ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

10.14 AM 30/10/2016 ബംഗളൂരു: ഇറാനിലെ തെഹ്റാനില്‍ ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഇറാനിലെ നിയമപ്രകാരം ഹിജാബ് ധരിക്കണം. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്. മൂന്നുമുതല്‍ ഒമ്പതുവരെ നടക്കുന്ന ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍, വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നുണ്ട്. വിദേശികളെയും സഞ്ചാരികളെയും നിര്‍ബന്ധപൂര്‍വം ഹിജാബ് Read more about ഹിജാബ് ധരിക്കണമെന്ന്​ സംഘാടകർ; ഹീന സിദ്ധു ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി[…]

ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിനെ ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചു

10.10 AM 30/10/2016 മലപ്പുറം : ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിന്‍റെ കാലും കൈയും ഭര്‍ത്താവും സംഘവും തല്ലിയൊടിച്ചു. തിരൂര്‍ക്കാട് സ്വദേശി സബീലിനെയാണ് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലങ്ങാടന്‍ മുഹമ്മദ് മുഹ്സിന്‍ (22), തിരൂര്‍ക്കാട് അമ്പലക്കുത്ത് ഫാജിസ് മുഹമ്മദ് (24) എന്നിവരെ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് ഒന്നാംപ്രതിയായ ആസിഫ്, സുഹൃത്ത് കൂടിയായ സബീലിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവനടന്ന ദിവസം രാത്രി Read more about ഭാര്യയുമായി ഫേയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത യുവാവിനെ ഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചു[…]

ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി

10.08 AM 30/10/2016 ഹൈദരാബാദ്: ടെസ്റ്റ് ഡ്രൈവിനെത്തിയയാള്‍ ഔഡി കാറുമായി മുങ്ങി. ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ടെസ്റ്റ് ഡ്രൈവിന് ഷോറുമിലെത്തിയത്. ഹൈദരാബാദിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന ഷോറുമില്‍ നിന്നുമാണ് കാര്‍ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഗൗതം റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കാര്‍ ഷോറുമില്‍ പറഞ്ഞത്. ശ്രീനഗര്‍ കോളനിയിലെ കാര്‍ ഷോറുമിലെത്തിയ ഇയാള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം കാണിക്കുകയും 25 ലക്ഷം രൂപ വിലമതിപ്പുള്ള ഔഡി ക്യൂ 3 ടെസ്റ്റ് ഡ്രൈവ് Read more about ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി[…]

കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

10.06 AM 30/10/2016 പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആശ്രമം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാണിക്യമംഗലം സ്വദേശി സിത്താര്‍, തൃശൂര്‍ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. അമിത വേഗത്തില്‍ റോഡില്‍ ശ്രദ്ധിക്കാതെ പോയ ഹമ്പ് ചാടിയതിനെ തുടര്‍ന്ന് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈജിപ്തിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു

10.01 AM 30/10/2016 കയ്റോ: ഈജിപ്തിൽ ഏറ്റുമുട്ടലിൽ ആറു ഭീകരരും നാലു സൈനികരും കൊല്ലപ്പെട്ടു. വടക്കൻ സിനായിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരുടെ മൂന്നു ഒളിത്താവളങ്ങളും മൂന്നു ബൈക്കുകളുൾപ്പെടെ അഞ്ചു വാഹനങ്ങളും സൈന്യം തകർത്തു. നിരവധി ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.

കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ- യു.എസ്.എ

09.55 AM 30/10/2016 a href=”http://www.truemaxmedia.com/wp-content/uploads/2016/10/unnamed-51.jpg”> ജോയിച്ചന്‍ പുതുക്കുളം കേരളാ സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് യു.എസ്.എ (KSI- USA) യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ടോയ്‌ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് വാരാന്ത്യം വാരികയുടെ ചീഫ് എഡിറ്ററും കെ.എസ്.ഐ- യു.എസ്.എയുടെ ബോര്‍ഡ് ഡയറക്ടറുമായ വര്‍ഗീസ് പ്ലാമൂട്ടില്‍ ഭാവി പരിപാടികള്‍ക്കു തുടക്കംകുറിച്ചു. പൂഞ്ഞാറിലെ എയ്ഡഡ് സ്‌കൂളായ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് ആറു ടോയ്‌ലറ്റുകള്‍ അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയത്. കേരളത്തില്‍ ഇന്ന് Read more about കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി കെ.എസ്.ഐ- യു.എസ്.എ[…]

കുടുംബസംഗമ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദഘാടനം ചെയ്തു

09.52 AM 30// പി. പി. ചെറിയാന്‍ ഡാളസ്: മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളായ ജോണ്‍ കെ ജോണ്‍ ഉം മാത്യു ജേക്കബ് (അച്ചന്‍കുഞ്ഞും) ചേര്‍ന്നാണ് വെബ്‌സൈറ്റ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന ബഹുമാനപ്പെട്ട ജോണ്‍ പുത്തന്‍വിളയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക ദേവാലയത്തില്‍ വെച്ചു തന്നെ ആയിരുന്നു Read more about കുടുംബസംഗമ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദഘാടനം ചെയ്തു[…]

ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന്

09.50 AM 30/10/2016 പി. പി. ചെറിയാന്‍ കൊളംബിയ : ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹെയ്‌ലി നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സൗത്ത് കാരലൈനാ ഗവര്‍ണര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ മാര്‍ക്കൊ റൂബിയായെ എന്‍ഡോഴ്‌സ് ചെയ്തിരുന്ന ഹെയ്‌ലി ട്രംപിന്റെ നിശിത വിമര്‍ശകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടു പേരുടേയും പ്രകടനം നിരാശാ ജനകമാണ്. എന്നാല്‍ ‘ഒബാമ കെയര്‍’ ഉള്‍പ്പെടെയുളള Read more about ഗവര്‍ണര്‍ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന്[…]

അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി

09.49 AM 30/10/2016 പി. പി. ചെറിയാന്‍ ഹില്‍സ്ബരാവോ(ന്യൂജഴ്‌സി): ന്യൂജഴ്‌സി ഹില്‍സ്ബരാവോ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഞായരാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫാം റോഡിലുളള അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചത്. ഇരുപത് അടി വരെ ഉയര്‍ന്ന തീനാളങ്ങളില്‍ നിന്നും രക്ഷപ്പെടാനാകാതെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന മലയാളി ദമ്പതിമാരായ വിനോദ് ദാമോദരന്‍(41) ശ്രീജ, മകള്‍ ആര്‍ദ്ര (14) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ബയോമെഡിക്കല്‍ രംഗത്തു വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിനോദിന്റെയും Read more about അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി[…]

മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി

09.47 AM 30/10/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലെറിന്‍ & മെറിന്‍. സംസ്‌കാരം പിന്നീട്.