സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്.

02.37 AM 07-09-2016 ദില്ലി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവര്‍ത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്റെ പേര്. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവര്‍ത്. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവര്‍തിന്റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ പിതാവും സ്ഥിരീകരിച്ചു. 97 Read more about സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്.[…]

പോണ്ടിംഗിനെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍

02.35 AM 07-09-2016 മെല്‍ബണ്‍: ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ പറത്തുന്ന സച്ചിന്റെ ദൃശ്യമോര്‍ത്ത് താന്‍ പലരാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. ഷാര്‍ജയില്‍ ഓസീസിനെതിരായ സച്ചിന്റെ പ്രകടനത്തിനുശേഷമായിരുന്നു വോണിന്റെ ഈ കമന്റ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ മറ്റൊരു താരം തന്നെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിക്കുന്ന ഇന്ത്യന്‍ ബൗളറെക്കുറിച്ച് തുറന്നുപറയുന്നു. മറ്റാരുമല്ല, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് തന്നെ. ഹര്‍ഭജന്‍ സിംഗാണ് കളിക്കുന്നകാലത്ത് തന്റെ ഉറക്കം കെടുത്തിയ ബൗളറെന്ന് പോണ്ടിംഗ് Read more about പോണ്ടിംഗിനെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍[…]

വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ പ്രതികരിക്കുന്നു

02.33 AM 07-09-2016 സംവിധായകന്‍ എ.എല്‍.വിജയ്‌യുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ ആദ്യമായി പ്രതികരിക്കുന്നു. അമലയും വിജയ്‌യുമായി വേര്‍പിരിയുന്നതായ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴും അവസാനം വിജയ് ഇതേക്കുറിച്ച് പ്രതികരിച്ചപ്പോഴും അമല മൗനം വെടിയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ പ്രതികരിക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ താങ്ങും തണലുമായത് സഹോദരന്‍ അഭിജിത്ത് ആയിരുന്നെന്ന് പറയുന്നു അമല. അഭിജിത്ത് വലിയ പിന്തുണയാണ് നല്‍കിയത്. അവനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഒരു നല്ല സഹോദരന്‍സഹോദരീ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. Read more about വിവാഹമോചനത്തെക്കുറിച്ച് അമല പോള്‍ പ്രതികരിക്കുന്നു[…]

മോശം റാങ്കിങ്ങ്: 2019 ലോകകപ്പില്‍ പാക് ടീം ഉണ്ടാകില്ല?

02.32 AM 07-09-2016 ദുബായ്: ഏകദിന ക്രിക്കറ്റിലെ മോശം റാങ്കിങ്ങിനെ തുടര്‍ന്ന് 2019 ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പാകിസ്താന്‍ മോഹങ്ങള്‍ പൊലിയുന്നു. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങില്‍ നിലവില്‍ വെസ്റ്റിന്‍ഡീസിനും പിന്നില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍ ഇപ്പോള്‍. 86 പോയിന്റാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് 94 പോയിന്റുണ്ട്. റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് പാകിസ്താന് തിരിച്ചടിയായത്. Read more about മോശം റാങ്കിങ്ങ്: 2019 ലോകകപ്പില്‍ പാക് ടീം ഉണ്ടാകില്ല?[…]

സ്‌കൂളുബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

02.29 Am 07-09-2016 അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നു ടേമുകളിലെ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ വിഭജിക്കും. ഉള്ളടക്കം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരിലക്കുലം സമിതി പ്രത്യേക യോഗം ചേരുമെന്നും മന്ത്രി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നു ടേമുകളിലെ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ വിഭജിക്കും. ഉള്ളടക്കം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരിലക്കുലം സമിതി പ്രത്യേക Read more about സ്‌കൂളുബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി[…]

ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും

02.28 AM 07-09-2016 ഓണത്തിനൊരുങ്ങി ഓണ്‍ലൈന്‍ വിപണി. വസ്ത്രങ്ങള്‍ക്കും ഇലക്്യുട്രോണിക് സാധനങ്ങള്‍ക്കുമെല്ലാം പ്രമുഖ സൈറ്റുകള്‍ വന്‍ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓണം പ്രമാണിച്ച് ഓഫറുകളുടെ പെരുമഴയാണ്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി വലുതും ചെറുതുമായ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളെല്ലാം ഓണം ഓഫറുമായി രംഗത്തുണ്ട്. ഓണത്തിനായി പ്രത്യേക പേജും സജ്ജം. ആവശ്യക്കാര്‍ ഏറെയുള്ള മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവക്കാണ് കൂടുതല്‍ ഓഫറുകള്‍. ഓണം പ്രമാണിച്ച് തനത് കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. കേരള Read more about ഓണത്തിന് ഓഫറുകളുമായി ഓണ്‍ലൈന്‍ വിപണിയും[…]

ലോക്കപ്പ് മരണം: യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

02.27 AM 07-09-2016 തിരുവനന്തപുരം: പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.കസ്റ്റഡി മരണത്തെ കുറിച്ച് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തും.സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2014 മെയ് 19ന് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിന് ക്രൂരമായ പീഡനം ഏറ്റിട്ടുണ്ടെന്നും ശരീരം മുഴുവന്‍ ക്ഷതം ഏറ്റതായും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ Read more about ലോക്കപ്പ് മരണം: യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം[…]

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ഓസീസിന് തകര്‍പ്പന്‍ ജയം

02.24 AM 07-09-2016 പെല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില ആദ്യ മത്സരത്തില്‍ ഓസീസിന് തകര്‍പ്പന്‍ ജയം. 85 റണ്‍സിനാണ് ഓസീസ് വിജയതീരമണിഞ്ഞത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 263 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദിനേശ് ചാണ്ഡിമല്‍ (58), ചമുര കപുദേഗര (43) എന്നിവര്‍ക്കു മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട് ബോളന്‍ഡ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. Read more about ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ഓസീസിന് തകര്‍പ്പന്‍ ജയം[…]

എമിറേറ്റ്‌സ് വിമാനാപകടം; ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്

02.22 AM 07-09-2016 ദുബായി എമിറേറ്റ്‌സ് വിമാനാപകടത്തെക്കുറിച്ചുള്ള യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടം നടന്ന് ഒരുമാസത്തിനു ശേഷമാണ് ജിസിഎഎ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മുന്നൂറ് യാത്രക്കാരുമായി അപകടത്തില്‍പെട്ട ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും അവസാന നിമിഷം ലാന്റിംഗ് ഒഴിവാക്കാന്‍ പൈലറ്റ് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ Read more about എമിറേറ്റ്‌സ് വിമാനാപകടം; ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്[…]

ജ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന്

02.20 AM 07-09-2016 തിരുവനന്തപുരം: 2015ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പരസ്‌കാരം. മലയാള സിനിമയില്‍ പുത്തന്‍ ആഖ്യാനശൈലി പരിചയപ്പെടുത്തിയവരുടെ നിരയില്‍ പ്രമുഖനാണ് കെ ജി ജോര്‍ജ്. ഐ വി ശശി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒക്ടോബര്‍ 15 ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പുരസ്‌കാരം സമ്മാനിക്കും.