തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്

06.42 AM 01-09-2016 ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം വന്ധ്യം കരണമാണെന്നും കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്ധ്യംകരണം നടപ്പിലാക്കുന്ന നടപടിയുമായി മുന്നോട്ട് പോകണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. വൈല്‍ഡ് ആനിമല്‍ പ്രൊട്ടെക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമ ബോര്‍ഡ് പറയുന്നത്.

ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം

06.36 Am 01-09-2016 ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പില്ല. ഗിസ്‌ബോണിന് 188 കിലോമീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവം കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എം.പിമാരുടെ ശമ്പളം കൂട്ടുന്നു

06:23 am 01/09/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും ഉടന്‍ വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും നിര്‍ദേശം വൈകാതെ പ്രധാനമന്ത്രിയുടെ ഓഫിസിന് സമര്‍പ്പിക്കുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രാലയം അറിയിച്ചു. എം.പിമാരുടെ ശമ്പളവും അലവന്‍സും നിശ്ചയിക്കുന്നതിനുള്ള പാര്‍ലമെന്‍ററികാര്യ സമിതി മുമ്പാകെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കിയതിനാല്‍ തങ്ങളുടെ ശമ്പളവും പുതുക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ശമ്പളം കൂട്ടുന്നത്. ശമ്പളം 50000, മണ്ഡല Read more about എം.പിമാരുടെ ശമ്പളം കൂട്ടുന്നു[…]

ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്

06.24 AM 01-09-2016 ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ട റഷ്യയുടെ ബെസിക് കുഡുഖോവിന് തന്നെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ യോഗേശ്വര്‍ സമര്‍പ്പിച്ചു. കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരമായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ Read more about ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്[…]

കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു

06:27 am 01/09//2016 ശ്രീനഗര്‍: കശ്​മീരിൽ ഇന്നുണ്ടായ സംഘർഷത്തിൽ 15കാരൻ കൊല്ലപ്പെടുകയും അഞ്ച്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ബാരമുല്ലയിൽ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലിൽ നന്ദേഹാൽ സ്വദേശി ഡാനിഷ്​ മൻസൂറാണ് കൊല്ലപ്പെട്ടത്​. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ നില ഗുരുതരമാണ്​. താഴ്​വരയിലെ സംഘർഷത്തിൽ അയവു വന്നതിനെ തുടർന്ന്​ പുൽവാമ ഉൾപ്പെടെയുള്ള സ്​ഥലത്തുനിന്ന്​ കർഫ്യൂ പിൻവലിച്ചിരുന്നു. എന്നാൽ മേഖലയിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്​. കശ്​മീരിലേക്ക്​ നാലാം തീയതിയാണ്​ സർവകക്ഷി സംഘം പോകുന്നത്​. ഹിസ്ബുള്‍ മുജാഹിദീൻ കമാന്‍ഡര്‍ Read more about കശ്മീരിൽ വീണ്ടും സംഘർഷം; 15കാരൻ കൊല്ലപ്പെട്ടു[…]

ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു

06-18 AM 01-09-2016 പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയ ദൈര്‍ഘ്യമുള്ള വാര്‍ത്ത ബുള്ളറ്റിന്‍ ആരംഭിക്കും. ആകാശ വാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്. 1974 മുതല്‍ ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍, പുതിയതായി വാര്‍ത്താ പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ വാര്‍ത്ത ഉള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി Read more about ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു[…]

അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വ്വീസ് ആരംഭിച്ചു

06.15 AM 01-09-2016 അമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വ്വീസ് ആരംഭിച്ചു. ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ നിന്നും ഫ്‌ളോറിഡയിലേക്കാണ് ആദ്യ വിമാനം പറക്കുക. ജെറ്റ്ബ്ലൂ എയര്‍വെയ്‌സി?ന്റെ 150 സീറ്റുകളുള്ള എ 320 വിമാനമാണ് ആദ്യം സര്‍വീസ് നടത്തുന്നത്. സെപ്തംബര്‍ മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും. അഞ്ച് ദശകങ്ങള്‍ക്ക് ശേഷമാണ് ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു വാണിജ്യ സഞ്ചാര കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്. ക്യൂബയുമായുള്ള പുതിയ ബന്ധം Read more about അമേരിക്കയും ക്യൂബയും തമ്മിലുള്ള ആദ്യ ദൈനംദിന വിമാന സര്‍വ്വീസ് ആരംഭിച്ചു[…]

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

06.12 AM 01-09-2016 സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

ജേക്കബ് തോമസ് തന്നെ വേട്ടയാടുന്നുവെന്ന് മാണി

06.11 AM 01-09-2016 വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് കോഴി നികുതി വെട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണി. വാദി പ്രതിയാകുന്നതിന് തുല്യമാണിത്. സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഒരു നാള്‍ സത്യം ജയിക്കും. ജേക്കബ് തോമസ് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

06.09 AM 01-09-2016 യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. വ്യക്തികളോ സ്ഥാപനങ്ങളോ സംഘടനകളോ അനധികൃതമായി ഫണ്ട് പിരിക്കരുതെന്നാണ് യു.എ.ഇ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടീവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. യു.എ.ഇ ചാരിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ധനശേഖരണം നടത്താവൂ. അനുമതി ഇല്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റേയോ മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളുടേയോ പേരില്‍ ധനശേഖരണം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവും. നിയമ ലംഘകര്‍ക്ക് രണ്ട് Read more about യു.എ.ഇയില്‍ അനധികൃത ധനശേഖരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ[…]