ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

09.13 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഡാലസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍ വച്ചു എട്ടാമത് കോണ്‍ഫറന്‍സ് നടക്കുന്നതാണ്. സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് (ഓസ്റ്റിന്‍, യു.എസ്.എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റര്‍ അന്നമ്മ വില്യംസ് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 972 264 6808.

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

09.11 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വന്‍ പരിപാടികളോടെ കൊടിയിറങ്ങി.. ഇനി വരാനിരിക്കുന്നത് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളുടെ തേരോട്ടം. എറ്റോബിക്കോവിലെ മൈക്കിള്‍ പവര്‍ സ്‌കൂളിന്റെ വിശാലമായ അങ്കണത്തില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതില്‍ പരം ഇനങ്ങളുള്‍പ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം മഹാബലിയെ വരവേല്‍ക്കുന്നതിനുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയുടെ വിളംബരം Read more about മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി[…]

കേരളാ ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം

02.09 AM 08-09-2016 വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദില്ലി കേരള ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ദില്ലി പൊലീസിനോട് റെസിഡന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ കുറിച്ച് റെസിഡന്റ് കമ്മീഷണര്‍ അന്വേഷിക്കും. കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിലെ ജീവനക്കാരായ വസുമോഹന്‍, ശശിധരന്‍, ബിജുകുമാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ദില്ലി റസിഡന്റ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഈ ഉദ്യാഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഉദ്യോഗക്കയറ്റത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ Read more about കേരളാ ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം[…]

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും

02.06 AM 08-09-2016 ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖാ പ്രവര്‍ത്തനം നിരോധിക്കും. ആയുധ കായിക പരിശീലനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കും. ആര്‍.എസ്.എസിനെ കൂച്ചുവിലങ്ങിടാനുള്ള നീക്കം വിലപ്പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയം വ്യക്തമാക്കിയിരുന്നു . ആയുധ കായിക പരിശീലനം നിരോധിക്കണമെന്ന ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമ വകുപ്പ് അംഗീകരിച്ചതോടെയാണ് ഉത്തരവിറങ്ങാന്‍ കളമൊരുങ്ങിയത്. Read more about ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കും[…]

ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഒഎല്‍എക്‌സില്‍ വില്‍ക്കുന്ന സംഘം പിടിയില്‍

02.04 AM 08-09-2016 ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം എറണാകുളം ആലുവയില്‍ പിടിയിലായി. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവര്‍ വാഹനങ്ങള്‍ വിറ്റിരുന്നത്. പിടിയിലായവരില്‍ ഒരാള്‍ എടിഎം കവര്‍ച്ചാശ്രമക്കേസിലെ പ്രതിയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ നിന്നായി 12 ആഡംബര ബൈക്കുകളാണ് അഞ്ചംഗസംഘം മോഷ്ടിച്ചത്. റോഡരികിലോ,പാര്‍ക്കിങ് സ്ഥലങ്ങളിലോ വെച്ചിരിക്കുന്ന വിലകൂടിയ ബുള്ളറ്റുകള്‍ സംഘം രാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിനു ശേഷമാണ് ബുള്ളറ്റുകള്‍ക്ക് വ്യാജ ആര്‍.സി ബുക്കും ഇന്‍ഷുറന്‍സ് രേഖകളും ഉണ്ടാക്കുന്നത്. Read more about ബുള്ളറ്റുകള്‍ മോഷ്ടിച്ച് ഒഎല്‍എക്‌സില്‍ വില്‍ക്കുന്ന സംഘം പിടിയില്‍[…]

ഇടുക്കിയിലെ ഏലപ്പാറക്കു സമീപം നാലുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

02.01 AM 08-09-2016 ഇടുക്കി: ഇടുക്കി ഏലപ്പാറക്കു സമീപം ഏലത്തോട്ടത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. നാലു മാസത്തിലധികം പഴക്കമുള്ളതാണ് അസ്ഥികൂടം.ആത്മഹത്യ ചെയ്തയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിലെ ഏലപ്പാറക്കും മേമലക്കും ഇടയിലുള്ള ഏലത്തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കട്ടപ്പന കുട്ടിക്കാനം റോഡില്‍ നിന്നും 200 മീറ്ററോളം അകലെയാണിത്. ടൈഫോര്‍ഡ് എസ്റ്റേറ്റിന്റെ ഭാഗമാണ് ഏലത്തോട്ടം. വിറകു ശേഖരിക്കാന്‍ ഇവിടെയെത്തിയ തോട്ടം തൊഴിലാളിയാണ് നിലത്തു വീണു കിടന്നിരുന്ന തലയോട്ടിയും എല്ലുകളും കണ്ടത്. ഇയാള്‍ വിവരം തോട്ടം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീരുമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന Read more about ഇടുക്കിയിലെ ഏലപ്പാറക്കു സമീപം നാലുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി[…]

