ഡ്രൈവര്‍മാരുടെ ദുരിതം തീരുന്നു; പൊലീസ് കൈകാണിച്ചാല്‍ ഫോണ്‍ കാണിക്കാം

01.50 AM 08-09-2016 വഴിയില്‍ ഒളിച്ചിരുന്ന് കൈകാണിക്കുന്ന പൊലീസുകാരെ കാണുമ്പോള്‍ മാത്രം ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കുമൊക്കെ ഓര്‍മ്മവരുന്നവര്‍ക്കായി സര്‍ക്കാര്‍ തന്നെ പുതിയ സംവിധാനമൊരുക്കുകയാണ്. ആവശ്യമായ രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി സ്വന്തം മൊബൈല്‍ ഫോണിലോ ടാബിലോ കൊണ്ടുനടക്കാവുന്ന ഡിജിലോക്കര്‍ പ്ലസ് എന്ന പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ രംഗത്തിറക്കും. ആദ്യ ഘട്ടമായി ദില്ലിയിലും തെലങ്കാനയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ബീറ്റാ വെര്‍ഷന്‍ ഇപ്പോള്‍ തന്നെ www.digitallocker.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ Read more about ഡ്രൈവര്‍മാരുടെ ദുരിതം തീരുന്നു; പൊലീസ് കൈകാണിച്ചാല്‍ ഫോണ്‍ കാണിക്കാം[…]

ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം

01.08 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി രഞ്ജന്‍ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുരയില്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോയിന്റ് സെക്രട്ടറി), ഷാബു മാത്യു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജന്‍ ഏബ്രഹാം ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും Read more about ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം[…]

മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു

01.06 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സനാധനധര്‍മ്മ പരിപാലനാര്‍ത്ഥം മിനിസ്സോട്ടയില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ട എന്ന സംഘടന നിലവില്‍വന്നു. എഡിനയിലുള്ള സൗത്ത് ഡെയില്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ സുരേഷ് നായര്‍ അധ്യക്ഷതവഹിച്ചു. അതോടൊപ്പം സദസിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ടയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ഹിന്ദു കൂട്ടായ്മയുടെ ആവശ്യകതയേയും തനതായ Read more about മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു[…]

സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവിയില്‍ ആശങ്കയുമായി പഠനം

12.56 PM 07-09-2016 സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി തന്നെ ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാല്‍വെയറുകള്‍ ബാധിക്കുന്നത് ആറുമാസത്തിനിടെ 96 ശതമാനം വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ ആണ് ഇത്തരം പഠനം നടത്തിയത്. മാല്‍വെയറുകള്‍ ഡിവൈസുകളിലുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഉപയോക്താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇമെയില്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടന്നുകയറാന്‍ ഈ മാല്‍വെയറിനു കഴിയും. 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 78 ശതമാനം Read more about സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവിയില്‍ ആശങ്കയുമായി പഠനം[…]

ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത മരിച്ചു

12.30 PM 07-09-2016 ലില്ലെ: വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ മരിച്ച ഇവരുടെ മരണവിവരം കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് അമീന്‍സിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിച്ച ഇസബെല്ല കാന്‍സര്‍ രോഗിയായി മാറിയിരുന്നു. 2005ലാണ് ഇസബെല്ലെയുടെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പട്ടികടിയേറ്റ ഇവരുടെ മുഖം വികൃതമായതോടെ Read more about ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത മരിച്ചു[…]

ബാലവേലക്കായി കടത്തിയ 29 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി

12.40 PM 07-09-2016 ദര്‍ഭംഗ: ബിഹാറിലെ ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍ ബാലവേലക്കായി കടത്തിയ 29 കുട്ടികളെ റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്) രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തിനും പതിനാറു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള സ്വാതന്ത്രത സേനാനി എക്‌സ്പ്രസ് ട്രെയിനിലാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. ഹരിയാനയിലെ ഫാക്ടറിയിലേക്കാണ് കുട്ടികളെ കൊണ്ടുപോകാന്‍ നോക്കിയത്. കുട്ടികളെ കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍വച്ച് പരിശോധന നടത്തിയതെന്നും Read more about ബാലവേലക്കായി കടത്തിയ 29 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി[…]

ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ വിജിലന്‍സ് പരിശോധന

12.38 PM 07-09-2016 കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. ബാബുവിന്റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ രാവിലെ വിജിലന്‍സ് പരിശോധന തുടങ്ങി. തമ്മനത്തെ യൂണിയന്‍ ബാങ്കിലെ ലോക്കറിലാണ് പരിശോധന നടക്കുന്നത്. ബാബുവിന്റെയും മക്കളുടെയും വീടുകള്‍ക്ക് പുറമേ ബിനാമികള്‍ എന്ന് പറയപ്പെടുന്ന മോഹനന്‍, ബാബുറാം എന്നിവരുടെ വസതികളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് തുടര്‍ച്ചയാണ് ബാങ്ക് ലോക്കര്‍ പരിശോധന. ബിനാമികളുടെ ഭൂമിയിടപാടുകളെക്കുറിച്ചും വിജിലന്‍സ് സമഗ്രപരിശോധനയാണ് നടത്തുന്നത്. നേരത്തെ തൊടുപുഴയിലുള്ള ബാബുവിന്റെ മൂത്ത Read more about ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ വിജിലന്‍സ് പരിശോധന[…]

എയ്ഡഡ് സ്‌കൂള്‍, കോളേജ് നിയമനങ്ങളില്‍ സംവരണം

12.35 PM 07-09-2016 തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ കോളേജ് നിയമനങ്ങളില്‍ ,സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും തീരുമാനമായി. ഈ മാസം 26നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക. കിസാന്‍ കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ 400 രൂപയായിരുന്ന കര്‍ഷക പെന്‍ഷന്‍ 600ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഈ പെന്‍ഷന്‍ ഓണത്തിനു മുന്‍പ് വിതരണം ചെയും. കെഎസ്എഫ്ഇ ജീവനക്കാരുടെ Read more about എയ്ഡഡ് സ്‌കൂള്‍, കോളേജ് നിയമനങ്ങളില്‍ സംവരണം[…]

സച്ചിന്‍ കൊച്ചിയില്‍

12.28 PM 07-09-2016 കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തിനു ബാങ്കോക്കിലേക്കു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ യാത്രയയക്കാനാണ് സച്ചിന്‍ എത്തിയത്.

സ്വര്‍ണ വില മുന്നോട്ട്

12.25 PM 07-09-2016 കൊച്ചി: സ്വര്‍ണ വില മുന്നോട്ടു തന്നെ. പവന് 240 രൂപ ഇന്ന് വര്‍ധിച്ചു. 23,480 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി, 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.