ഇന്ത്യക്ക് കൂറ്റന്‍ ലീഡ്; അശ്വിന് ആറു വിക്കറ്റ്

11-10-2016 12.16 AM ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 258 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും കീവികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. തോളിന് പരിക്കേറ്റ് ഓപ്പണര്‍ ഗൗതം ഗംഭീര്‍ മടങ്ങിയതിനാല്‍ 11 റണ്‍സുമായി ക്രീസിലുള്ള മുരളി വിജയ്ക്ക് ചേതേശ്വര്‍ പൂാജാരയാണ്(1) കൂട്ട്. 10 വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്കിപ്പോള്‍ 276 റണ്‍സിന്റെ ലീഡുണ്ട്. സ്‌കോര്‍ Read more about ഇന്ത്യക്ക് കൂറ്റന്‍ ലീഡ്; അശ്വിന് ആറു വിക്കറ്റ്[…]

സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി

11-10-2016 12.13 AM കൊച്ചി: അതീവ ഗുരുത ഹൃദ്രോഹം ബാധിച്ച തൃപ്പൂണിത്തുറ സ്വദേശി ജിതേഷിന്റെ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശ്ശേരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ ഹൃദയമാണ് ജിതേഷില്‍ മാറ്റിവച്ചത്. ഒരാഴ്ചക്ക് ശേഷമേ ജിതേഷ് അപകടനിലതരണം ചെയ്‌തോ എന്നു പറായാന്‍ കഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി. ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജിതേഷിനെ ഐസിയുവിലേക്ക് മാറ്റി. ചില ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജിതേഷിപ്പോള്‍. കഴിഞ്ഞ 13 ദിവസമായി Read more about സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി[…]

വിശ്വാസത്തേരിലേറി ബൊമ്മക്കൊലു

12.12 AM 11-10-2016 വിശ്വാസത്തിന്റേയും നന്മയുടെയും പുണ്യദര്‍ശനമായി ഒരുക്കിയ ബൊമ്മക്കൊലു പൂജയ്ക്ക് ചൊവ്വാഴ്ച സമാപനമാകും. തമിഴ് ബ്രാഹ്മണകുടുംബങ്ങളിലും സംസ്ഥാനത്തെ ചില ബ്രാഹ്മണസമൂഹങ്ങളിലുമാണ് നവരാത്രിയോടനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കിയത്. മഹിഷാസുരനെ വധിക്കാന്‍ ദേവിക്ക്, പ്രപഞ്ചത്തിലെ സകലചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവന്‍ നല്‍കി പ്രതിമകള്‍പോലെ നിന്നുവെന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതിഹ്യം. പൂജാമുറിയില്‍ വിവിധ തട്ടുകള്‍ നിര്‍മ്മിച്ച് അതില്‍ കോലം വരയ്ക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ ആദ്യപടി. പിന്നീട് ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ആവാഹിച്ച നിറംകുഭം വയ്ക്കും. തുടര്‍ന്ന് മറ്റു Read more about വിശ്വാസത്തേരിലേറി ബൊമ്മക്കൊലു[…]

മാധ്യമരംഗത്തെ ചൂഷണത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ മാനേജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമപ്രവര്‍ത്തകരെ മാനേജ്‌മെന്റുകള്‍ ശത്രുക്കളായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കോഴിക്കോട് മാധ്യമം ജേര്‍ണ്ണലിസ്റ്റ് യൂണിയന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നും മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന പതിവ് ശൈലി വിട്ട് ഇക്കുറി മാനേജ്‌മെന്റുകള്‍ക്കെതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം. പത്രസ്ഥാപനങ്ങളില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മാനേജ്മന്റുകള്‍ സംഘടിച്ചപ്പോള്‍ സുപ്രീംകോടതി ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന,സാഹചര്യം ഉണ്ടാക്കിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഇഷ്ടക്കാരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുന്നു. പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരെ ഒളിഞ്ഞും തെളിഞ്ഞും പിരിച്ചുവിടുന്നു. സ്ഥിരം Read more about മാധ്യമരംഗത്തെ ചൂഷണത്തിനെതിരെ മുഖ്യമന്ത്രി[…]

