മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായി

08:37 am 11/10/2016 വാഷിംഗ്­ടണ്‍ ഡിസി : എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്­ടണ്‍ ഡിസി യുടെ 2016 ലെ വാര്‍ഷിക പിക്‌നിക് നോട് അനുബന്ധിച്ചു നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മേരിലാന്‍ഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി. എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ പള്ളികളില്‍ നിന്നുള്ള ഏഴോളം ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായ ടീം അംഗങ്ങളെ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദി­ച്ചു Read more about മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായി[…]

ഷിക്കാഗോ മാരത്തണില്‍ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

08:36 am 11/10/2016 ഷിക്കാഗോ: 2016 ഷിക്കാഗോ മാരത്തണില്‍ പങ്കെടുത്തു അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച കോട്ടയം സ്വദേശി ഉള്‍പ്പെടെ രണ്ട് ലണ്ടന്‍ മലയാളികളായ സോജന്‍ ജോസഫിനെയും എബി മാത്യു വിനേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുമോദിച്ചു. ഒക്ടോബര്‍ 9 -നു ഞായറാഴ്ച രാവിലെ ഷിക്കാഗോയിലെ പ്രശസ്തമായ ഗ്രാന്റ് പാര്‍ക്കില്‍ ആരംഭിച്ച് ഗ്രാന്റ് പാര്‍ക്കില്‍ തന്നെ അവസാനിച്ച പ്രശസ്തമായ ഷിക്കാഗോ മാരത്തണില്‍ പങ്കാളിയായി മലയാളികള്‍ക്ക് അഭിമാനമായത് യു കെ യിലെ കെന്റില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി Read more about ഷിക്കാഗോ മാരത്തണില്‍ അഭിമാനമായ മലയാളികളെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു[…]

ഹിലരിയെ ജയിലടയ്ക്കുമെന്ന് ട്രമ്പ്

08;35 am 11/10/2016 പി.പി. ചെറിയാന്‍ സെന്റ് ലൂയീസ്: ഒക്‌ടോബര്‍ ഒമ്പതിനു നടന്ന സ്ഥാനാര്‍ത്ഥികളുടെ അഭിമുഖം പരസ്പരം വ്യക്തിഹത്യ നടത്തുന്ന തലത്തിലേക്ക് അധ:പതിച്ചതായി സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇമെയില്‍ വിവാദത്തില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ഹലരിയെ ജയിലാക്കുമെന്ന ട്രമ്പിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് ഇടയാക്കി. പതിനൊന്നു വര്‍ഷം മുമ്പ് നടന്ന ട്രമ്പിന്റെ സ്വകാര്യ സംഭാഷണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങളും, ഹിലരിയുടെ ഇമെയില്‍ വിവാദവും കത്തിപ്പടര്‍ന്ന അഭിമുഖം ആത്മാഭിമാനമുള്ളവര്‍ക്ക് കേട്ടിരിക്കുക അസഹനീയമായിരുന്നു. ഹിലരിയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സത്യസന്ധതയില്ലായ്മയെക്കുറിച്ചും ട്രമ്പ് ആവര്‍ത്തിക്കുകയും, സ്ഥിരം Read more about ഹിലരിയെ ജയിലടയ്ക്കുമെന്ന് ട്രമ്പ്[…]

മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി

08:34 am 11/10/2016 – നിബു വെള്ളവന്താനം ഡാളസ്സ്: റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍­ ­67) നിര്യാതയായി. ഏകമകള്‍ രേഖയോടെപ്പം 2006 മുതല്‍ ടെക്‌സസ് അലൈനില്‍ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള സന്ദര്‍ശന യാത്രയില്‍ എറണാകുള ത്തുള്ള സഹോദരി ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. ഡാളസ്സ് ശാരോണ്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത. മകള്‍: രേഖ, മരുമകന്‍: റെജി, കൊച്ചുമക്കള്‍: റിയ, റിജിന്‍. സംസ്ക്കാര ശുശ്രൂഷ മാത്രുസഭയായ റാന്നി കണ്ണംപള്ളി ശാരോന്‍ ഫെലോ ഷിപ്പ് ചര്‍ച്ചില്‍ ഒക്ടോബര്‍ 15 Read more about മറിയാമ്മ വര്‍ഗീസ് മൂശാരിയേത്ത് നിര്യാതയായി[…]

