ബ്ലാസ്റ്റേഴ്സ് -അത്ലറ്റികോ കൊല്‍ക്കത്ത മത്സരം ഒപ്പത്തിനൊപ്പം (1-1) തുടരുന്നു.

08:30 pm 28/11/2016 കൊൽക്കത്ത: നിർണായകമായ ബ്ലാസ്റ്റേഴ്സ് -അത്ലറ്റികോ കൊല്‍ക്കത്ത മത്സരം ഒപ്പത്തിനൊപ്പം (1-1) തുടരുന്നു. ഏഴാം മിനിറ്റിൽ സി.കെ.വിനീതിൻെറ ഹെഡ്ഡറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. എന്നാൽ കേരളത്തിൻെറ ആവേശം അൽപനേരത്തേക്കേ ഉണ്ടായിരുന്നുള്ളു. 18ാം മിനിറ്റിൽ ഹെൽഡർ പോസ്റ്റിഗ നൽകി ക്രോസ്സിൽ പിയേഴ്സൺ സമനില ഗോൾ നേടി. മുൻ ബ്ലാസ്റ്റേഴ്സ് താരമാണ് പിയേഴ്സൺ.

കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു

08:29 pm 29/11/2016 ബൊളീവിയയിൽ നിന്ന് പുറപ്പെട്ട വിമാനം കൊളംബിയയിൽ തകർന്നുവീണു. 25 പേർ മരിച്ചെന്ന് ഔദ്ദ്യോഗികമായി സ്ഥിരീകരണം. ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമായ ഷാപ്പെകോയിൻസ് അംഗങ്ങൾ ഉൾപ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു പേരെ രക്ഷപെടുത്തിയെന്നും സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാത്രി 10 മണിയോടെ മെഡലിന്‍ കൊര്‍ദോവ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് ചില അപായ സൂചനകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ചു. തുടര്‍ന്ന് Read more about കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു[…]

ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.

08;25 pm 29/11/2016 നഗ്രോത (ജമ്മു കശ്മീർ): ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അതിർത്തിയിൽ വെറും 12 മൈൽ അകലെയാണ് സംഭവം. പത്താൻകോട്ട്, ഉറി ആക്രമണങ്ങൾക്ക് ശേഷം ഇന്ത്യൻ സേനക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. തിരിച്ചടിയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നഗ്രോത സൈനിക താവളത്തിൽ പ്രവേശിച്ച ഭീകരർ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. താവളത്തിനകത്തുണ്ടായിരുന്ന സൈനിക ഓഫീസർമാരുടെ കുടുംബങ്ങളെ ഭീകരരിൽ Read more about ജമ്മുവിലെ നഗ്രോത നഗരത്തിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.[…]

ജിയോക്ക്​ 50 മില്യൺ ഉപഭോക്​താക്കൾ :റിലയൻസ്​ ജിയോ.

റിലയൻസ്​ ജിയോക്ക് 50 മില്യൺ 12:30 PM 29/11/2016 മുംബൈ: സെപ്​തംബർ ഒന്നിന്​ ​ഇന്ത്യയിൽ ലോഞ്ച്​ ചെയ്​ത മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോക്ക്​ 83 ദിവസത്തിനുള്ളിൽ 50 മില്യൺ ഉപഭോക്​താക്കളുണ്ടെന്ന്​ റിലയൻസ്​ ജിയോ. ഗംഭീര ഒാഫറുകളായിരുന്നു ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്​. 2016 ഡിസംബർ 31 വരെ ജിയോയിലുടെ ലഭിക്കുന്ന സേവനങ്ങളെല്ലാം പൂർണമായും സൗജന്യമായിരുന്നു. ഇതാണ്​ ജിയോക്ക്​ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ഉപഭോക്​താക്കളെ സമ്മാനിച്ചതെന്ന്​ റിലയൻസ്​ ​ജിയോ പ്രതിനിധി ദേശീയ ദിനപത്രമായ ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ Read more about ജിയോക്ക്​ 50 മില്യൺ ഉപഭോക്​താക്കൾ :റിലയൻസ്​ ജിയോ.[…]

