ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം

11-10-2016 02.09 PM ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 475 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 216/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ Read more about ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം[…]

നിയമം ലംഘിക്കുന്നവര്‍ ഗോരക്ഷകരല്ലെന്ന് മോഹന്‍ ഭാഗവത്

11-10-2016 01.59 PM നിയമം ലംഘിക്കുന്നവര്‍ ഗോ രക്ഷകരല്ലെന്നും ഗോരക്ഷകരെ വഴിതെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗോരക്ഷകരെ വ്യാജന്മാരില്‍ നിന്ന് തിരിച്ചറിയണം. ഗോ സംരക്ഷണ നിയമങ്ങള്‍ ഇതുവരെ നിര്‍മ്മിക്കാത്തതിനാല്‍ പശുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം ഗോ സരംക്ഷകര്‍ ആരംഭിക്കണം. എന്നാല്‍ ആരാണ് നിയമം ലഘിക്കുന്നതെന്ന് ശ്രദ്ധിക്കണം. ജൈന വിഭാഗക്കാരടക്കം പലരും ഗോ സംരക്ഷകരാണ്. ഗോ രക്ഷകര്‍ നല്ല മനുഷ്യരാണ്. എന്നാല്‍ അവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ Read more about നിയമം ലംഘിക്കുന്നവര്‍ ഗോരക്ഷകരല്ലെന്ന് മോഹന്‍ ഭാഗവത്[…]

പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ.

01:43 pm 11/10/2016 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ. മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈ മോഡലാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫിന്‍റെ ഇരുപതാം സംസ്ഥാന സമ്മേളന വേദിയിലാണ് കനയ്യകുമാർ ഇക്കാര്യം പറഞ്ഞത്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. മിന്നലാക്രമണത്തിന്‍റെ പേരിൽ മോദി രാഷ്ട്രീയം കളിക്കുന്നു. യഥാർഥ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. ‘സ്കിൽ ഇന്ത്യയല്ല കിൽ ഇന്ത്യ’യാണ് മോദിയുടെ ലക്ഷ്യമെന്നും കനയ്യ കുമാർ പരിഹസിച്ചു. ചെളിയിൽ Read more about പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ.[…]

കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം

11-10-2016 01.38 PM കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഒരു കൂട്ടം തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി. ഇന്ന് രാവിലെയാണ് ഷോപ്പിയാനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഒരു സൈനികനും ഏഴ് നാട്ടുകാര്‍ക്കുമുള്‍പ്പെടെ എട്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഷോപ്പിയാന്‍ പട്ടണത്തില്‍ വെച്ചാണ് വാഹനങ്ങള്‍ക്ക് നേരെ താവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റി ഇത് അല്‍പ്പം അകലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് Read more about കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം[…]

സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.

12:40 pm 11/10/2016 സ്വയംഭരണ കോളേജുകളെ ശക്തമായി ഇടത് സംഘടനകള്‍ എതിര്‍ക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പുറത്ത് വന്നത്. മികച്ച പ്രവര്‍ത്തന നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാദമിക് സ്വയംഭരണാവകാശം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രിയുടെ മറുപടി യു.ഡി.എഫ് കാലത്ത് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഇടതുമുന്നണി ഉയര്‍ത്തിയത്. എസ്.എഫ്.ഐ മുതല്‍ സി.പി.ഐ.എം വരെ ഇതിനെ നിശിതമായി എതിര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി ആശയത്തെ പൂര്‍ണമായും അനുകൂലിക്കുന്നു. സംസ്ഥാനത്ത് സ്വയംഭരണ Read more about സ്വയം ഭരണ കോളേജുകളെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം വിവാദമാകുന്നു.[…]

തമിഴ്​നാട്ടിൽ ഭരണ സ്​തംഭനമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി.

