത്തരവാദിയായ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാകിസ്താൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജമാഅത്തുദഅ് വ നേതാവ് ഹാഫിസ് സഈദ്. പാകിസ്താൻ സർക്കാറിന്‍റെ തീരുമാനം കശ്മീരികളുടെ മുറിവിന് ഉപ്പുതേക്കുന്നതാണെന്നും ഹാഫിസ് സഈദ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പാകിസ്താൻ മുഴുവൻ കശ്മീരിലെ ഇന്ത്യൻ അക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ പാക് ഭരണകർത്താക്കൾ രാജ്നാഥ്സിങ്ങിന് പൂമാല ചാർത്തുന്നത് വിരോധാഭാസമാണെന്നും ഹാഫിസ് സഈദ് വ്യക്തമാക്കി. ആഗസ്റ്റിന് 3ന് സിങ് പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ രാജ്യവ്യാപക Read more about ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാകിസ്താൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ജമാഅത്തുദഅ് വ നേതാവ് ഹാഫിസ് സഈദ്.[…]

മുഖ്യമന്ത്രിയുമായി ഇ.ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി

01:20pm 01/8/2016 തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംആര്‍സിയുടെ ഉപദേശകനായ ശ്രീധരന്‍ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ അദ്ദേഹം ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേകം യോഗം ചേരുന്നുണ്ട്. യോഗത്തില്‍ റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിക്കും.

കാബൂളില്‍ വിദേശ ഗസ്റ്റ ്ഹൗസിന് മുന്നില്‍ സ്ഫോടനം

01:10pm 01/08/2016 കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശികളുടെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഫോടനം. വടക്കന്‍ കാബൂളിലെ അമേരിക്കയുടെ ബഗ്രാം വ്യോമതാവളത്തിന് സമീപമാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചയൊണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗസ്റ്റ് ഹൗസിന്‍്റെ കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടന വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്‍്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. തങ്ങളുടെ പോരാളികള്‍ക്ക് ഗസ്റ്റ് ഹൗസില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് സ്ഫോടനം Read more about കാബൂളില്‍ വിദേശ ഗസ്റ്റ ്ഹൗസിന് മുന്നില്‍ സ്ഫോടനം[…]

മെട്രോയ്ക്കു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

01:08am 01/8/2016 ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. സുബാഷ് നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച ട്രെയിന്‍ സ്റ്റേഷനിലേക്കു വരുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ബുലന്ദ്ശഹർ കൂട്ട ബലാൽസംഗം: മൂന്ന് പേർ അറസ്റ്റിൽ

01:05pm 01/08/2016 ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ യുവതിയും മകളും കൂട്ടബലാൽസംഗംത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 17 ആദിവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടേയും മകളുടേയും മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്ന് ബലാൽസംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മീററ്റ് ഡി.ഐ.ജി അറിയിച്ചു. ക്രിമിനലുകളായ 200 പേരുടെ ഫോട്ടോകളിൽ നിന്ന് യുവതിയും മകളും ചൂണ്ടിക്കാട്ടിയ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ്, നോയിഡ, ഹാപൂർ, മീററ്റ് എന്നിവിടങ്ങളിൽ നിന്നായി Read more about ബുലന്ദ്ശഹർ കൂട്ട ബലാൽസംഗം: മൂന്ന് പേർ അറസ്റ്റിൽ[…]

രണ്ടാം ടെസ്റ്റ്; രാഹുല്‍ 158, ഇന്ത്യ ശക്തം

01:02pm 01/08/2016 കിങ്സ്റ്റണ്‍: കരുത്തു ചോര്‍ന്ന കരീബിയന്‍ നിര ആദ്യ ദിനം തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍ ബാറ്റിങ്ങില്‍ കരുത്തുതെളിയിച്ച് ഇന്ത്യയുടെ പോരാട്ടം. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യന്‍ വരുതിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് സബീന പാര്‍ക്കില്‍ കാണുന്നത്. ആദ്യ ഇന്നിങ്സില്‍ 196 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കിയ ഇന്ത്യ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍െറ സെഞ്ച്വറി കരുത്തില്‍ (158) 358 റൺസെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ Read more about രണ്ടാം ടെസ്റ്റ്; രാഹുല്‍ 158, ഇന്ത്യ ശക്തം[…]