ഇന്ന് വിജയദശമി.

09:06 am 11/10/2016 കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്പിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. കൊല്ലൂരില്‍ പുലര്‍ച്ചെ 3 മണിയോടെ ചടങ്ങുകള്‍ തുടങ്ങി. നൂറുകണക്കിന് കുരുന്നുകളാണ് ഇവിടെ ആദ്യക്ഷരം കുറിക്കുന്നത്. മലയാള ഭാഷയുടെ പിതാവിന്‍റെ മണ്ണായ തിരൂര്‍ Read more about ഇന്ന് വിജയദശമി.[…]

അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക് –

09:04 am 11/10/2016 പി.പി. ചെറിയാന്‍ ലോസ്ആഞ്ചലസ്: കുടുംബ കലഹം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ തോക്കുധാരി വെടിയുതിര്‍ത്തതിനെ തുടര്‍ന്നു രണ്ടു പേര്‍ മരിക്കുകയും മൂന്നാമത് ഒരു ഓഫീസറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പാംസ് സ്പ്രിംഗ് പോലീസ് ചീഫ് ബ്രയാന്‍ റെയ്‌സ് ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഓഫീസര്‍ അപകടനില തരണം ചെയ്തതായും ചീഫ് അറിയിച്ചു. ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് പ്രതിയുമായി Read more about അക്രമിയുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക് –[…]

ഐശ്വര്യാ രാജേഷ് ആര്യയുടെ നായികയായി അഭിനയിക്കുന്നു.

08:56 am 11/10/2016 ഐശ്വര്യാ രാജേഷ് ആര്യയുടെ നായികയായി അഭിനയിക്കുന്നു. അമീര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സന്താന ദേവന്‍ എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി വേഷമിട്ടിരിക്കുന്നത്. ഐശ്വര്യാ രാജേഷിനു പുറമേ മറ്റൊരു നായിക കൂടി സിനിമയിലുണ്ടാകും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തല പുതിയ സിനിമയില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു.

08:55 am 11/10/2016 തമിഴകത്തിന്റെ തല പുതിയ സിനിമയില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. എകെ 57 എന്നു താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ശിവയാണ്. ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് അജിത്തിന്റെ ഒരു വേഷം. കാജല്‍ അഗര്‍വാളും അക്ഷരാ ഹാസനുമാണ് നായികമാര്‍. സത്യജ്യോതി ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

കേരളത്തിന് വെള്ളം കിട്ടും; ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി

08:53 am 11/10/2016 ആളിയാറില്‍ നിന്ന് കേരളത്തിന് വെള്ളം വിട്ടുനല്‍കില്ലെന്ന് തമിഴ്നാട് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അനുകൂല തീരുമാനം. പ്രശ്നം കേരളത്തിന് അനുകൂല തീരുമാനം. പൊള്ളാച്ചിയില്‍ വച്ച് കേരള-തമിഴ്നാട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് വെള്ളം നല്‍കാന്‍ തീരുമാനമായി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ മാസം ഒന്നു മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ടത് 700 ദശലക്ഷം ഘനയടി ജലമാണ്. എന്നാല്‍ 50 ദശലക്ഷം ഘനയടി പോലും ലഭിച്ചിരുന്നില്ല. നാല് ദിവസങ്ങള്‍ക്ക് Read more about കേരളത്തിന് വെള്ളം കിട്ടും; ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി[…]

ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

08:50 am 11/10/2016 തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു രാജ്ഭവനിലെത്തി തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്‍റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാമെന്നാരോപിച്ച് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയലളിതയെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കും. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനേഴ് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗവര്‍ണര്‍ പി വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തിയത്. രാജ്ഭവനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ഭരണസാഹചര്യമാണ് Read more about ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.[…]

ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ.

08:42 am 11/10/2016 അലഹബാദ്​:ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിൽ ശനിയാഴ്​ച രാത്രിയിലായിരുന്നു സംഭവം. സംഭവ സ്​ഥലത്ത്​ നടന്ന മുഹറം മജ്‌ലിസിലിൽ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ മറ്റു സ്ത്രീകൾ ബുർഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാൾ പുരുഷനാണെന്ന്​ വ്യക്​തമായത്​. തുടർന്ന്​ നാട്ടുകാര്‍ സ്​ഥല​ത്തെത്തി ഇയാളെ ​ൈകകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു. ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവി​െൻറ Read more about ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ.[…]

കണ്ണൂരിൽ ഇന്ന്​ സി.പി.എം ഹർത്താൽ

08:40 am 11/10/2016 കണ്ണൂർ: സി.പി.എം പ്രവർത്തകൻ​ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച്​ കണ്ണൂരിൽ ഇന്ന്​ സി.പി.എം ഹർത്താൽ. രാവിലെ ആറ്​ മുതൽ വൈകിട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. ​വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് പാതിരിയാട്​ ​ സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ്​ വെ​േട്ടറ്റ്​ മരിച്ചത്​. വാളാങ്കിച്ചാലിൽ ഇന്നലെ രാവിലെയായിരുന്നു അക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്നാണ്​ ആരോപണം. പാതിരിയാട്​ Read more about കണ്ണൂരിൽ ഇന്ന്​ സി.പി.എം ഹർത്താൽ[…]

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം പി.ആര്‍. ശ്രീജേഷിന്

08:40 am 11/10/2016 തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ മൂന്നിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സരത്തില്‍ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനവും വെള്ളി മെഡല്‍ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റന്‍ പദവി നേടാന്‍ തുണയായത്. ഒളിമ്പിക്‌സ് Read more about ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം പി.ആര്‍. ശ്രീജേഷിന്[…]

വി. യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 21 മുതല്‍ ഒക്ടോബര്‍ 30­വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ –

08:39 am 11/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര് 21 ­മുതല്‍ ഒക്ടോബര്‍ 30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 30­ന് ഞായറാഴ്ച രാവിലെ 11 ക്ക് നടത്തപ്പെടും. 2013 Read more about വി. യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 21 മുതല്‍ ഒക്ടോബര്‍ 30­വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ –[…]