റെയില്‍വെ ടിക്കറ്റ് തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

02.00 AM 08-09-2016 കൊച്ചി: ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റുകളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ എറണാകുളം ആലുവയില്‍ അറസ്റ്റില്‍. പശ്ചിമ ബംഗാല്‍ സ്വദേശി മനോജ് കുമാര്‍ മണ്ഡലിനെയാണ് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മനോജ് കുമാര്‍ മണ്ഡല്‍ എന്ന 24കാരന്‍ പെരുമ്പാവൂരില്‍ മനോജ് ട്രാവല്‍സ് എന്ന പേരിലാണ് ഏജന്‍സി നടത്തിയിരുന്നത്. റെയില്‍വെയുടെ സൈറ്റില്‍ നിന്ന് 25 ഓളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ തരപ്പെടുത്തിയിരുന്നത്.ദീര്‍ഘദൂര യാത്രകള്‍ക്ക് റിസര്‍വേഷന്‍ Read more about റെയില്‍വെ ടിക്കറ്റ് തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍[…]

കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി

01.56 AM 08-09-2016 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആപ്പിള്‍ സി.ഇ.ഒ റ്റിം കുക്ക്, ഐ ഫോണ്‍ 7ഉം ഐ ഫോണ്‍ 7 പ്ലസും പുറത്തിറക്കിയത്. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം ഐ ഫോണ്‍ 7നെ വിശേഷിപ്പിച്ചത്. കറുപ്പിന്റെ രണ്ട് വേരിയന്റുകള്‍ക്ക് പുറമേ, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലായിരിക്കും ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. ഇതുവരെ ഐ ഫോണുകള്‍ക്ക് അന്യമായിരുന്ന മാറ്റ് ബ്ലാക്ക്, Read more about കാത്തിരിപ്പിനൊടുവില്‍ ഐ ഫോണ്‍ 7 പുറത്തിറങ്ങി[…]

വെള്ളിയാഴ്ച മുതല്‍ തിരക്കിനനുസരിച്ച് റെയില്‍വെ നിരക്ക് കൂട്ടും

01.55 AM 08-09-2016 ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ഇതനുസരിച്ച് വിമാനക്കമ്പനികള്‍ ചെയ്യുന്നത് പോലെ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ യാത്രാക്കൂലി ഉയര്‍ത്തുകയും യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ നിരക്ക് കുറയ്ക്കുകയും ചെയ്യും. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് കൂട്ടാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പുതിയ പുതിയ രീതി നിലവില്‍ വരും. ട്രെയിനുകളിലെ ഓരോ പത്ത് ശതമാനം സീറ്റുകളിലേക്കുമുള്ള ടിക്കറ്റുകള്‍ വിറ്റുകഴിയുമ്പോള്‍ ടിക്കറ്റ് നിരക്ക് പത്ത് ശതമാനം ഉയര്‍ത്താനാണ് തീരുമാനം. ഇതിന് ഉയര്‍ന്ന Read more about വെള്ളിയാഴ്ച മുതല്‍ തിരക്കിനനുസരിച്ച് റെയില്‍വെ നിരക്ക് കൂട്ടും[…]

ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു

01.52 AM 08-09-2016 കര്‍ണാടകത്തിലെ ഷിവമോഗയിലെ തുംഗഭദ്ര നദിയില്‍ ചങ്ങാടം മുങ്ങി പത്ത് പേര്‍ മരിച്ചു. കാണാതായ ആറു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനായി തുംഗഭദ്ര നദിയില്‍ ചങ്ങാടത്തില്‍ പോയ ഇരുപത്തിയഞ്ചു പേരാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ ഒന്‍പത് പേര്‍ മാത്രമാണ് കരയില്‍ നീന്തിയെത്തിയത്. അപകടത്തില്‍ 10 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കാണാതായ ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഗണപതി വിഗ്രഹ Read more about ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ചങ്ങാടം മുങ്ങി 10 പേര്‍ മരിച്ചു[…]