ചൈനയിലെ ഗ്ലാസ് പാലം രണ്ട് അടച്ചു

07.38 AM 03-09-2016 ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം രണ്ട് ആഴ്ചത്തെയ്ക്കു അടച്ചു. ലോകത്തിലെ ഏറ്റവും നീളവും ഉയരവും കൂടിയ ഗ്ലാസ് പാലമാണിത്. അറ്റകുറ്റപണികള്‍ നടത്തുന്നതിനുവേണ്ടടിയാണു വെള്ളിയാഴ്ച മുതല്‍ പാലം 13 ദിവസത്തെക്കു അടച്ചതെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലത്തിനു പൊട്ടലുകളോ വിളലുകളോ ഉണ്ടായിട്ടിലെന്നും ഇവിടെ മറ്റു വിധത്തിലുള്ള യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു. ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു 430 മീറ്റര്‍ നീളമുണ്ട്. ഇതിനായി 3.4 മില്യണ്‍ Read more about ചൈനയിലെ ഗ്ലാസ് പാലം രണ്ട് അടച്ചു[…]

ഹെല്‍മറ്റില്ലെങ്കില്‍ പിഴയില്ല പകരം പടം പിടിക്കണം

01.35 AM 03-09-2016 ഹെല്‍മറ്റില്ലാതെ പിടിയിലാകുന്ന ഇരുചക്ര യാത്രികന്‍ ഇനി പിഴ ഒടുക്കേണ്ടതില്ല, പകരം സമാന നിയമ ലംഘകരുടെ പത്ത് ഫോട്ടോ നല്‍കി മോട്ടോര്‍ വാഹന വകുപ്പിനെ സഹായിച്ചാല്‍ മതി. ഹെല്‍മറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവര്‍ മുഖേന സമാന നിയമ ലംഘകരെ കണ്ടെത്തി ബോധവത്കരണമാണ് വാഹന വകുപ്പ് നൂതന പരിപാടിയില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ നിയമം ലംഘിച്ചാല്‍ അത് പത്തും, നൂറും ആയിരവുമാക്കി സമഗ്ര ബോധവത്കരണമാണ് പരിപാടിയില്‍ വാഹനവകുപ്പിന്റെ ലക്ഷ്യം. ഹെല്‍മിറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ല തുടങ്ങി വിവാദ നിര്‍ദേശങ്ങള്‍ Read more about ഹെല്‍മറ്റില്ലെങ്കില്‍ പിഴയില്ല പകരം പടം പിടിക്കണം[…]

ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി

01.32 AM 03-09-2016 കൊച്ചി : ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴയിലെ എസ്എന്‍ഡിപിയോഗം കരുമാടി ശാഖയുടെ ഭൂമി ലേലം ചെയ്തു കൊടക്കുന്നതിനെതിരെയുള്ള ഹര്‍ജികളില്‍ ജസ്റ്റീസ് വി. ചിദംബരേഷ്, ജസ്റ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുദേവന്റെ പ്രതിമയെ ദൈവമായി കാണാന്‍ കഴിയില്ലെന്നു ഉത്തരവ് പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ഭാഗമല്ല ശ്രീനാരായണ ഗുരു എന്നു ഹൈക്കോടതി മുമ്പു നല്‍കിയ Read more about ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി[…]

തമിഴ്‌നാട്ടില്‍ പണിമുടക്ക് അപൂര്‍ണം

01.24 AM 03-09-2016 തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തെ സ്തംഭിച്ചപ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിനെ പണിമുടക്ക് ഏശിയതേയില്ല. പണിമുടക്ക് ദിവസവും തമിഴ്‌നാട്ടില്‍ ജനജീവിതം സാധാരണ പോലെ മുന്നോട്ടുപോയി. സ്വകാര്യ ബസുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിരത്തിലുണ്ടായിരുന്നു. ബസുകളില്‍ തിരക്ക് കുറവായിരുന്നു എന്നത് മാത്രമാണ് പ്രത്യേകത. വിദ്യാഭ്യാസ സ്ഥാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു. അതേസമയം ബാങ്കിംഗ് മേഖല പണിമുടക്കില്‍ ഒന്നടങ്കം പങ്കെടുത്തതോടെ ബാങ്കുകള്‍ അടഞ്ഞുകിടന്നു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി വരെ Read more about തമിഴ്‌നാട്ടില്‍ പണിമുടക്ക് അപൂര്‍ണം[…]

