സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു.

09;39 am 3/10/2016 ഡമസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു. അതിര്‍ത്തികളില്‍ സുരക്ഷാമേഖല ഒരുക്കാന്‍ വിമത സൈനികരെ സഹായിക്കുന്നതിനാണ് തുര്‍ക്കി പ്രത്യേക സേനയെ അയച്ചത്. പുതിയ നീക്കം യു.എസുമായുള്ള അസ്വാരസ്യം രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസിന്‍െറ പ്രധാന സഖ്യചേരിയായ കുര്‍ദ് വിമതരെ തുര്‍ക്കി സേന ആക്രമിച്ചിരുന്നു. കുര്‍ദ് വിമതര്‍ക്കെതിരായ ആക്രമണത്തില്‍നിന്ന് പിന്മാറണമെന്ന യു.എസ് മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തുര്‍ക്കിയുടെ ആക്രമണം. അലപ്പോയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന റഷ്യയുടെ Read more about സിറിയയിലേക്ക് തുര്‍ക്കി 1000 സൈനികരെ അയച്ചു.[…]

സര്‍ക്കാരിനെ വെട്ടിലാക്കിയ വി എസ് പിന്നീട് മലക്കം മറിഞ്ഞു

09:39 am 3/10/2016 തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയെന്ന് വിഎസ്. എംഎല്‍എമാരുടെ നിരാഹാര സമരം ഒത്ത് തീര്‍പ്പാക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കിയപ്പോള്‍ വൈകീട്ട് വിഎസ് മലക്കം മറിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിലായിരുന്നില്ല തന്റെ പ്രതികരണമെന്നും തന്നെയും സര്‍ക്കാറിനെയും രണ്ട് തട്ടിലാക്കാനാണ് ശ്രമമെന്വിനും എസ് തിരുത്തിപ്പറഞ്ഞു. രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ എസ്ബിടിഎസ്ബിഐ ലയനത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്വാശ്രയപ്രശ്‌നം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വി എസ് രംഗത്തെത്തിയത്. വിഎസിന്റെ വിമര്‍ശനത്തോടെ പ്രതിപക്ഷം Read more about സര്‍ക്കാരിനെ വെട്ടിലാക്കിയ വി എസ് പിന്നീട് മലക്കം മറിഞ്ഞു[…]

പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും.

09;38 am 3/10/2016 ന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും. നാലു കോടിയോളം വരുന്ന പി.എഫുകാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. പദ്ധതിപ്രകാരം മാസഗഡു അക്കൗണ്ട് വഴി തിരിച്ചടക്കാനുമാകും. പി.എഫ് വരിക്കാര്‍ക്കായി തയാറാക്കിയ പദ്ധതി 2017-18ഓടെ നിലവില്‍വരുമെന്നും മാര്‍ച്ച് അവസാനത്തോടെ പി.എഫ് പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാകുമെന്നും കേന്ദ്ര പി.എഫ് കമീഷണര്‍ വി.പി. ജോയ് അറിയിച്ചു. ഇ.പി.എഫ് അക്കൗണ്ട് മുഖേന ഭവനവായ്പ തിരിച്ചടക്കാന്‍ പദ്ധതി മുഖേന Read more about പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും.[…]

കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു

09:36 am 3/10/2016 കാഞ്ഞാർ (തൊടുപുഴ): കാഞ്ഞാർ -വാഗമൺ റൂട്ടിൽ ഇലപ്പളളിക്ക് സമീപം കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മുഹമ്മ സ്വദേശി ഷൈജു (40) ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15നാണ് അപകടം സംഭവിച്ചത്. ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ട്രാവലറിൽ നിന്നും പരിക്കേറ്റവരെ സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐയും സംഘവുമാണ് പുറത്ത് എടുത്തത്. മരണപെട്ട ഷൈജുവിനെ പാറക്കെട്ടുകൾക്ക് അടിയിൽ നിന്നുമാണ് Read more about കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു[…]

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം

09:35 am 3/10/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. ഒരു ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ജബന്‍സ്പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനുനേരെ വെടിവെപ്പുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വെടിവെപ്പ് തുടങ്ങിയത്. ഉടന്‍തന്നെ ബി.എസ്.എഫ് ജവാന്‍മാര്‍ ഭീകരര്‍ക്കുനേരെ പ്രത്യാക്രമണം തുടങ്ങിയെന്ന് ശ്രീനഗറിലെ പതിനഞ്ചാം കോര്‍പ്സ് വക്താവ് കേണല്‍ Read more about ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം[…]

ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു.

09:33 am 3/10/2016 കട്ടപ്പന: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം ആറിന് അവസാനിക്കും. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.

കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി

09:30 am 3/10/2016 തിരുവനന്തപുരം: സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാതെ സ്വന്തം നിലക്ക് വിദ്യാര്‍ഥിപ്രവേശം നടത്തിയ പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പ്രവേശനടപടികളില്‍ വ്യാപകക്രമക്കേട് നടന്നെന്ന് കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടി. രണ്ട് കോളജുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാകമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ കോളജുകളില്‍ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്‍റിന് ഹാജരാകണം. അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ പ്രത്യേക Read more about കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി[…]

അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്

09:27 am 3/10/2016 മിസ്സിസാഗ: “ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ മിസ്സിസ്സാഗ എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങള്‍ സമൂഹമധ്യത്തിലേക്ക്. അജപാലനവഴിയില്‍ കാനഡയിലെ വിശ്വാസികള്‍ക്ക് വെളിച്ചമേകുന്ന എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്‍റേയും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്‍റേയും ഒന്നാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് മാര്‍പാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവര്‍ഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബര്‍മുതല്‍ 2017 ഡിസംബര്‍വരെയാണ് യുവജനവര്‍ഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് Read more about അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്[…]

ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു

09:25 am 3/10/2016 ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (SNA of NA) 162-മത് ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ് അങ്കണത്തില്‍ വച്ചു സെപ്റ്റംബര്‍ 17-നു ശനിയാഴ്ച ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും, ചെണ്ടമേളവും, മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബാരി എസ് ഗ്രോഡന്‍ചിക്കും, Read more about ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു[…]

റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു

09:22 am 3/10/2016 ഷിക്കാഗോ: റവ.ഫാ. കെ.വി. കോശി (86) ഒക്‌ടോബര്‍ ഒന്നിന് ഷിക്കാഗയില്‍ അന്തരിച്ചു. ഓറേത്ത് കുട്ടംകേരിലായ (തലവടി) പരേതനായ എസ്.പി വര്‍ഗീസിന്റേയും (കുഞ്ഞുകുട്ടി സാര്‍), ഏലിയാമ്മ വര്‍ഗീസിന്റേയും മൂത്ത പുത്രനാണ്. ഭാര്യ: ഡോ. ഗ്രേസ് കോശി റിട്ടയേര്‍ഡ് പബ്ലിക് സ്കൂള്‍ അധ്യാപികയും, തീക്ഷണതയുള്ള സുവിശേഷകയും, പരേതനായ ഓള്‍ ഇന്ത്യാ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സ്ഥാപകനായിരുന്ന ഡോ. പി.എന്‍. കുര്യന്റെ (പൈനുംമൂട്ടില്‍, മാവേലിക്കര)സഹോദരിയുമാണ്. മക്കള്‍: ലീലാ, റോയി, റൂബി. മരുമകള്‍: പ്രിയ. കൊച്ചുമക്കള്‍: ശാന്തി, ക്രിസ്റ്റല്‍, സൂസന്‍, Read more about റവ.ഫാ. കെ.വി. കോശി (86) അന്തരിച്ചു[…]