ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ സിറ്റി എഫ്‌സിക്ക് വിജയം

02.47 AM 04-10-2016 പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി പൂന സിറ്റിയെ മുംബൈ മറികടന്നത്. അര്‍ജന്റൈന്‍ താരം മത്തിയാസ് ഡെഫഡെറിക്കോയാണ് 68–ാം മിനിറ്റില്‍ മുംബൈയുടെ വിജയമുറപ്പിച്ച ഗോള്‍ നേടിയത്. മുംബൈ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ പാസില്‍ നിന്നായിരുന്നു ഡെഫഡെറിക്കോയുടെ ഗോള്‍.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് റഷ്യന്‍ അംബാസഡര്‍

02.45 AM 04-10-2016 ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് ഭീകരക്യാമ്പുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈനിക നടപടിക്കു പിന്തുണയുമായി റഷ്യ രംഗത്ത്. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും ഉറിയില്‍ ആക്രമണം നടത്തിയത് പാക് ഭീകരരാണെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ എം. കഡ്കിന്‍ വ്യക്തമാക്കി. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ റഷ്യ സ്വാഗതം ചെയ്യുന്നു. സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഇന്ത്യയിലെ സൈനിക ക്യാമ്പുകളെയും സാധാരണക്കാരെയും തീവ്രവാദികള്‍ ആക്രമിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ Read more about സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് റഷ്യന്‍ അംബാസഡര്‍[…]

സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്

02.29 AM 04-10-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: 2016 ഒക്‌ടോബര്‍ മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S. Elmhurst, MT, Prospect) ചേരുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യവും, മനുഷ്യജീവിതത്തിന്റെ ഉള്‍പിരിവുകളും, ബന്ധ- ബന്ധനങ്ങളുടെ വടംവലികളും എല്ലാം കൂട്ടിയിണക്കി പണിതീര്‍ത്ത ‘A LAMENT’ (ഒരു വിലാപം) എന്ന ശ്രീമതി ലക്ഷ്മി നായര്‍ എഴുതിയ കവിതാ സമാഹാരത്തെ ആസ്പദമാക്കി ഗ്രന്ഥകാരി തന്നെ അവതരിപ്പിക്കുന്ന പ്രബന്ധമാണ് ഈ സാഹിത്യവേദിയിലെ ആസ്വാദന ശ്രദ്ധാകേന്ദ്രം. Read more about സാഹിത്യവേദി ഒക്‌ടോബര്‍ ഏഴിന്[…]

സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ പരിസമാപ്തി

08:37 pm. 3/10/2016 ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറി സമൂഹം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയില്‍ സംഘടിപ്പിച്ച ദ്വിശാബ്ദി ആഘോഷങ്ങള്‍ അവിസ്മരണീയമായി. ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സി.എസ്.ഐ ഇടവക ആതിഥ്യം അരുളിയ ആഘോഷങ്ങള്‍ ഉച്ചകഴിഞ്ഞ് നടത്തിയ സ്‌തോത്ര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. റവ. റോബിന്‍ ഐപ്പ് മാത്യു, റവ. ബിജു വി. ജോണ്‍, റവ. വര്‍ക്കി Read more about സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ പരിസമാപ്തി[…]

അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്

08:36 pm 3/10/2016 മിസ്സിസാഗ: “ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ മിസ്സിസ്സാഗ എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങള്‍ സമൂഹമധ്യത്തിലേക്ക്. അജപാലനവഴിയില്‍ കാനഡയിലെ വിശ്വാസികള്‍ക്ക് വെളിച്ചമേകുന്ന എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്‍റേയും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്‍റേയും ഒന്നാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് മാര്‍പാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവര്‍ഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബര്‍മുതല്‍ 2017 ഡിസംബര്‍വരെയാണ് യുവജനവര്‍ഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് Read more about അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്[…]

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു

08:34 pm 3/10/2016 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി ഇന്ത്യക്കാരോടൊപ്പം ന്യൂയോര്‍ക്ക് യൂണിയന്‍ സ്­ക്വയര്‍ പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി റിവ ഗാംഗുലി ദാസ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ മനോജ് മോഹപത്ര, നിരവധി കമ്മ്യൂണിറ്റി ലീഡേഴ്‌­സ് അടക്കം ധരാളം ആളുകള്‍ പുഷ്പാര്‍ച്ചനയില്‍ പങ്കടുത്തു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം രഘുപതി രാഘവ രാജാറാം ആലാപനം ചെയ്തത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭവമായി. ഗാന്ധിജിയിയുടെ അക്രമരാഹിത്യസമരമുറയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അടിമത്തത്തിനെതിരെ Read more about ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു[…]

