കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ ഫാ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ അമേരിക്കയില്‍

12.57 AM 03-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ശാലോം ടെലിവിഷനിലെ നിത്യ പ്രാസംഗീകനുമായ ഫാ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ ഓഗസ്റ്റ് 31-നു ബുധനാഴ്ച മൂന്നുമണിക്ക് കെന്നഡി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരി ഫാ. ജോസഫ് വര്‍ഗീസ് അദ്ദേഹത്തെ സ്വീകരിച്ചു. ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പു ധ്യാനവും കണ്‍വന്‍ഷന്‍ പ്രസംഗവും ബഹുമാനപ്പെട്ട പൗലോസ് അച്ചന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ പത്താംതീയതി വരെ Read more about കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ ഫാ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ അമേരിക്കയില്‍[…]

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആംഗന്‍വാടി ജീവനക്കാര്‍ തടഞ്ഞു. വേതവര്‍ധനവ് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ ഗൗരിഗഞ്ചില്‍ രാഹുലിനെ തടഞ്ഞത്. അമേഠിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ലക്‌നോവിലേക്കു തിരികെ പോകുംവഴിയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പ്രതിഷേധമുണ്ടായത്. ഉടന്‍തന്നെ കാറില്‍നിന്നിറങ്ങിയ രാഹുല്‍ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. എന്നാല്‍ മാധ്യമങ്ങള്‍ സമീപിച്ചതോടെ രാഹുല്‍ വാഹനത്തില്‍കയറി സ്ഥലംവിട്ടു. പ്രതിഷേധക്കാരോട് അദ്ദേഹം വിശദീകരണത്തിന് നിന്നില്ല. ഇതും പ്രതിഷേധത്തിനിടയാക്കി.

സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു

12.52 AM 03-09-2016 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ്രപകാരമാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ഓണാഘോഷത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതാണ് വ്യാപക ്രപതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുന്നത്. ജോലിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിരോധിച്ചതിനു പിന്നാലെയാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആഘോഷത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയത്. ഒരു പ്രവൃത്തി ദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠനപഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം Read more about സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു[…]

തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി

12.49 AM 03-09-2016 മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് അംഗീകാരം നല്‍കിയത്. ദേശീയ പാര്‍ട്ടി അംഗീകാരത്തിന് പത്തുവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്്ടു പൊതുതെരഞ്ഞെടുപ്പുകളോ പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സഹായകരമായത്. ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടായിരുന്നു. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, അല്ലങ്കില്‍ ലോക്‌സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം Read more about തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി[…]

യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്ക

12.47 AM 03-09-2016 ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്കും. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്‌റുള്‍ അസഗരോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാന്‍ സാധ്യത തെളിയുന്നത്. യോഗേശ്വറിന്റെയും രക്തസാമ്പിളുകള്‍ ഉത്തേജക പരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാകൂ. റിേപ്പാര്‍ട്ടുകള്‍ സത്യമായാല്‍ അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വര്‍ മാറും. തൊഗ്‌റുളിന്റെ Read more about യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്ക[…]

ഫിലിപ്പൈന്‍സില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പൈന്‍ നഗരമായ ദാവോയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ദാവോയിലെ മുന്തിയ ഹോട്ടലുകളില്‍ ഒന്നിലാണ് സ്‌ഫോടനമുണ്ടായത്. വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഇവിടെ മുറിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഫിലിപ്പൈന്‍ പ്രസിഡന്റ് ദുടേര്‍ട്ടെയുടെ ജന്മസ്ഥലമാണ് ദാവോ. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍

12.42 AM 03-09-2016 ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണമെന്നാണ് പാരമ്പര്യമെങ്കിലും അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും വ്രതം എടുക്കുന്നില്ലെന്നാണ് ഉത്സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തെളിയുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. മണ്ഡല മകരവിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെങ്കില്‍ എല്ലാ ദിവസവും ദര്‍ശനം അനുവദിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലാണ് സുരേന്ദ്രന്റെ അഭിപ്രായപ്രകടനം. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ… ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നു Read more about ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍[…]

പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

12.36 AM 03-09-2016 പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രവേഗത്തില്‍ 25,000 കോടി രൂപ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി കറയില്ലാതെ വീണ്ടും വരാനും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തവിട്ടു. ഇത്രയും വലിയ തുക സ്വര്‍ഗത്തില്‍നിന്നു പൊട്ടിവീഴില്ലെന്നും അതിനാല്‍തന്നെ ഇത്രയും തുക തിടുക്കത്തില്‍ ശേഖരിച്ചത് ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ പണത്തിന്റെ ഉറവിടം എന്താണെന്ന് നിങ്ങള്‍ (സഹാറാ ഗ്രൂപ്പ്) ഞങ്ങളോട് പറയൂ. മറ്റു Read more about പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത സഹാറാ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം[…]

ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു

12.30 PM 02-09-2016 ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് (78) അന്തരിച്ചു. മരണം ഉസ്ബക്ക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ആറു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കരിമോവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നുതന്നെ കരിമോവ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. 1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്നു സ്വതന്ത്രമായപ്പോള്‍ മുതല്‍ 27 വര്‍ഷമായി ഇസ്‌ലാം കരിമോവാണു ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാലശേഷം അടുത്ത ഭരണാധികാരിയെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പിന്‍ഗാമിയാകുമെന്നു Read more about ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു[…]

റിയലന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു

12.27AM 03-09-2016 രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ അമ്പരിപ്പിച്ച് റിയലന്‍സ് ജിയോ. പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൗജന്യമായി ട്രയല്‍ ഓഫര്‍ നല്‍കിയാണ് ജിയോ തങ്ങളുടെ ടെസ്റ്റിംഗ് ആരംഭിച്ചത്. തുടര്‍ന്നുള്ള നിരക്ക് സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പരിഹാരമായാണ് റിയലന്‍സ് ജിയോ സ്ഥാപകന്‍ മുകേഷ് അംബാനി ജിയോ നിരക്കുകള്‍ പരിചയപ്പെടുത്തിയത്. ജിയോ ഓഫറുകള്‍ ഇങ്ങനെ റോമിങ് അടക്കം ഫോണ്‍കോളുകളും എസ്എംഎസുകളും തികച്ചും സൗജന്യം ഒരു ജിബി 4 ജി ഡാറ്റയ്ക്ക് അമ്പത് രൂപയാണ് നിരക്ക്. Read more about റിയലന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു[…]