കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ
08:56 am 23/09/2016 ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാംഗത്തിനെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഒരംഗം ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളുള്ള പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്നാണ് കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പെണ്‍വാണിഭ റാക്കറ്റില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പ്രമുഖ നേതാവായ മന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ തന്‍െറ പക്കലുണ്ടെന്നും അതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാനിരിക്കെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. Read more about കേന്ദ്രമന്ത്രി പെണ്‍വാണിഭ റാക്കറ്റ് നടത്തുന്നുവെന്ന് വനിതാ കമീഷന്‍ അധ്യക്ഷ[…]