ഐഎന്‍ഓസി മിഡ് വെസ്റ്റ് ഗാന്ധിജയന്തി കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു

08;33 pm 3/10/2016 തോമസ് പടന്നമാക്കല്‍ സ്‌­കോക്കിയിലുള്ള മഹാത്മാഗാന്ധി പ്രതിമക്കു മുന്‍പില്‍ വച്ച് ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയണിന്റെ പ്രസിഡന്റ് അഗസ്റ്റി കരിംകുറ്റിയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണയോഗം ഹവായില്‍ നിന്നുള്ള അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗവും(യുഎസ്സ് കോണ്‍ഗ്രസ്) ഇന്‍ഡ്യന്‍ വംശജയുമായ ശ്രീമതി തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത് സ്‌­കോക്കി മേയര്‍ ശ്രീ ജോര്‍ജ് വാന്‍ഡസന്‍, കമ്മീഷ്ണര്‍ ഷാ, ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് കോണ്‍സലര്‍മാരായ ഡിബി ബടി, ഓപി മീനാ ഐഎന്‍ഓസി ഭാരവാഹികളായ Read more about ഐഎന്‍ഓസി മിഡ് വെസ്റ്റ് ഗാന്ധിജയന്തി കോണ്‍ഗ്രസ് അംഗം തുള്‍സി ഗബാര്‍ഡ് ഉത്ഘാടനം ചെയ്തു[…]

ഫാ. ഡേവീസ് ചിറമേല്‍ അമേരിക്കയില്‍

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവീസ് ചിറമേല്‍ ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. നവംബര്‍ ഒമ്പതിന് അമേരിക്കയിലെത്തുന്ന അദ്ദേഹം നവംബര്‍ 19-നു നാട്ടിലേക്ക് മടങ്ങും. കേരളത്തിലെ കിഡ്‌നി രോഗികള്‍ക്കു സഹായഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ഡോളര്‍ റവല്യൂഷന്‍ യു.എസ്.എയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വിവിധ പ്രോഗ്രാമുകളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുനില്‍ തൈമറ്റം (305 776 7752).

സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഒക്ടോബര്‍ 15 നു നടത്തും

08:26 pm 3/10/2016 ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്‌സ്­ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ കൂടി ഭദ്രാസന ആസ്ഥാനത്തോട് ചേര്‍ന്നുള്ള ചാപ്പല്‍ പണിയുന്നതിന്‍റെ കോണ്‍ട്രാക്ട് ജോഷ് കണ്‍സ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഒക്ടോബര്‍ 15 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് നിര്‍വഹിയ്ക്കുന്നതിനായി ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഭദ്രാസന Read more about സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഒക്ടോബര്‍ 15 നു നടത്തും[…]

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബര്‍ 6ന് ആരംഭിക്കും –

07:58 pm 3/10/2016 ബെന്നി പരിമണം കാനഡ: മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക­യൂറോപ്പ് ഭദ്രാസനത്തിന്റെ 17­ാമത് സമ്മേളം ഒക്ടോബര്‍ 6 മുതല്‍ 9വരെ കാനഡായില്‍ നടക്കും. ടൊറോന്റോ സെന്റ്. മാത്യൂസ് മാര്‍ത്തോമ്മാ ദേവാലയം അതിഥ്യമാരുളുന്ന സമ്മേളനം ഒന്റാരിയോ സെന്റ് കാതറീന്‍സുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് നടക്കുക. Hands to Work Woman Heart to God’ എന്ന സമ്മേളന ചിന്താവിഷയം പഠനമാക്കുന്ന സേവികാസംഘം കോണ്‍ഫ്രന്‍സിസ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക് മാര്‍ ഫീലക്‌­സിനോക്‌­സ് എപ്പിസ്‌­ക്കോപ്പാ, റവ.ഡോ.എബ്രഹാം കുരുവിള, Read more about നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബര്‍ 6ന് ആരംഭിക്കും –[…]