സാമ്പത്തികശാസ്ത്ര നൊബേല്‍ ഒലിവര്‍ ഹാര്‍ട്ടും ബെംഗ്റ്റ് ഹോംസ്‌ട്രോമും പങ്കിട്ടു

08:33 am 11/10/2016 ജനീവ: സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ പങ്കിട്ടു. കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറാണ് ഹോംസ്‌ട്രോം. വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാക്കുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ പഠനമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –

08:32 am 11/10/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (I C E C H) 2016 17 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിയ്ക്കുതിന് പുതിയ ഭാരവാഹികളെ തെറഞ്ഞെടുത്തു. സെപ്റ്റംബര്‍ 27 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നട യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്. പ്രസിഡന്റ് വെരി. റവ. ഫാ സഖറിയാ പുൂസ് കോര്‍എപ്പിസ്‌­ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്­ വെരി. റവ. Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –[…]

ഡോ. കെ.ഒ. മാമ്മന്‍ നിര്യാതനായി

11/10/2016 ബംഗളൂരു: പ്രമുഖ സര്‍ജന്‍ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.ഒ.മാമ്മന്‍ (മോഹന്‍­ 84) ബെംഗളൂരു വാള്‍ട്ടന്‍ റോഡ് നമ്പര്‍ 12ലെ വസതിയില്‍ നിര്യാതനായി. നാളെ രാവിലെ 10 മുതല്‍ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കല്‍, മൂന്നിന് ഹൊസൂര്‍ റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം നാലിന് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്കാരം. മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.സി.മാമ്മന്‍ മാപ്പിളയുടെ പൗത്രനും എംആര്‍എഫ് മുന്‍ ഡയറക്ടര്‍ കെ.എം.ഉമ്മന്റെ പുത്രനുമാണ്. മാവേലിക്കര ആലിന്റെതെക്കേതില്‍ പരേതനായ ഡോ. എ.ഡി.വര്‍ഗീസിന്റെ Read more about ഡോ. കെ.ഒ. മാമ്മന്‍ നിര്യാതനായി[…]

ഒക്കലഹോമ ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ –

08:30 am 11/10/2016 പി.പി. ചെറിയാന്‍ ഒക്കലഹോമ: ഇരുപത്തിയൊമ്പതാമത് വാര്‍ഷിക ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ 30 വരെ ഒക്കലഹോമ ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ വച്ചു നടത്തുന്നതാണ്. ഡാളിസില്‍ നിന്നുള്ള പ്രമുഖ ബൈബിള്‍ പണ്ഡിതനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ റവ. വിയ്യപുരം ജോര്‍ജ്കുട്ടിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗം നടത്തുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ജാതി, മത ഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികളായ റവ. മോറിസ് Read more about ഒക്കലഹോമ ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്‌ടോബര്‍ 28 മുതല്‍ –[…]

അഞ്ച് വെര്‍മോണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

08:29 am 11/10/2016 – പി.പി. ചെറിയാന്‍ വെര്‍മോണ്ട്: ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷം ഉണ്ടായ കാര്‍ അപകടത്തില്‍ 5 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വെര്‍മോണ്ട് ഹൈസ്കൂളിലെ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇന്ന് (ഒക്‌ടോബര്‍ 9) വൈകിട്ട് പോലീസ് വെളിപ്പെടുത്തി. മേരി ഹാരിസ് (16), സൈറസ് (16), ലിയം ഹെയ്ല്‍ (16), ജെനി (15), എലി ബ്രൂക്കന്‍സ് 16) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരില്‍ ഒരാള്‍ ഒരേ കമ്യൂണിറ്റിയില്‍ നിന്നാണെങ്കിലും, മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥിയാണെന്നു കോ-വൈസ് പ്രസിന്‍സിപ്പാള്‍ പറഞ്ഞു. തെറ്റായ Read more about അഞ്ച് വെര്‍മോണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു[…]

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി

08:28 am 11/10/2016 – ഷൈമോന്‍ തോട്ടുങ്കല്‍ ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി. മാഞ്ചെസ്റ്ററിനടുത്തുള്ള പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലായിരുന്നു ബ്രിട്ടനിലെ വിശ്വാസികളുടെ ആത്മീയ സമ്മേളനമായി മാറിയ മെത്രാഭിഷേക ചടങ്ങ്. സാക്ഷികളായി ലോകത്തിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുത്തു. രാവിലെ മുതല്‍ക്കേ സ്‌റ്റേഡിയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാലയോടെ ശുശ്രൂഷകള്‍ ആരംഭിച്ചു. 1.15ന് മെത്രാഭിഷേക ശുശ്രൂഷകളുടെ തിരുക്കര്‍മ്മങ്ങളും ആരംഭിച്ചു. സീറോ Read more about മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്­തനായി[…]