മാവോയിസ്റ്റുകളുടെ മൃതദേഹം; കോടതി തീരുമാനം ഇന്ന്

11:11 AM 29/11/2016 മലപ്പുറം: നിലമ്ബൂരില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന കാര്യത്തില്‍ ഇന്ന് മഞ്ചേരി കോടതി തീരുമാനം അറിയിക്കും. ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് ആവശ്യപ്പെട്ട് കുപ്പു ദേവരാജിന്‍റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സംസ്കാരം മാറ്റിവച്ചത്. സോമന്‍, ജാഫര്‍എന്നീ മാവോയിസ്റ്റുകളെ കാണാതായെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

11:08 am 29/11/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്കുകളിൽ പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ ഭാഗികമായി ഇളവ്​ നൽകി. ഇന്ന് മുതൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ നിയന്ത്രണമുണ്ടാവില്ല. ബാങ്കുകളിൽ നിന്ന്​ സ്ലിപ്പുകളിലുടെയാണ്​ തുക പിൻവലിക്കാൻ സാധിക്കുക. തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു. എന്നാൽ നേരിട്ട് ബാങ്കുകളിലെത്തി പണം പിൻവലിക്കുന്നതിന് മാത്രമാണ് റിസർവ് ബാങ്ക് ഇളവുകൾ നൽകിയിരിക്കുന്നത്. എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്നതിന്​ ഇളവ് ബാധകമല്ല. ബാങ്കിൽ Read more about ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല[…]

ബ്രൊവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേയ്ക്ക് ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു

11:06 am 29/11/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സംഘാടക രംഗത്ത് തിളക്കമാര്‍ന്ന സംഭാവനകള്‍ നല്കിയ ജോയി കുറ്റിയാനിയെ തേടി മറ്റൊരു അംഗീകാരം കൂടി. ബ്രോവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേക്ക് നവംബര്‍ 15-ാം തീയതിയാണ് കൗണ്ടി മേയര്‍ മാര്‍ട്ടിന്‍ കെര്‍ കുറ്റിയാനിയെ നിയമിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഇദംപ്രഥമമായി കൗണ്ടി അഡൈ്വസറി ബോര്‍ഡിലേക്ക് നടത്തിയ ഈ നിയമനം ഇന്ത്യന്‍ സമൂഹത്തിന് നല്കിയ ഒരു അംഗീകാരം കൂടിയാണ്. രണ്ടു മില്യനടുത്ത് ജനസംഖ്യയുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ ജനങ്ങളുടെ Read more about ബ്രൊവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേയ്ക്ക് ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു[…]

ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

11:02 am 29/11/2016 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഫീനിക്‌സ് ഹോളഫാമിലി സീറോ മലബാര്‍ ഇടവക പത്തുവയസ്സ് പിന്നിടുമ്പോള്‍, അരിസോണയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹമായി വളര്‍ന്നുകഴിഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയവും പാരീഷ് ഹാളും സണ്‍ഡേ സ്‌കൂളും പണി പൂര്‍ത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ വളര്‍ച്ചയും Read more about ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി[…]

നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു.

10:59 AM 29/11/2016 ജമ്മു: കാശ്​മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്​ച പുലർച്ചെയാണ്​ ​ ആക്രമണമുണ്ടായത്​. രണ്ട്​സൈനികർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​. ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​െചയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി ഭീകരർ സൈനിക ക്യാമ്പിന്​ നേരേ ഗ്രനേഡ്​ എറിയുകയായിരുന്നു. മൂന്നോളം ഭീകരർ സൈനിക ക്യാമ്പിൽ ഒളിച്ചിരിക്കുന്നതായാണ്​ വിവരം. ആർമിയുടെ 16 കോർപ്പി​െൻറ ആസ്​ഥാനമാണ്​ Read more about നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു.[…]

