അന്നമ്മ (മോളിക്കുട്ടി-59) കലിഫോര്‍ണിയയില്‍ നിര്യാതയായി

7:55 pm 3/10/2016 റാന്നി: വാഴയില്‍ ജോയ് ചാക്കോയുടെ ഭാര്യ അന്നമ്മ (മോളിക്കുട്ടി–59) കാലിഫോര്‍ണിയയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കാലിഫോര്‍ണിയയില്‍. വെച്ചൂച്ചിറ കൊച്ചാലുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സന്‍, ജിഷ. മരുമക്കള്‍: ബ്രിഹോണ, സാക്‌സ് മാത്യു.

കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.

07:55 pm 3/10/2016 കണ്ണൂർ: കൂത്തുപറമ്പിനടുത്ത്​ തൊക്കിലങ്ങാടിയിൽ സി.പി.എം പ്രവർത്തകന്​ വെട്ടേറ്റു.. ഡി.വൈ.എഫ്​.​െഎ കൈവേലി യൂണിറ്റ്​ ​ജോയിൻറ്​ സെക്രട്ടറിയും ഒാ​േട്ടാറിക്ഷാ തൊഴിലാളിയുമായ അനൂപ്​ നാരായണനാണ്​ (30) വെ​േട്ടറ്റത്​. ഇന്ന്​ വൈകുന്നേരം അഞ്ച്​ മണിയോടെയായിരുന്നു സംഭവം. യാത്രക്കാരുമായി പോകു​േമ്പാൾ കൂത്തുപറമ്പിനടുത്തുള്ള പാലായി വളപ്പിൽ വെച്ച്​ 12 ലധികം പേർ വരുന്ന സംഘം വെട്ടി പരിക്കേൽപ്പികുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്ന്​ സി.പി..എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച്ച കൂത്ത്​പറമ്പ്​ ടൗണിൽ പണിമുടക്ക്​ ആചരിക്കുമെന്ന്​ യൂനിയൻ നേതാക്കൾ അറിയിച്ചു.

നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

07:54 pm 3/10/2016 ദില്ലി: പ്രമാദമായ നിതീഷ് ഖട്ടാര കൊലക്കേസ് പ്രതികളായ വികാസ് യാദവിന് 25 വർഷവും സുഗ്ദേവ് പെഹല്‍വാന് 20 വർഷവും സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചു. ദില്ലി ഹൈക്കോടതി നൽകിയ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി. കേസിലെ പ്രതിയായ വികാസിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന നിതീഷ് ഖട്ടാരയെ തട്ടിക്കൊണ്ട് പോയി തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.2002ൽ ദില്ലിയിലെ ഗാസിയാബാദിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് നിതീഷ് ഗട്ടാരയയെ കണ്ടെത്തിയത്.തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്ന മൃതദേഹം Read more about നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്[…]

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം.

07:50 pm 3/10/2016 കൊൽക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം. 178 റണ്‍സിനാണ് കൊഹ്‍ലിയും ,സംഘവും കിവികളെ തകര്‍ത്തത്. ജയത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ജയിക്കാന്‍ 376 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ സന്ദര്‍ശകര്‍ക്ക് ഓപണര്‍മാരായ ലഥാമും ഗുപ്റ്റിലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കി. 55 റണ്‍സ്​ ഒന്നാം വിക്കറ്റ് സഖ്യത്തിന് ശേഷം അശ്വിനാണ് ഗുപ്റ്റിലിനെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 74 റണ്‍സെടുത്ത ലഥാം വീണതോടെ കിവികളുടെ Read more about രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അനായാസ ജയം.[…]

കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ

07:48 pm 3/10/2016 ഐ.എസ് കേരള ഘടകത്തിന് നേതൃത്വം നല്‍കിയത് കണ്ണൂര്‍ കനകമലയില്‍ അറസ്റ്റിലായവരെന്ന് ദേശീയ അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ പേര് അന്‍സാറുല്‍ ഖലീഫ എന്നാണെന്നും എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് തെളിവായി സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഉപയോഗിച്ച് നടത്തിയ ചാറ്റുകളും കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ ആറ് പേരെ ഇന്ന് വൈകുന്നേരം കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കണ്ണൂരില്‍ നിന്ന് അഞ്ച് Read more about കണ്ണൂരില്‍ പിടിയിലായത് ഐ.എസ് കേരള ഘടകത്തിന്റെ നേതാക്കളെന്ന് എന്‍.ഐ.എ[…]

സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

01:12 pm 3/10/2016 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്. രാവിലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ.എ.എസും ആഭ്യന്തര സെക്രട്ടറി നളിനി Read more about സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.[…]

ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ്

01:11 pm 3/10/2016 ജബൽപൂർ: ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. പാകിസ്താൻ താരങ്ങൾ അവരുടെ രാജ്യങ്ങളിൽ പോയി കഴിവ് തെളിയിക്കട്ടെ എന്ന് പ്രഖ്യാപിച്ച സാധ്വി പിന്നീട് ഇന്ത്യൻ താരങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. പാകിസ്താൻ താരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഇന്ത്യൻ താരങ്ങളും പാകിസ്താനിലേക്ക് പോകണമെന്നും അവർ പറഞ്ഞു. ചില സംഘടനകൾ പാകിസ്താൻ താരങ്ങൾക്ക് നേരെ ഭീഷണി മുഴക്കിയതിനെ തുടർന്ന് ‘അവർ ആർട്ടിസ്റ്റുകളാണ്, ഭീകരരല്ല’ Read more about ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ ബോളിവുഡ് താരങ്ങൾ പാകിസ്താനിലേക്ക് പോകട്ടെയെന്ന് വി.എച്ച്.പി നേതാവ്[…]

നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം.

09;45 am 3/10/2016 തിരുവനന്തപുരം: സ്വാ​ശ്രയ വിഷയത്തിൽ നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ​ബഹളം വെച്ചതിനെ തുടർന്ന്​​ ചോദ്യോത്തരവേള ഉപേക്ഷിക്കുകയും സഭാനടപടികൾ അൽപ നേര​ത്തേക്ക്​ നിർത്തിവെക്കുകയും ​ചെയ്​തു. പ്ലക്കാർഡും കറുത്ത ബാഡ്​ജുമായെത്തിയ ​​പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്​. ​പ്രശ്​നത്തിൽ സ്​പീക്കർ ഇടപെടണമെന്ന്​ ​പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു​. ഇന്ന്​ രാവിലെ ചേർന്ന യു.ഡി.എഫ്​ പാർലമെൻററി പാർട്ടി യോഗത്തിലും സ്വാശ്രയ വിഷയത്തിൽ നടക്കുന്ന സമരം ശക്​തമായി മുന്നോട്ട്​​ കൊണ്ടുപോകാനാണ്​ തീരുമാനിച്ചത്​. ചോദ്യോത്തരവേള റദ്ദാക്കിയ​ശേഷം ഇക്കാര്യത്തി​െലാരു തീരുമാനം വേണമെന്ന ആവശ്യമാണ്​ Read more about നിയമസഭയിൽ ഇന്നും ​പ്രതിപക്ഷ ​പ്രതിഷേധം.[…]

ഇന്ത്യ 316.

09;44 am 3/10/2016 കൊല്‍ക്കത്ത: ആദ്യ ഇന്നിങ്സില്‍ രണ്ടു റണ്‍സിന് പ്രണയപരാജയം സമ്മതിച്ച രോഹിത് ഇന്ത്യ തകര്‍ന്നടിഞ്ഞ രണ്ടാം ഇന്നിങ്സില്‍ രക്ഷകവേഷത്തിലത്തെി. ഒറ്റക്കു പൊരുതിയ രോഹിത് സെഞ്ച്വറി കടക്കുമെന്നു തോന്നിപ്പിച്ച ശേഷം 82 റണ്‍സിന് ഇടറിവീണെങ്കിലും രണ്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 329 റണ്‍സിന്‍െറ ലീഡ് നേടിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇന്ത്യ 316, എട്ടിന് 227 (ബാറ്റിങ്). ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്സ് 204. മൂന്നുവര്‍ഷം മുമ്പ് കന്നി ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ തുടങ്ങിയതാണ് ഈഡന്‍ ഗാര്‍ഡനോടുള്ള Read more about ഇന്ത്യ 316.[…]

കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു

09:44 am 2/10/2016 ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു. അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണ്‍ പ്രിന്‍റര്‍, പബ്ളിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. 2010ലാണ് കശ്മീര്‍ റീഡര്‍ പ്രസിദ്ധീകരണം തുടങ്ങിയത്. ശ്രീനഗറില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചു പത്രങ്ങളില്‍ ഒന്നാണിത്. പത്രത്തിനെതിരായ നടപടിയെ ഉടമയും എഡിറ്ററുമായ ഹാജി Read more about കശ്മീരിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ കശ്മീര്‍ റീഡറിന്‍െറ പ്രസിദ്ധീകരണം സര്‍ക്കാര്‍ നിരോധിച്ചു[…]