11:59 am 11/10/2016 ചെന്നൈ: തമിഴ്​നാട്ടിൽ ഭരണ സ്​തംഭനമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. സംസ്​ഥാനത്തെ ഭരണ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഇടക്കാല സംവിധാനം കൊണ്ടുവരണമെന്ന്​ കേന്ദ്ര സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെടുന്ന കത്തിലാണ്​ കരുണാനിധിയ​ുടെ പ്രസ്​താവന. സംസ്​ഥാനത്തെ ഭരണ സംവിധാനം ഇ​പ്പോൾ എങ്ങനെയാണ്​ പ്രവർത്തിക്കുന്നതെന്നറിയില്ല. മുഖ്യമന്ത്രി ജയലളിത ആശുപ​ത്രിയിലായതിനാൽ മന്ത്രിമാരെല്ലാം ചുമതല മറന്ന്​ ആശുപത്രിയിൽ തന്നെ തുടരുകയാണ്​. മുഖ്യമ​ന്ത്രിയുടേതുൾപ്പെടെ പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്​. ഇവയെല്ലാം തീർപ്പാക്കുന്നതെങ്ങനെയാണെന്നും സംസ്​ഥാന​ത്തെ ഭരണസ്​ഥിതിയെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാൻ അവകാശമു​ണ്ടെന്നും കരുണാനിധി കത്തിൽ Read more about തമിഴ്​നാട്ടിൽ ഭരണ സ്​തംഭനമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി.[…]

മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി

11:57 am 11/10/2016 കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടി പ്രളയക്കാട് മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുലക്കുടി പൗലോസിന്‍റെ ഭാര്യ ഏലിയാമ്മ (60) ആണ് മരിച്ചത്. മരുമകനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരുമകന്‍റെ അമിത മദ്യപാനം എതിർത്തതും സ്വത്ത് തർക്കവുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു

11 :56 am 11/10/2016 സോൾ: തീപിടിക്കുന്നു എന്ന പരാതിയെ തുടർന്ന്​ വിപണിയിൽ നിന്ന്​ പിൻവലിച്ച ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു. തിങ്കളാഴ്​ച യു.എസിലെയും ആസ്​ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങൾ ​േഫാൺ വിൽക്കുന്നതും മാറ്റി നൽകുന്നതും നിർത്തി വെച്ചിരുന്നു. ​േഫാണി​നെ കുറിച്ചുള്ള പരാതികൾ സംബന്ധിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നിൽകണ്ട്​ ഗ്യാലക്​സി നോട്ട്​ 7 ഉപയോഗിക്കുന്നത്​ നിർത്താനും കഴിഞ്ഞ ദിവസം കമ്പനി ഉപഭോക്​താക്കളോട്​ ആവശ്യപ്പെട്ടിരുന്നു​. 2016 ആഗസ്​റ്റിൽ വിപണിയിലിറക്കിയ നോട്ട്​ 7 തീപിടിക്കു​ന്നെന്നും പൊട്ടിത്തെറിക്കുന്നെന്നുമുള്ള Read more about ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു[…]

സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​.

09:20 am 11/10/2016 പാരിസ്​:സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​. റഷ്യൻ പിന്തുണയോടെ സിറിയയിൽ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന്​ ജനങ്ങളെ രക്ഷിക്കുന്നതിന്​ ഫ്രാൻസ്​ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയിലെ അ​ലപ്പോയിൽ സിവിലിയൻമാ​ർക്കെതിരെയും ആശുപത്രികൾക്ക്​ നേരെയും നടത്തുന്നതിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ്​ ഉയർന്നത്​. അലപ്പോയിൽ നടക്കുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റത്തി​െൻറ പരിധിയിൽ വരുന്നതാണെന്ന്​ നേരത്തെ ​െഎക്യരാഷ്​ട്ര സഭയും കുറ്റപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ അന്വേഷണം ആവ​ശ്യ​െട്ട് അന്താരാഷ്​ട്ര ക്രമിനൽ കോടതിയെ സമീപിക്കാൻ ഫ്രാൻസ്​ Read more about സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട്​ അന്താരാ​ഷ്​ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന്​ ഫ്രാൻസ്​.[…]

ആര്‍.എസ്.എസിന്‍െറ പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്‍റ്സിലേക്ക്​ മാറി

09:14 am 11/10/2016 നാഗൂർ: ആര്‍.എസ്.എസിന്‍െറ പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്‍റ്സിലേക്ക്​ മാറി പുതിയ തുടക്കം. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ കാക്കി ട്രൗസർ ചരിത്രമായി. 90 വർഷത്തെ പാരമ്പര്യമുള്ള കാക്കി നിക്കർ ഉപേക്ഷിച്ചാണ്​ തവിട്ട്​ നിക്കർ ഒൗദ്യോഗിക വേഷമായി അംഗീകരിച്ചിരിക്കുന്നത്​. നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. യൂനിഫോമില്‍ മറ്റുമാറ്റങ്ങളില്ല. തവിട്ടുനിറത്തിലുള്ള Read more about ആര്‍.എസ്.എസിന്‍െറ പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്‍റ്സിലേക്ക്​ മാറി[…]