ഒഹായോ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയാളെ വെടിവെച്ചു കൊന്നു

10:57 am 29/11/2016 അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ 11 പേരെ കാറിടിച്ചും വെട്ടിയും പരുക്കേല്‍പിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു. സൊമാലിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ അബ്‍ദുള്‍ അലി അര്‍ത്ഥാന്‍ ആണ് അക്രമി. അമിത വേഗതയില്‍ കാറിലെത്തിയായിരുന്നു ആക്രമണം. സര്‍വ്വകലാശാലയുടെ സയന്‍സ്,എഞ്ചിനീയറിംഗ് ബ്ലോക്കുകള്‍ക്കടുത്തുള്ള റോഡിലെ നടപ്പാതയിലേക്ക് കാറുമായെത്തിയ അക്രമി കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റി. താഴെ വീണവരെ ഇറച്ചിവെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 2007 മുതല്‍ അമേരിക്കയില്‍ സ്ഥിര Read more about ഒഹായോ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയാളെ വെടിവെച്ചു കൊന്നു[…]

കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി; നിയമഭേദഗതി പാര്‍ലമെന്‍റില്‍

10:56 am 29/11/2016 ന്യൂഡല്‍ഹി: കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. Read more about കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി; നിയമഭേദഗതി പാര്‍ലമെന്‍റില്‍[…]

പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറി ഒരു മരണം.

10:55 am 29/11/2016 കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് ഇടയിലേക്ക് പിക്കപ്പ് ജീപ്പ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം. കോട്ടാത്തല സ്വദേശി ലതാകുമാരിയാണ് മരിച്ചത് . പുലര്‍ച്ചെ നടക്കാനിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ പിക്കപ്പ് വാന്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു .

ആക്സിസ് ബാങ്കില്‍നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് നിക്ഷേപം പിടികൂടി

10:53 am 29/11/2016 ന്യൂഡല്‍ഹി: ആക്സിസ് ബാങ്കിന്‍െറ കശ്മീരി ഗേറ്റ് ശാഖയില്‍നിന്ന് കണക്കില്‍പെടാത്ത 40 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ആദായനികുതി വകുപ്പ് പിടികൂടി. 500ന്‍െറയും 1000ന്‍െറയും നോട്ടുകളാണ് പിടികൂടിയത്. ആക്സിസ് ബാങ്ക് ശാഖയിലും രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്. പുതുതായി തുടങ്ങിയ മൂന്ന് അക്കൗണ്ടുകളില്‍ നവംബര്‍ 11നും 22നുമാണ് 39.26 കോടി രൂപ നിക്ഷേപിച്ചത്. ഈ പണം പിന്നീട് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ചില അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. Read more about ആക്സിസ് ബാങ്കില്‍നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് നിക്ഷേപം പിടികൂടി[…]

പിസിനാക്ക് 2017 ഒഹായോ കോണ്‍ഫറന്‍സിലേക്ക് മുത്തിനാലംഗ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുത്തു

07:56 pm 28/11/2016 – രാജന്‍ ആര്യപ്പള്ളില്‍ ഒഹായോ: 2017 ജൂണ്‍ 29 മുതല്‍ജൂലൈ 2 വരെ കൊളമ്പസ് ഓഹായോയില്‍ ഗ്രെയിറ്റര്‍കോളമ്പസ് കണ്‍വന്‍ഷന്‍ സെന്ററില്‍വെച്ച് നടçന്ന 35-ാമത് പിസിനാക്ക്‌കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിëവേണ്ടി 34 പേരടങ്ങുന്ന വിപിലമായലോക്കല്‍ കമ്മറ്റിയേയും സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. ലോക്കല്‍കണ്‍വീനര്‍മാരായി പാസ്റ്റര്‍ ജോയി വര്‍ഗീസ്, പാസ്റ്റര്‍ ഡേവിഡ് സൈമണ്‍, ലോക്കല്‍ കോര്‍ഡിനേറ്ററായി ബ്രദര്‍ സ്റ്റാന്‍ലി സഖറിയായുംതിരഞ്ഞെടുത്തു. ബെന്നിസാമുവേല്‍ (സെക്രട്ടറി), ജിമ്മി ചാക്കോ (ട്രഷറാര്‍), ഇവ. ബിë പെനിയേല്‍ (യൂത്ത്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ജൂലി ഉമ്മന്‍, സിസ്റ്റര്‍സിനി ടോം Read more about പിസിനാക്ക് 2017 ഒഹായോ കോണ്‍ഫറന്‍സിലേക്ക് മുത്തിനാലംഗ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുത്തു[…]