മധ്യപ്രദേശില്‍ വാഹനാപകടം; ഏഴു മരണം

11-10-2016 12.37 Am ഭോപാല്‍: മധ്യപ്രദേശില്‍ അമിതവേഗതയിലെത്തിയ ട്രക്ക് തീര്‍ഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറിയുണ്്ടായ അപകടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്‌നാദന്‍ നര്‍സിംഗ്പുര്‍ ദേശീയപാതയില്‍ ബഞ്ചാരി മാട്ട ക്ഷേത്രത്തിനു സമീപം പരസിയയിലായിരുന്നു അപകടം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദര്‍ശനത്തിനുപോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് നവാസ് ഷരിഫ്

11-10-2016 12.33AM ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരിഫ്. പാര്‍ട്ടി കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഷരിഫിന്റെ പരാമര്‍ശം. ബുര്‍ഹാന്‍ വാനി കാഷ്മീര്‍ ജനതയുടെ അഭിമാനമാണെന്ന് ഷരിഫ് പറഞ്ഞു. കാഷ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നതില്‍നിന്നു ഞങ്ങളെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഭീകരവാദമായി കണ്ടാല്‍ ഇന്ത്യ തെറ്റിദ്ധരിക്കപ്പെടുകയാണ്. ബുര്‍ഹാന്‍ വാനി ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നു. അദ്ദേഹം കാഷ്മീര്‍ Read more about ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ച് നവാസ് ഷരിഫ്[…]

ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് ക്രിസ്റ്റ്യന്‍ ഗലാനോയ്ക്ക്

11-10-2016 12.31 AM മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയത് വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. റഫറി വിസെന്‍സയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചശേഷം എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് റഫറി ഗ്രീന്‍ കാര്‍ഡ് നല്‍കിയത്. ഈ സീസണ്‍ മുതലാണ് സിരി ബിയില്‍ ഗ്രീന്‍ Read more about ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് ക്രിസ്റ്റ്യന്‍ ഗലാനോയ്ക്ക്[…]

മോണിക ഗുര്‍ഡെയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

11-10-2016 12.30AM പനജി: സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോട്ടണ്‍പേട്ടില്‍ ഒരു ലോഡ്ജില്‍ വച്ചാണ് പഞ്ചാബ് സ്വദേശിയായ രാജ്കുമാര്‍ സിംഗ് എന്നയാളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍ഡെയുടെ മരണശേഷവും അവരുടെ എടിഎം കാര്‍ഡുപയോഗിച്ച് രാജ്കുമാര്‍ സിംഗ് പണം പിന്‍വലിച്ചിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒറു എടിഎമ്മില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കൊലപാതകത്തിന് ശേഷം Read more about മോണിക ഗുര്‍ഡെയുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍[…]

ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കന്‍

11-10-2016 12.27 AM കൊച്ചി: ഡല്‍ഹിക്കെതിരെ സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കന്‍.ഗോള്‍ നേടാമായിരുന്ന നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കൊച്ചിയില്‍ കാണികള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ജിങ്കന്‍ പറഞ്ഞു. ഡെല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തെത്തിയ സന്ദേശ് ജിങ്കന്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. സമനില നേടാനായെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയില്ല. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആര്‍ത്തലയ്ക്കുന്ന കാണികളാണ് ടീമിന്റെ ശക്തിയെന്നും ജിങ്കന്‍ Read more about ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സന്ദേശ് ജിങ്കന്‍[…]

പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസം

11-10-2016 12.25AM ലക്‌നോ: പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 3,500 കിലോമീറ്റര്‍ ഉത്തര്‍പ്രദേശിലൂടെ സഞ്ചരിച്ച് ദില്ലിയില്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. അടുത്തമാസം ആദ്യം അല്ലെങ്കില്‍ ഡിസംബര്‍ അവസാനം പ്രിയങ്കയുടെ റാലി തുടങ്ങും.150 റാലികളില്‍ പ്രിയങ്ക പങ്കെടുക്കും. അതേസമയം, ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷി റാമിന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ അംബേദ്കര്‍ മൈതാനിയില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മായവതി Read more about പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസം[…]

പിച്ചിലെ ‘പരാക്രമം’; ജഡേജയ്ക്ക് പിഴ

11-10-2016 12.23AM ഇന്‍ഡോര്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിഴ ശിക്ഷ.ന്യൂസിലന്‍ഡിനെതിരായ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തെ മത്സരത്തിനിടെ പിച്ചിന് കേടുപാടുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഐസിസി പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. അമ്പയര്‍മാര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം. ജഡേജ തെറ്റ് സമ്മതിച്ചതിനാല്‍ വാദം കേള്‍ക്കാതെയാണ് ഐസിസി നടപടിയെടുത്തത്. ജഡേജക്ക് 3 നെഗറ്റീവ് പോയിന്റുമുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനിടെ 4 Read more about പിച്ചിലെ ‘പരാക്രമം’; ജഡേജയ്ക്ക് പിഴ[…]

സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചുവരുന്നു

11-10-2016 12.21 AM മാഡ്രിഡ്: ആരാധകരുടെ കാത്തിരിപ്പും ആശങ്കകളും അവസാനിപ്പിച്ചുകൊണ്ട്ബാര്‍സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു.അടുത്ത ശനിയാഴ്ച നടക്കുന്ന സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് ലീഗില്‍ ഡിപ്പോര്‍ട്ടിവോക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മെസ്സി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയുടെ പരിക്ക് ഭേദമായി വരികയാണെന്നാണ് ക്ലബ് വൃത്തങ്ങള്‍ !നല്‍കുന്ന സൂചന. മെസ്സിയില്ലാതെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ബാഴ്‌സ പരിശീലകന്‍ ലൂയി എന്റിക്വെ പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗദിക സ്ഥിരീകരണം Read more about സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചുവരുന്നു[…]

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

11-10-2016 12.19AM കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രഞ്ജനാണ് പെരുമ്പാവൂരില്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജുലായിലാണ് പെരുമ്പാവൂരിലെ സിദ്ദിഖിന്റെ വീട്ടില്‍ വിജിലസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ രഞ്ജന്‍ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ കവര്‍ന്നെടുത്തത്. കുടുംബനാഥന്‍ ഇല്ലാത്ത സമയം നോക്കിയെത്തിയ രഞ്ജന്‍ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അകത്ത് കയറിയത്. കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട തെരച്ചിലൊടുവില്‍ Read more about വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍[…]

ജഡ്ജിമാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

11-10-2016 12.17 AM രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയല്‍ നമ്പരുകള്‍ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ ശൃംഖല വഴി വിലയിരുത്താന്‍ സാധിക്കും. സുപ്രീംകോടതിയിലും 24 ഹൈക്കോടതികളിലുമായി 650 ജഡ്ജിമാരും കീഴ്‌ക്കോടതികളില്‍ 16,000 ജഡ്ജിമാരുമാണ് രാജ്യത്താകെയുള്ളത്. ഇതിനുപുറമേ നിരവധി ട്രൈബ്യൂണലുകളും തര്‍ക്കപരിഹാര കോടതികളുമുണ്ട്. ജുഡീഷ്യല്‍ രംഗം പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ച എല്ലാ മേഖലയിലുമുള്ള ജഡ്ജിമാരെ പ്രത്യേക Read more about ജഡ്ജിമാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു[…]