മോളിവുഡ് ജോളിവുഡ് ചിക്കാഗോ ഷോ ഒക്ടോബര്‍ 15-ന്
07:55 pm 7/10/2016 മോളിവുഡ് ജോളിവുഡ് ചിക്കാഗോ ഷോ ഒക്ടോബര്‍ 15-ന്
07:55 pm 7/10/2016 മോളിവുഡ് ജോളിവുഡ് ചിക്കാഗോ ഷോ ഒക്ടോബര്‍ 15-ന്
07:51 pm 7/10/2016 പി. പി. ചെറിയാന്‍ ഹണ്ട്സ്വില്ല്: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ച് കൊല്ലുകയും, 16, 10 ഉം വയസ്സുള്ള കുട്ടികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതി ബാര്‍ണി പുള്ളറുടെ(58) വധ ശിക്ഷ ഇന്ന് (ഒക്ടോബര്‍ 5) ടെക്സസ്സില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്സസ്സില്‍ മാത്രം ഇത് ഏഴാമത്തയോണ്. തനിക്കെതിരായ എല്ലാ അപ്പീലുകളും ഉടന്‍ അവസാനിപ്പിച്ച് എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച Read more about ഇരട്ട കൊലക്കേസ് പ്രതിയുടെ വധ ശിക്ഷ ടെക്സ്സില്‍ നടപ്പാക്കി –[…]
07:52 pm 7/10/2016 പറക്കോട്: പള്ളത്ത് കുന്നുവിള പരേതനായ കെ.കെ. മുതലാളിയുടെ ഭാര്യ അന്നമ്മ മുതലാളി (93) നിര്യാതയായി. സംസ്കാരം നാളെ 12ന് പറക്കോട് മര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: പരേതനായ പ്രകാശ് മുതലാളി, പ്രീത മുതലാളി (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രദീപ് മുതലാളി (യുഎസ്എ). മരുമകള്‍: ബിന്ദു മുതലാളി പെരുംപായില്‍ ചങ്ങനാശേരി (യുഎസ്എ).
06:26 pm 7/10/2016 ദില്ലി: പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസ് മാറ്റിയത്. പ്രോസിക്യൂഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദസ്വാമി കൊലപാതകം ചെയ്തിട്ടില്ല. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് Read more about സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.[…]
06:19 pm 7/10/2016 തൊടുപുഴ: കട്ടപ്പനക്കടുത്ത് പുഷ്പഗിരിയില്‍ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം. ആറ് പേർക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചുപറമ്പിൽ അച്ചാമ(70), മകൻ ഷാജി (45), ഷാജിയുടെ മകൻ ഇവാൻ (ഒന്നര വയസ്സ്), ജെയിൻ (34), വാഹനത്തിൻെറ ഡ്രൈവർ സിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവർ. പതിനൊന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരിൽ മൂന്നുകുട്ടികളുണ്ട്. അമിതവേഗത്തിൽ Read more about ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം.[…]
03:37 pm 6/10/2016 ഒാസ് ലോ: 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്. 52 വർഷം നീണ്ട കൊളംബിയൻ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സാന്‍റോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. അതേസമയം, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയിൽ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ ഫാര്‍ക്കും തമ്മിലുള്ള സമാധാന കരാറിനെ കൊളംബിയൻ ജനങ്ങൾ തള്ളികളഞ്ഞിരുന്നു. ഹിതപരിശോധനയിൽ 50.24 ശതമാനം ജനങ്ങൾ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോൾ 49.8 ശതമാനം പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാൽ, Read more about 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്[…]
03:34 pm 6/10/2016 ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്കത്തയച്ചു. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ, തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. സർവീസിൽ നിന്നും വിരമിച്ച ചീഫ് സെക്രട്ടറിയാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണെന്നും സുബ്രമണ്യൻ സ്വാമി കത്തിൽ പറയുന്നു. സർക്കാർ ഭരണം ഇല്ലാതായതോടെ തമിഴ്നാടിെൻറ തെക്കൻ ഭാഗങ്ങളിൽ െഎ.എസ്, നക്സൽ, എൽ.ടി.ടി.ഇ പോലുള്ള ഭീകര സംഘടനകൾ തമ്പടിച്ചിരിക്കുകയാണ്. ജയലളിത Read more about തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി .[…]
03:30 pm 6/10/2016 ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. പാട്‌ന: ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. കഴിഞ്ഞ മാസം 30ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. മദ്യനിരോധനവും മൗലികാവകാശവും ഒരുമിച്ച് പോകില്ലെന്ന് ദീപക് മിശ്ര, യു യു ലളിത് Read more about ബിഹാറിലെ മദ്യ നിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.[…]
03:28 pm 6/10/2016 ദില്ലി: കാവേരി പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സാങ്കേതിക സമിതി കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി.. സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് കര്‍ണാടകം സമിതിയെ അറിയിച്ചു.. ഇരു സംസ്ഥാനങ്ങളുടെ വാദങ്ങളും കേട്ടതിന് ശേഷം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ ജി.എസ്. ഝാ പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ് ഝായുടെ അദ്ധ്യക്ഷതയില്‍ രാവിലെ വിധാന്‍ സൗധയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണാടക ജല വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും Read more about കാവേരിയിലെ അണക്കെട്ടുകളില്‍ പരിശോധന തുടങ്ങി..[…]
03:25 pm 6/10/2016 കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ അട്ടിമറി ആരോപിച്ച് തനിക്കെതിരെയുള്ള വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിനെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ റെഡ്ഢി ഹരജി സമർപ്പിച്ചത്. വിജിലന്‍സ് ഡയറക്ടറെന്ന നിലയിലുള്ള നിയമപരമായ അധികാരം മാത്രമാണ് താന്‍ വിനിയോഗിച്ചത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നാണ് ശങ്കര്‍ റെഡ്ഢിയുടെ വാദം. Read more about ബാര്‍ കോഴക്കേസ് : തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ശങ്കര്‍ റെഡ്ഢി .[…]