അപ്പാ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

07:40 pm 11/10/2016 സമുദ്രക്കനി സംവിധാനം ചെയ്‍ത തമിഴ് ചിത്രം അപ്പാ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സമുദ്രക്കനി തമിഴില്‍ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളത്തില്‍ ജയറാം ആയിരിക്കും അവതരിപ്പിക്കുക എന്നുമാണ് വാര്‍ത്തകള്‍. സമുദ്രക്കനി തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. നായികാവേഷത്തിലേക്ക് ആശാ ശരത്തിനെയാണ് പരിഗണിക്കുന്നത്. തമിഴില്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ അപ്പാ തെലുങ്കിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്യാനും ആലോചിക്കുന്നുണ്ട്.

ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു

07:37 pm 11/10/2016 ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. ഷീ ജിയാംഗ് പ്രവിശ്യയിലാണ് നിരവധി പേര്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു അപകടമുണ്ടായതെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 28 പേരെ രക്ഷ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി. ഇതില്‍ ആറു പേര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

ശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

07:34 pm 11/10/2016 കോട്ടയം: ശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരം യാത്ര. ഇന്നലെയാണ് ശബരി എക്സ്പ്രസിന്റെ എസ്-13 കോച്ചിലെ സ്ലീപ്പര്‍ കോച്ചില്‍ ഉമ്മന്‍ ചാണ്ടി യാത്ര ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിലായിരുന്നു ഉമ്മന്‍ ചാണ്ടി കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. കോച്ചില്‍ കയറി സഹയാത്രികരോട് അല്‍പനേരം കുശലം പറഞ്ഞശേഷം ക്ഷീണമകറ്റാനായി സീറ്റില്‍ കിടന്നുറങ്ങിയ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹയാത്രക്കാരിലൊരാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രം Read more about ശബരി എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ സീറ്റിൽ കിടന്നുറങ്ങി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി[…]

ഏകീകൃതസിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം

07:33 pm 11/10/2016 ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി അറിയിച്ചു. കേന്ദ്ര നിയമ കമ്മീഷന്‍ നടത്തുന്നത് അക്കാദമിക ചര്‍ച്ചകള്‍ മാത്രമാണെന്നും അദ്ദേഹം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ മുത്തലാഖ് മുസ്ലീം സ്‌ത്രീകളുടെ മൗലീകാവശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം തേടിക്കൊണ്ടുള്ള ചോദ്യാവലി കേന്ദ്ര നിയമ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടിനെതിരെ മുസ്ലീം വ്യക്തി Read more about ഏകീകൃതസിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം[…]

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്

07 ;33 pm 11/10/2016 കണ്ണൂർ: പാതിരിയാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലാകെ കനത്ത സുരക്ഷ തുടരുകയാണ്. ഓംനി വാനിലെത്തിയ സംഘമാണ് പാതിരിയാട് കളളുഷാപ്പിൽ കയറി കുഴിച്ചാലിൽ മോഹനനെ വെട്ടിവീഴ്ത്തിയത്. മുഖം മൂടിയണിഞ്ഞ ആറ് പേർ സംഘത്തിലുണ്ടായിരുന്നെന്നാണ് സംഭവം കണ്ടവർ പൊലീസിന് നൽകിയ മൊഴി. Read more about സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്[…]

ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ ജയം

06:30 pm 11/10/2016 ഇന്ദോർ: ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ സമ്പൂർണ ജയം. ഇന്ദോറിൽ നടന്ന മൂന്നാം ടെസ്​റ്റിൽ ന്യൂസിലൻഡി​െന ​ 321 റൺസിന്​ തോൽപിച്ചാണ്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്​. ഇ​ന്ദോർ ടെസ്​റ്റി​െൻറ രണ്ടാം ഇന്നിങ്​സിൽ 59 റൺസ്​ വഴങ്ങി ഏഴ്​ വിക്കറ്റ്​ വീഴ്​ത്തിയ ആർ. അശ്വി​െൻറ പ്രകടനമാണ്​ ഇന്ത്യക്ക്​ മികച്ച വിജയം സമ്മാനിച്ചത്​. പരമ്പരയിൽ മൊത്തം 27 വിക്കറ്റ്​ വീഴ്​ത്തിയ അശ്വിനാണ്​ മാൻ ഒാഫ്​ ദ സീരീസ്​. രണ്ടാം ഇന്നിങ്​സിൽ 475 റൺസ്​ Read more about ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ ജയം[…]

നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.

06:29 pm 11/10/2016 ഷാർജ: നാദാപുരം കക്കംവെള്ളി സ്വദേശി പരേതനായ പുത്തലത്ത് അബ്ദുല്ലയുടെ മകൻ റഫീഖ് (41) ഷാർജയിൽ നിര്യാതനായി. കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് കുഞ്ഞാമി, നാദാപുരം കളപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൾ സറീനയാണ് ഭാര്യ. മക്കൾ സുഹൈൽ,ദാനിഷ്,ഫാത്തിമ. സഹോദരങ്ങൾ ജാഫർ,ഫജ്ഫർ,ഉമൈബ,ജുനൈബ. മുജീബ് തോട്ടത്ത് വീട്ടില്‍, റാസിക് വെള്ളോളി തുടങ്ങിയവര്‍ സഹോദരി Read more about നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.[…]

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു

04:48 pm 11/10/2016 കൊച്ചി: ബന്ധുനിയമന വിവാദം എൽ.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്‍റെ സഹോദരന്റെ മകളുടെ ഭർത്താവും ,ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സർക്കാർ അഭിഭാഷക പട്ടികയിലുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവൺമെന്റ് പ്ലീഡറായി. പിണറായി Read more about ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു[…]

അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ശക്തിയാര്‍ജ്ജിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

02:43 pm 11/10/2016 ഹെല്‍മന്ദ് പ്രവിശ്യയിലാണ് രാത്രി താലിബാന്റെ ആക്രമണമുണ്ടായത്. തലസ്ഥാനമായ ലഷ്കര്‍ഗാഹ് താലിബന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. താലിബന്‍ആക്രണത്തില്‍10 പൊലീസുകാരടക്കം 14 പേര്‍ മരിച്ചു. 2014ല്‍ നാറ്റോ സേന പിന്‍മാറിയ ശേഷം താലിബാനും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

02.13 PM 11/10/2016 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതിയും 180 മെഗാവാട്ട് അധികവൈദ്യുതിയും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതിയെ വിതരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 45 ശതമാനം വെള്ളം മാത്രമാണുള്ളത്. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ്, പവര്‍കട്ട് എന്നിവ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം Read more about സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍[…]