നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ

02.34 Am 29/10/2016 ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ചാണ് അത്‌ലറ്റിക്കോ വിജയം കണ്ടത്. 39ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയുടെ ഹെഡറിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. നിര്‍മല്‍ ഛേത്രിയുടെ തകര്‍പ്പന്‍ പാസില്‍നിന്നായിരുന്നു അല്‍ഫാരോയുടെ ഗോള്‍. രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ തിരിച്ചടിക്കാന്‍ ആര്‍ത്തുകയറിയപ്പോള്‍ ഫലവും ലഭിച്ചു. 63ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഗോള്‍ നേടിയത്. സമനിലക്കുരുക്ക് Read more about നോർത്ത് ഈസ്റ്റിൽ വിജയക്കൊടി പാറിച്ച് അത്ലറ്റിക്കോ[…]

കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ

02.23 AM 29/10/2016 ശ്രീനഗർ: അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനുമടക്കം ആറുപേർ ജമ്മു കാഷ്മീരിൽ അറസ്റ്റിൽ. കുൽഗാം ജില്ലയിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രദേശത്ത് ലഷ്കർ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ബടാമലൂ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തെരച്ചിൽ. പിടിയിലായ ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കുപ്വാരയിലെ കർനായിൽനിന്നുള്ള പോലീസ് ഉദ്യോഗസ്‌ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്ക് ഭീകരരുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, കുൽഗാമിലെ വാംപോറയിൽ ഹിസ്ബുൾ മുജാഹുദീൻ ഭീകരൻ Read more about കാഷ്മീരിൽ അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്‌ഥനും അറസ്റ്റിൽ[…]

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ മുഖത്തിന് കുത്തി

02.31 AM 29/10/2016 ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മുഖത്ത് കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ കോയമ്പേടിലാണു സംഭവം. ഇവിടുത്തെ ബസ് ടെർമിനലിൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ പ്രദേശവാസികളുടെ സഹായത്തോടെ അക്രമിയെ പിടികൂടി. മൂന്നു വർഷം മുമ്പ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നതായും അന്നുതൊട്ട് താൻ നടത്തിയ പ്രണയാഭ്യർഥനകൾ നിരസിച്ചതാണ് അക്രമത്തിനു കാരണമെന്നും പ്രതി പോലീസിനോടു വെളിപ്പെടുത്തി. 32കാരനായ അക്രമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.

രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ

02.30 Am 29/10/2016 ജംഷഡ്പുർ: ഛത്തിസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിന് അരികെ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 207 റൺസ് പിന്തുടരുന്ന ഛത്തിസ്ഗഡ് രണ്ടാംദിനം കളി നിർത്തുമ്പോൾ 179/9 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഛത്തിസ്ഗഡിന് ലീഡ് നേടാൻ 29 റൺസ് കൂടി വേണം. കെ. മോനിഷിന്റെയും ഇഖ്ബാൽ അബ്ദുള്ളയുടെയും മികച്ച ബൗളിംഗാണ് ഛത്തിസ്ഗഡിനെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം നേടി. 37 റൺസ് നേടിയ അഭിമന്യു ചൗഹാനാണ് Read more about രഞ്ജി ട്രോഫി: കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ[…]

രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

02.29 Am 29/10/2016 ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തി രത്തൻ ടാറ്റയെ പോസിക്യൂട്ട് ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഇടപാടുകളിൽ നാലു വലിയ ക്രിമിനൽ കുറ്റങ്ങൾ രത്തൻ ടാറ്റ ചെയ്തതായും സ്വാമി കത്തിൽ ആരോപിക്കുന്നു. ടാറ്റ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനു പിന്നാലെയാണ് മോദിക്കു കത്തെഴുതുന്നത്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം ഇതേവരെ പുറത്തുവിട്ടിട്ടില്ല. 2012ലാണ് മിസ്ത്രി Read more about രത്തൻ ടാറ്റയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മോദിക്കു സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്[…]

ഇന്ത്യൻ വംശജനെ ഓസ്ട്രേലിയയിൽ ചുട്ടെരിച്ചു കൊന്നു

02.28 Am 29/10/2016 സിഡ്നി: ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ ഓസ്ട്രേലിയയിൽ ചുട്ടെരിച്ചു കൊന്നു. പഞ്ചാബ് സ്വദേശിയായ 29കാരൻ മൻമീത് അലിഷറാണ് കൊല്ലപ്പെട്ടത്. യാത്രക്കാർക്കു മുന്നിവച്ച് മറ്റൊരാൾ മൻമീതിനെ തീ വയ്ക്കുകയായിരുന്നു. ബ്രിസ്ബേനിലെ പഞ്ചാബ് സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ് മൻമീത്. വംശീയാക്രമണത്തിന്റെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണർ ഇയാൻ സ്റ്റിവർട്ട് അറിയിച്ചു. ബസിൽനിന്നു തീയും പുകയും ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ പിന്നിലെ വാതിലിൽ കൂടിയാണ് രക്ഷപ്പെടുത്തിയത്. മൻമീതിനെ ആക്രമിച്ചതെന്നു കരുതുന്ന മധ്യവയസ്കനെ സമീപത്തെ Read more about ഇന്ത്യൻ വംശജനെ ഓസ്ട്രേലിയയിൽ ചുട്ടെരിച്ചു കൊന്നു[…]