ജയരാജനെ മാറ്റില്ലെന്ന് സൂചന; വിവാദനിയമനങ്ങളെല്ലാം റദ്ദാക്കും

11-10-2016 12.04 AM തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സൂചന. എന്നാല്‍ വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ബന്ധു നിയമനവിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ബന്ധു നിയമന വിവാദത്തില്‍ തെറ്റ് തിരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്ത്വത്തോട് ആവശ്യപ്പെട്ടു. ദില്ലിയില്‍ Read more about ജയരാജനെ മാറ്റില്ലെന്ന് സൂചന; വിവാദനിയമനങ്ങളെല്ലാം റദ്ദാക്കും[…]

ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്

11-10-2016 12.01 AM ബന്ധു നിയമന വിവാദത്തില്‍ സിപിഐമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്തെത്തി. സ്വജന പക്ഷപാതത്തിലൂടെ നടത്തിയ നിയമനങ്ങള്‍ അഴിമതി തന്നെയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. വിവാദങ്ങളുടെ വേരറുക്കണമെന്ന് മുഖപത്രത്തിലൂടെ ആവശ്യപ്പെടുന്ന സി.പി.ഐ നടപടി വേണമെന്നാണ് വ്യക്തമാക്കുന്നത്. ബന്ധു നിയമനം അഴിമതി തന്നെയാണെന്ന കര്‍ശന നിലപാടാണ് സി.പി.ഐ മുഖപത്രത്തിലൂടെ അറിയിക്കുന്നത്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാടുമായാണ് ഇടത് പക്ഷം അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വജന പക്ഷപാതം നിസ്സംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്ന് പറയുന്ന Read more about ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്[…]

ഐ.എസ്.എല്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റില്ല; ജയിച്ചുമില്ല

02.00 AM 10-10-2016 കൊച്ചി: ഭാഗ്യം.., ഇത്തവണയും ജയിച്ചില്ലെങ്കിലും കേരളത്തിന്റെ കൊമ്പന്‍മാര്‍ തോറ്റില്ല. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്‌സ് ജയിക്കാമായിരുന്ന മത്സരമാണ് കൈവിട്ടത്. ആദ്യ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി അറ്റാക്കിംഗ് ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഗോളിലേക്ക് ഷൂട്ട് ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയമായി. ആദ്യ പകുതിയിലടക്കം നിരവധി സുവര്‍ണാവസരങ്ങളാണ് കേരളം തുലച്ചുകളഞ്ഞത്. ആദ്യ പകുതിയില്‍ മൈക്കല്‍ ചോപ്ര ഗോളി മാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 44ാം Read more about ഐ.എസ്.എല്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റില്ല; ജയിച്ചുമില്ല[…]

സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു

01.58 AM 10-10-2016 ചങ്ങനാശേരി: സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കൊടിത്താനം മുരിങ്ങവന മാത്യുവിന്റെ മനു മാത്യു (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നു പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു വശത്തിനുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ഇതുവഴിയെത്തിയ ആളുകള്‍ മനുവിനെ തിരുവല്ലു പുഷ്്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമ തീയേറ്ററിലുണ്ടായ സംഘര്‍ഷതി്െ തുടര്‍ന്നു മനുവും മറ്റു നാലു യുവാക്കളും പെരുന്നേ ബസ് സ്റ്റാന്‍ഡിലേക്കു Read more about സിനിമ തീയേറ്ററിലെ തര്‍ക്കക്കെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു[…]

ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

10-10-2016 01.56 AM ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 5വിക്കറ്റിന് 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയും ബലംപകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ന്യുസിലന്‍ഡ് വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സ് എടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയുടെ മിന്നും പ്രകടനത്തിന്റെയും അജിങ്ക്യ രഹാനെയുടെ ഉറച്ച പിന്തുണയുടെയും പിന്‍ബലത്തില്‍ ടീം ഇന്ത്യ ഇന്‍ഡോര്‍ ടെസ്റ്റിന്റെ രണ്ടാം ദിനവും സ്വന്തമാക്കി. Read more about ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍[…]

തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു.

06:33 pm9/10/2016 കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ശനിയാഴ്​ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.