മാണിക്ക് വേണ്ടി എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍

12.24 PM 07-09-2016 കൊച്ചി: കോഴി നികുതി വെട്ടിപ്പ് കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കുന്നതിനായി ഹര്‍ജി ഈ മാസം 19ലേക്ക് ഹൈക്കോടതി മാറ്റി. കോഴിക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് സഹായിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കേസ്.

കുവൈറ്റില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട; മയക്കുമരുന്ന് ഗുളികകളുടെ വന്‍ശേഖരം പിടികൂടി

12.14 PM 07-09-2016 കുവൈറ്റ് സിറ്റി: എയര്‍ കംപ്രസറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകളുടെ വന്‍ശേഖരം വീണ്ടും പിടികൂടി. ഏകദേശം മൂന്നു ദശലക്ഷത്തിലധികം ഗുളികകളാണ് പിടിച്ചെടുത്തത്. കുവൈറ്റിലേയ്‌ക്കെത്തുന്ന ചരക്കു കപ്പലിലെ ഒരു കണ്ടെയ്‌നറില്‍ മയക്കുമരുന്ന് നിറച്ചിട്ടുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ഇവ പിടികൂടിയത്. രാജ്യത്ത് എത്തുന്നതുവരെ ഈ കണ്ടെയ്‌നറിനെ സസൂക്ഷ്മം നിരീക്കുകയും തുറമുഖത്തുനിന്നും ഉടമസ്ഥന് വിട്ടുകൊടുക്കുന്നതിനു തൊട്ടുമുമ്പ് റെയ്ഡ് നടത്തി ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പാക്കുകയുമായിരുന്നു. Read more about കുവൈറ്റില്‍ വീണ്ടും മയക്ക് മരുന്ന് വേട്ട; മയക്കുമരുന്ന് ഗുളികകളുടെ വന്‍ശേഖരം പിടികൂടി[…]

സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

12.06 PM 07-09-2016 സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിനു മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി ഉപയോഗിക്കുന്നത് കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്. Read more about സിറിയയില്‍ വീണ്ടും സര്‍ക്കാര്‍സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്[…]

യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം

12.04 PM 07-09-2016 അബുദാബി: യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം. മനുഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഉത്തരവ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. അവയവമാറ്റവും അവയോടനുബന്ധിച്ചുള്ള ശസ്ത്രക്രിയകളും നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമലംഘകര്‍ക്ക് കഠിന ശിക്ഷ ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു. മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍ കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നു ഫെഡറല്‍ ഉത്തരവില്‍ പറയുന്നു. ഫ്രീസോണുകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അവയവ കോശമാറ്റ ശസ്ത്രക്രിയകള്‍ക്കും Read more about യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം[…]

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചേക്കും

12.01 PM 07-09-2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സൂചന. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ച ഉയര്‍ന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്. സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ വ്യക്തിഗത ചര്‍ച്ചക്ക് രാജ്യസഭാ എം പി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരും പോയിരുന്നു. എന്നാല്‍ ഇവരെ കാണുവാനോ സംസാരിക്കാനോ Read more about കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചേക്കും[…]

കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പണിമുടക്ക്

11.57 AM 07-09-2016 കൊല്ലം: കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. അറ്റകുറ്റ പണി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് പണിമുടക്ക്. കൊല്ലം സ്റ്റാന്‍ഡില്‍ നിന്നുള്ള 110 സര്‍വീസുകള്‍ നിര്‍ത്തിവച്ചു സ്ഥല സൗകര്യം വളരെ കുറവുള്ള കൊല്ലം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ കുറച്ച് നാളായി ഡ്രൈവര്‍മാരും അറ്റകുറ്റപണി ചെയ്യുന്ന ജീവനക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സാധാരണ ബസ് പാര്‍ക്ക് ചെയ്യുന്നിടത്തേക്ക് എത്തിയാണ് അറ്റകുറ്റപ്പണി നടത്താറുള്ളത്. എന്നാല്‍ പുതുതായി വന്ന Read more about കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പണിമുടക്ക്[…]

രക്തം സ്വീകരിച്ചതിലൂടെരണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്

11.55 AM 07-09-2016 ന്യൂഡല്‍ഹി: രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന (നാക്കോ)യുടെതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് നാക്കോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്തം സ്വീകരിച്ചതു കൊണ്ടു മാത്രം രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച് ഐ വി വൈറസ് ബാധിച്ചെന്നാണ് നാക്കോ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്കോ. സാമൂഹികപ്രവര്‍ത്തകന്‍ ചേതന്‍ കോത്താരി വിവരാവകാശനിയമപ്രകാരം Read more about രക്തം സ്വീകരിച്ചതിലൂടെരണ്ടായിരത്തിലധികം പേര്‍ എച്ച് ഐ വി ബാധിതരായെന്ന് റിപ്പോര്‍ട്ട്[…]

വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്; തീരുമാനം ഉടനെന്ന് യച്ചൂരി

11.52 AM 07-09-2016 ന്യൂഡല്‍ഹി: വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം ഉടനെന്ന് സീതാറാം യെച്ചൂരി. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്‍പ് തീരുമാനമാക്കാനാണ് ശ്രമം. വിഎസിന്റെ പദവി സംബന്ധിച്ച വിവാദങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനമാണെന്നും യച്ചൂരി പറഞ്ഞു. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി സമ!ര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ തീരുമാനിക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഭരണപരിഷാക്കരകമ്മിന്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വവും വി എസും തമ്മില്‍ രൂക്ഷമായ Read more about വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്; തീരുമാനം ഉടനെന്ന് യച്ചൂരി[…]

ഇന്ത്യന്‍ വനിത പര്‍വി പട്ടേല്‍ ജയില്‍ വിമോചിതയായി

11.50 AM 07-09-2016 പി.പി. ചെറിയാന്‍ ഇന്ത്യാനപൊലീസ് : സ്വയം ഗര്‍ഭചിദ്രത്തിന് വിധേയയായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ജീവനുളള കുഞ്ഞിനെ വീടിനു പുറകിലുളള ട്രാഷ് കാനില്‍ നിക്ഷേപിച്ച കേസില്‍ ഇന്ത്യന്‍ വനിത പര്‍വി പട്ടേലിന് (35) നല്‍കിയിരുന്ന 20 വര്‍ഷത്തെ തടവ് ശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു. ചൈല്‍ഡ് നെഗ് ലറ്റിന് ഓഗസ്റ്റ് 31 ന് സെന്റ് ജോസഫ്‌സ് കൗണ്ടി ജഡ്ജി 18 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി Read more about ഇന്ത്യന്‍ വനിത പര്‍വി പട്ടേല്‍ ജയില്‍ വിമോചിതയായി[…]

യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല

02.39 AM 07-09-2016 ദില്ലി: 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യത അവസാനിച്ചു. മല്‍സരത്തില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്രുല്‍ അസഗരോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് തള്ളി. അസഗരോവ് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റസ്‌ലിംഗ് അസോസിയേഷന്‍ വ്യക്തമാക്കി. തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് Read more about യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല[…]