സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.

10;20 am 29/9/2016 തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സഭയിൽ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാനറുകളും പ്ലക്കാർഡുകളുമായാണ് എം.എൽ.എമാർ സഭയിലെത്തിയത്. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെടുത്തിയില്ല. എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎൽഎമാരായ ഷാഫി പറമ്പിൽ, Read more about സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു.[…]

യു.എസില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു

10:18 am 29/09/2016 ലോസ് ആഞ്ജലസ്: കറുത്തവര്‍ഗക്കാര്‍ക്കുനേരെ യു.എസ് പൊലീസ് അതിക്രമം വീണ്ടും. ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആല്‍ഫ്രഡ് ഒലാങ്കോ എന്ന 30 കാരനെയാണ് സഹോദരിയുടെ മുന്നില്‍വെച്ച് പൊലീസ് വെടിവെച്ചുകൊന്നത്. ഇതോടെ, യു.എസില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരുടെ എണ്ണം അഞ്ചായി. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലാണ് നിരായുധനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കറുത്തവര്‍ഗക്കാരുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മാനസികനില തെറ്റിയ യുവാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയാണ് ഷോപ്പിങ് മാളില്‍നിന്നും പൊലീസിനെ വിളിച്ചത്. സ്ഥലത്തത്തെിയ പൊലീസ് യുവാവിനെ അകാരണമായി Read more about യു.എസില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു[…]

ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്

10:17 am 29/9/2016 വാഷിങ്ടൺ: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസൻ റൈസ് ഇക്കാര്യം ഫോണിലൂടെ ചർച്ച ചെയ്തു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവർത്തനം പാകിസ്താൻ തടയണമെന്നും ഇതിനായി പാക് സർക്കാർ തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ Read more about ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്[…]

തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.

10:16 am 29/9/2016 തിരുവനന്തപുരം: തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, എൽ.ഡി.എഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്‍റെ പതിപ്പാകുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായുണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് എൽ.ഡി.എഫ് നീങ്ങുന്നതെന്നും സുധീരൻ പറഞ്ഞു. Read more about തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.[…]

ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം.

10:13 am 29/9/2016 ലണ്ടൻ: വാശിയേറിയ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം. മറ്റൊരു മൽസരത്തിൽ മാഞ്ചസ്​റ്റർ സിറ്റിയെ സെൽറ്റിക്ക്​ സമനിലയിൽ കുരുക്കി. തിയോ വാൽക്കോട്ടി​െൻറ ഇരട്ട ഗോളിൽ ബേസിലിനെ രണ്ട്​ ഗോളുകൾക്കാണ്​ ആഴ്​സണൽ തകർത്തത്​. ഏഴാം മിനുറ്റിലും 26 ാം മിനുറ്റിലുമായിരുന്നു വാൽകോട്ടി​െൻറ ഗോളുകൾ. ചാമ്പ്യൻസ്​ ലീഗിലെ മറ്റൊരു വാശിയേറിയ മൽസരത്തിൽ സെൽറ്റിക്കിനോട്​ മാഞ്ചസ്​റ്റർ സിറ്റിക്ക്​ സമനിലയിൽ പിരിയേണ്ടി വന്നു.മൽസരത്തിൽ സെൽറ്റിക്കി​​െൻറ മൂസ ഡംബൽ ഇരട്ട ഗോൾ നേടിയപ്പോൾ സിറ്റിയുടെ സ്​റ്റർലിംഗ്​ സെൽഫ്​ ഗോളിലൂടെ ഒരു Read more about ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ ആഴ്​സണലിന്​ ജയം.[…]

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

10:11 am 29/9/2016 പട്ന: വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ ബിഹാര്‍വിരുദ്ധ പ്രസ്താവനയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബിഹാറുകൂടി ഏറ്റെടുക്കാമെങ്കില്‍ കശ്മീര്‍ പാകിസ്താന് വിട്ടുനല്‍കാമെന്ന കട്ജുവിന്‍െറ ഫേസ്ബുക് പോസ്റ്റിനെതിരെ ജനതാദള്‍ (യു) നിയമസഭാംഗം നീരജ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െറ പ്രസ്താവനക്കെതിരെ വീണ്ടും പോസ്റ്റുമായി രംഗത്തുവന്ന കട്ജുവിനെതിരെ പട്ന ജില്ലാ കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാര്‍ ഹരജി നല്‍കിയിട്ടുമുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മറ്റു വകുപ്പുകളും ചേര്‍ത്താണ് Read more about മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി[…]

തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച

10:10 am 29/9/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം കൈക്കൊള്ളുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനുംശേഷമാണ് ഇക്കാര്യ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. അതുവരെ വെള്ളം വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങുടെ മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിയും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. തര്‍ക്കപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച Read more about തമിഴ്നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ കൃതജ്ഞതാബലി

10:08 am 29/9/2016 ബീന വള്ളിക്കളം ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ രണ്ടാം മെത്രാഭിഷേക വാര്‍ഷികത്തിന്റേയും, ഷഷ്ഠിപൂര്‍ത്തിയുടേയും സന്തോഷസൂചകമായി അതിമനോഹരമായ കൃതജ്ഞതാബലി അര്‍പ്പിക്കപ്പെട്ടു. മാര്‍ ജോയി ആലപ്പാട്ടിനൊപ്പം രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, അസി. വികാരി ഫാ. ജയിംസ് ജോസഫ്, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ കൃതജ്ഞതാബലി[…]

മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല

10:05 am 2909/2016 തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പത്ത് ശതമാനം വിശേദ മദ്യഷാപ്പുകള്‍ പൂട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ഇത്രയും ഒൗട്ട്ലെറ്റുകള്‍ പൂട്ടേണ്ടതില്ളെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്‍െറ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. മുന്‍ സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ വരുത്തുന്ന ആദ്യ തിരുത്തലാണിത്. അടുത്തദിവസം തന്നെ ഇതിന്‍െറ ഉത്തരവിറക്കും. പത്ത് ശതമാനം വീതം ഒൗട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. Read more about മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല[…]

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം അവിസ്മരണീയമായി

09:58 pm 29/9/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ‘ഓണം 2016′ വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 24-ന് ശനിയാഴ്ച മിസൂറി സിറ്റിയിലെ എല്‍ക്കിന്‍സ് ഹൈസ്കൂളിലെ മനോഹരമായ ഓഡിറ്റോറിയത്തില്‍ വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. രാവിലെ 11 മണിക്ക് താലപ്പൊലിയുടേയും, പഞ്ചാവാദ്യമേളങ്ങളുടേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ, ഗൃഹാതുരത്വ സ്മരണകളെ തൊട്ടുണര്‍ത്തി ക്രെസന്റോ സ്കൂള്‍ ഓഫ് Read more about മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം അവിസ്മരണീയമായി[…]