മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി
03;23 pm 6/10/2016 ന്യൂഡൽഹി: കണ്ണൂർ, കരുണ, കെ.എം.സി.ടി മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വൈകിയവേളയിൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം ഹൈകോടതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ അവശേഷിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഏഴ് വരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം Read more about മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി[…]