ഇതര സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി കൃഷി തുടങ്ങുന്നു

01.22 AM 03-09-2016 കശുവണ്ടി വ്യവസായം സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സ!ര്‍ക്കാര്‍. 700 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ കശുവണ്ടി കൃഷി തുടങ്ങാനാണ് തീരുമാനം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി കൃഷിയിറക്കും. 50,000 ഹെക്ടറിലാണ് കൃഷി. നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷനുമായി സഹകരിച്ചാണ് പദ്ധതി. 99 വഷത്തെ പാട്ടത്തിന് ഭൂമി ഏറ്റെടുക്കും. 700 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 200 കോടി നിക്ഷേപിക്കും. Read more about ഇതര സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി കൃഷി തുടങ്ങുന്നു[…]

അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം

01.18 AM 02-09-2016 സംയുക്ത തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞതോടെ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. കൊച്ചിയില്‍ യൂബര്‍ ടാക്‌സി സര്‍വ്വീസിനു നേരെയും അക്രമമുണ്ടായി. ബിഎംഎം ഒഴികെ പത്ത് തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, വ്യവസായ ശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് ഐഎസ്.ആര്‍.ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ Read more about അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം[…]

സാംസംഗ് ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരികെവിളിക്കുന്നു

01.16 AM 03-09-2016 സാംസംഗിന്റെ ഏറ്റവും പുതിയ ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി തിരികെവിളിക്കുന്നു. ചാര്‍ജിംഗിനിടെ ഫോണുകള്‍ക്ക് തീപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ട്-7 ശ്രേണിയിലെ എല്ലാ ഫോണുകളും തിരികെവിളിക്കാന്‍ സാംസംഗ് തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് കഴിഞ്ഞ മാസമാണ് അവരുടെ അഭിമാനപദ്ധതിയായി ഗാലക്‌സി നോട്ട് -7 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. സാംസംഗിന്റെ മുഖ്യ എതിരാളികളായ ആപ്പിള്‍ അടുത്തയാഴ്ച അവരുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഫോണുകള്‍ പിന്‍വലിക്കുന്നത് കമ്പനിക്ക് ഏറെ Read more about സാംസംഗ് ഗാലക്‌സി നോട്ട്-7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരികെവിളിക്കുന്നു[…]

നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

01.11 AM 03-09-2016 സ്‌കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് താരത്തിന് ജാമ്യം ലഭിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം ചുമത്തിയാണ് പോലീസ് ശ്രീജിത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താനല്ല കാര്‍ ഓടിച്ചിരുന്നതെന്ന ശ്രീജിത്തിന്റെ വാദം സത്യമല്ലെന്ന് പോലീസ് Read more about നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം[…]

കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്ക്

01.07 AM 03-09-2016 ഇരട്ടിയില്‍ കാട് വെട്ടിതെളിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാലപ്പുഴ സ്വദേശി അബ്ദുള്‍ റസാഖിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ കാട് തെളിക്കുമ്പോഴാണ് ആരോ ഉപേക്ഷിച്ച ബോംബ് പൊട്ടിതെറിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്‌ടോ എന്നാണ് പരിശോധന.

റീബാ മോനിക്കാ ജോണ്‍ സി.എം.എ ഓണാഘോഷം 2016 മുഖ്യാതിഥി

12.59 AM 03-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച 4 മണി മുതല്‍ താഫ്റ്റ് ഹൈസ്‌കൂളില്‍ (6530 W Bryn Mawr Ave, Chicago) വച്ചു നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2016 -ല്‍ മുഖ്യാതിഥിയായി മലയാള സിനിമയിലെ വളര്‍ന്നുവരുന്ന യുവ നായിക റീബാ മോനിക്കാ ജോണ്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, ഓണാഘോഷ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി കളരിക്കമുറിയും അറിയിച്ചു. അറിയപ്പെടുന്ന ഒരു മോഡല്‍കൂടിയായ റീബ Read more about റീബാ മോനിക്കാ ജോണ്‍ സി.എം.എ ഓണാഘോഷം 2016 മുഖ്യാതിഥി[…]