മോദിയുടെ ഒരു ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

02.18 AM 07-09-2016 ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്‍ഫി പ്രേമം പ്രസിദ്ധമാണ്. പോകുന്ന രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പമുള്ള സെല്‍ഫികളും. എന്നാല്‍ അടുത്തിടെ മോദിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയ ആഘോഷമാക്കി. ബീജിംഗില്‍ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തത്. ഉച്ചകോടിയ്ക്കിടെ നടന്ന ഫോട്ടോ സെഷനുശേഷം ഒബാമയ്ക്ക് പിന്നിലായി വിരല്‍ ചൂണ്ടി പോവുന്ന മോദിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ട്വിറ്ററില്‍ Read more about മോദിയുടെ ഒരു ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ[…]

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല; തീരുമാനം പിന്‍വലിച്ചു

02.16 Am 07-09-2016 തിരുവനന്തപുരം: ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പൂര്‍ണ്ണമായും പിന്‍വാങ്ങി. ഗതാഗത കമ്മീഷണര്‍ നേരത്തെ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഇനി ഈ ഉത്തരവ് നടപ്പാക്കാനില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹെല്‍മെറ്റിനായുള്ള ബോധവല്‍ക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

02.15 AM 07-09-2016 ഇടുക്കി: തൊടുപുഴയിലെ പ്രമുഖ കോളേജിന്റെ ശുചിമുറിയില്‍ വെച്ച് മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റിലായി. ഉണ്ടപ്ലാവ് സ്വദേശി കൊമ്പനാപറമ്പില്‍ നിഷാദാണ് പിടിയിലായത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച, മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍ പത്താംക്ലാസ് തുല്യതാ പരീക്ഷക്കുള്ള ക്ലാസില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന പെണ്‍കുട്ടി ബസ് സ്റ്റാന്റിലേക്ക് പോകാന്‍ നിഷാദിന്റെ ഓട്ടോറിക്ഷയില്‍ കയറി. പ്രൈവറ്റ് Read more about മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍[…]

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

02.13 AM 07-09-2016 തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. തിരുവനന്തപുരം കുന്നുകുഴിയിലെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞതായി ജീവനക്കാര്‍ പറയുന്നു. ജനാലയിലെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു.

ഓടുന്ന ബൈക്കില്‍ അശ്ലീലം ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

02.11 AM 07-09-2016 പനാജി: ഓടുന്ന ബൈക്കില്‍ അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ഗോവയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളാണ് ഓടുന്ന ബൈക്കില്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയതിനൊപ്പം ലൈംഗിക ചേഷ്ടകളും പരസ്യമായി പ്രദര്‍ശിപ്പിച്ച് യാത്ര ചെയ്തത്. പനാജിക്ക് സമീപത്തെ മാന്‍ഡവി പാലത്തിനു മുകളിലൂടെ യാത്ര ചെയ്യുന്ന ഇവരുടെ ദൃശ്യങ്ങളഴ്! നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്കോടിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്തായി ബൈക്കില്‍ Read more about ഓടുന്ന ബൈക്കില്‍ അശ്ലീലം ദമ്പതിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു[…]

മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയുടെ സമയപരിധി നീട്ടി

01.54 AM 07-09-2016 തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയ്യതി അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പത് വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പല മെഡിക്കല്‍ കോളേജുകളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഗണിച്ചാണ് ജയിംസ് കമ്മിറ്റി അപേക്ഷ തീയ്യതി നീട്ടിയത്. മാനേജ്‌മെന്റുകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് ജെയിംസ് കമ്മിറ്റി വിലയിരുത്തി. അപേക്ഷകരില്‍ യോഗ്യതയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബര്‍ പതിമൂന്നിന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 20 ന് ആദ്യഘട്ട കൗണ്‍സിലിംഗ് നടത്തണം.

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടി

01.53 AM 07-09-2016 ഇടുക്കി: ഇടുക്കിയിലെ ആനവിലാസത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നട്ടു വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഇയാളുടെ പക്കല്‍ നിന്നും നാടന്‍ തോക്കില്‍ നിറക്കുന്ന തിരകളും മാന്‍കൊമ്പും പിടിച്ചെടുത്തു. ആനവിലാസം പുളിക്കപ്പറന്പില്‍ മുരളിയാണ് പുരയിടത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആനവിലാസത്തിനു സമീപം നെടുംതൊട്ടിയില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അഞ്ചരയടിയോളം ഉയരമുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. വീടിനു സമീപത്താണിത് Read more about സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടി[…]

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി

01.52 AM 07-09-2016 ദുബൈയില്‍ നിന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കള്ളക്കടത്തായി കൊണ്ടുവന്ന രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. 6560 കാര്‍ട്ടലുകളിലായി സൂക്ഷിച്ചിരുന്ന 65,600 പാക്കറ്റ് ‘ഗുഡാങ് ഗരം’ എന്ന ബ്രാന്‍ഡ് സിഗരറ്റുകളാണ് പിടികൂടിയത്. പാക്കറ്റില്‍ 20 സിഗരറ്റ് വീതം മൊത്തം 13.12 ലക്ഷം സിഗരറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 2.20 കോടി രൂപ വിലവരും. ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിയ ചരക്കുകപ്പലില്‍ കള്ളക്കടത്ത് സാധനങ്ങളുണ്ടെന്ന രഹസ്യവിവരത്തെ Read more about വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ രണ്ടേകാല്‍ കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടി[…]

ഭൂമി വാങ്ങിയതില്‍ ക്രമക്കേട്; എസ് എന്‍ ഡി പി നേതാവ് അറസ്റ്റില്‍

01.41 AM 07-09-2016 കോട്ടയം: എസ് എന്‍ ഡി പി ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിന് എസ് എന്‍ ഡി പി നേതാവ് അറസ്റ്റില്‍. മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനറുമായ കെ.എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഒരു കോടി 37 ലക്ഷം തട്ടിയെന്നാണ് പോലീസ് കണ്ടെത്തിയത്. പൂഞ്ഞാറില്‍ 20 ഏക്കര്‍ വാങ്ങിയതില്‍ 7 ഏക്കര്‍മാത്രമാണ് യൂണിയന്റെ പേരിലെഴുതിയത്. മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എ ഗോപാലന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. Read more about ഭൂമി വാങ്ങിയതില്‍ ക്രമക്കേട്; എസ് എന്‍ ഡി പി നേതാവ് അറസ്റ്റില്‍[…]

ആര്‍ടിഓയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്

01.35 AM 07-09-2016 കൊടുവള്ളി: കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ആര്‍ടിഓയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിജലന്‍സ് റെയ്ഡ് നടത്തിയത്. നിരവധി രേഖകള്‍ പിടിച്ചെടുത്തു. കൊടുവള്ളി ജോയിന്റെ ആര്‍ടിഒ. സിവിഎം ശരീഫിന്റെ താമരശ്ശേരി പരപ്പന്‍പൊയിലിലെ വീട്ടിലും കൊടുവള്ളി ജോയിന്റ് ആര്‍ടി ഓഫീസിലുമാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈഎസ്പി. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിഐ മാരായ ബാലചന്ദ്രന്‍, രമേഷ്, സുരേഷ്, ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാവിലെ Read more about ആര്‍ടിഓയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്[…]