ഐഎഎസ്–ഐപിഎസ് തമ്മിലടി: ഭരണസിരാകേന്ദ്രം സ്തംഭനത്തിലെന്ന് ചെന്നിത്തല

02.27 AM 29/10/2016 തിരുവനന്തപുരം: ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥരുടെ തമ്മിലടിമൂലം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്‌ഥർ തമ്മിലുള്ള കിടമത്സരവും പ്രതികാരനടപടികളുംമൂലം ഭരണസിരാകേന്ദ്രം സ്തംഭിച്ചിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിലും മറ്റു വകുപ്പുകളിലും ഇതുമൂലം കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിലുള്ള കിടമത്സരവും പ്രതികാരനടപടികളുംമൂലം ഭരണസിരാകേന്ദ്രം സ്തംഭിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലും മറ്റു വകുപ്പുകളിലും ഇതുമൂലം കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരസ്പര പഴിചാരലും വർധിച്ചുവരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം Read more about ഐഎഎസ്–ഐപിഎസ് തമ്മിലടി: ഭരണസിരാകേന്ദ്രം സ്തംഭനത്തിലെന്ന് ചെന്നിത്തല[…]

വിൽപ്പനശാലയിൽ കടന്ന് തെരുവ് നായ്ക്കൾ നൂറോളം കോഴികളെ കൊന്നു

02.27 AM 29/10/2016 കൊയിലാണ്ടി: തെരുവ് നായ്ക്കൾ വിൽപ്പന ശാലയിൽ കയറി കോഴികളെ കടിച്ചു കൊന്നു. കൊയിലാണ്ടിക്കടുത്ത് മുത്താമ്പി വൈദ്യരങ്ങാടിയിലെ മുനീറിന്റെ ഉടമസ്‌ഥതയിലുള്ള എംഎംകെ ചിക്കൻ കടയിലെ 110 ഓളം കോഴികളെയാണ് നായ്ക്കൂട്ടം കടിച്ച് കൊന്നത്. ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. കോഴികളുടെ ശബ്ദം കേട്ട് കടയുടെ അടുത്തുള്ള ആളുകൾ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. കടയ്ക്കു പുറത്തെ മരത്തിന്റെ കൂട്ടിലായിരുന്നു കോഴികൾ ഉണ്ടായിരുന്നത്. 12 ഓളം നായ്ക്കൾ ചേർന്ന് കൂട് തകർത്ത് കോഴികളെ കടിച്ച് കൊണ്ടുപോയി പല Read more about വിൽപ്പനശാലയിൽ കടന്ന് തെരുവ് നായ്ക്കൾ നൂറോളം കോഴികളെ കൊന്നു[…]

രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

02.26 Am 29/10/2016 ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ ഒളിച്ചുകളി തുടരുന്ന കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി പരാമർശം. ജഡ്ജിമാരുടെ നിയമനങ്ങൾ വൈകിയാൽ വിവിധ സംസ്‌ഥാനങ്ങളിലെ ഹൈക്കോടതികളെല്ലാം അടച്ചുപൂട്ടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിമാരുടെ അഭാവം കാരണം പല കോടതികളിലും കേസുകൾ കെട്ടികിടക്കുകയാണ്. രാജ്യത്തെ കോടതികളെല്ലാം അടച്ചുപൂട്ടണമെന്നാണോ കേന്ദ്ര സർക്കാർ നിലപാടെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരുടെ കൊളീജിയം നിർദ്ദേശിച്ച പേരുകൾ കേന്ദ്ര സർക്കാരിന് സ്വീകാര്യമല്ലെങ്കിൽ അക്കാര്യം അറിയിക്കണം. നിയമനങ്ങൾ Read more about രാജ്യത്തെ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്[…]

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

02.25 Am 29/10/2016 തിരുവനന്തപുരം: കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. മലയിൻകീഴ് മൂങ്ങോട് സ്വദേശികളായ ശരത്(28), ജിജോ(27), വിനീത് (24) എന്നിവരെയാണ് മലയിൻകീഴ് സിഐ ജയകുമാർ പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു. മൂന്നംഗ സംഘത്തിന് മറ്റൊരാളാണ് ബൈക്കിൽ കഞ്ചാവ് പൊതികൾ എത്തിച്ച് നൽകിയത് ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. മണലി, മൂങ്ങോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് Read more about കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ[…]