ബ്രസീൽ ഫുട്​ബോൾ കളിക്കാരുമായി സഞ്ചരിച്ച വിമാനം കൊളംബിയയിൽ തകർന്നു​ വീണു

11:59 AM 29/11/2016 മെഡിലിൻസ്​: ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ്​ കളിക്കാരുമായി സഞ്ചരിച്ച വിമാനം ​കൊളംബിയയിൽ തകർന്ന്​ വീണു. 72 യാത്രക്കാരും 9 ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.​ ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​േട്ടർഡ്​ വിമാനമാണ്​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിൽ​ തകർന്ന്​ വീണത്​. അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്​. അപകടത്തിൽ ആരും രക്ഷ​പ്പെട്ടിരിക്കാൻ സാധ്യതയില്ലെന്ന്​ മെഡിലിൻസ്​ മേയർ ഫെഡ്​റികോ ഗുറ്റിയേർസ്​ അറിയിച്ചു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ​

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍

11:38 AM 29/11/2016 തിരുവനന്തപുരം: മലയിന്‍കീഴില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസുകാരനടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹിതയായ ദലിത് യുവതിയെ, പൊലീസുകാരനടക്കം നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച്‌ യുവതിയെ കേസിലെ പ്രതിയായ ശ്രീജിത്താണ് ആദ്യം പരിചയപ്പെടുന്നത്. സൗഹൃദത്തിലായ സ്ത്രീയെ സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാനായ അഭയെന്റ് വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. ഇവരെ Read more about ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍[…]

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘പുത്തന്‍പണത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

11:32 AM 29/11/2016 മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘പുത്തന്‍പണത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. സിദ്ദീഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് നിര്‍മാണം. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍. കൊച്ചി, കാസര്‍കോട്, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ഇന്ത്യക്ക് 134 റണ്‍സ് ലീഡ്, ഇംഗ്ലണ്ട് നാലിന് 78

11;29 AM 29/11/2016 മൊഹാലി: ക്രീസിലെ പിഴവിനുള്ള പ്രതികാരം പന്തുകൊണ്ടു തീര്‍ക്കാമെന്ന ഇംഗ്ളീഷ് മോഹം തകര്‍ന്നതോടെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കണ്ടത്തെിയത് 134 റണ്‍സ് ലീഡ്. തകര്‍ച്ചയില്‍നിന്ന് കരകയറ്റിയ രവിചന്ദ്ര അശ്വിനിലൂടെ തുടങ്ങി ജദേജയിലൂടെ ആളിക്കത്തിയ ശേഷം ജയന്ത് യാദവില്‍ അവസാനിപ്പിച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ കുറിച്ചിട്ടത് 417 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ടിന് 78 റണ്‍സിനിടെ നഷ്ടപ്പെട്ടത് നാലു വിലപ്പെട്ട വിക്കറ്റുകള്‍. മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ജോ റൂട്ടും (36) റണ്‍സൊന്നുമെടുക്കാതെ ഗരേത് Read more about ഇന്ത്യക്ക് 134 റണ്‍സ് ലീഡ്, ഇംഗ്ലണ്ട് നാലിന് 78[…]

കുവൈത്ത് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.

11:27 AM 29/11/2016 കുവൈത്തില്‍ പതിനഞ്ചാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചതോടെ പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു. തന്റെ സര്‍ക്കാരിന് അമീര്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും താനും എല്ലാ മന്ത്രിമാരും കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി രാജിക്കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഷേഖ് ജാബെര്‍ അല്‍മുബാരക് അല്‍ഹമദ് അല്‍സാബായുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയാണ് ഇന്ന് ബയാന്‍പാലസില്‍ എത്തി അമീര്‍ഷേഖ് സാബാ അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായ്ക്കു സമര്‍പ്പിച്ചത്. അടുത്ത കിരീടാവകാശിയായ ഷേഖ് നവാഫ് അല്‍അഹ്‍മദ് അല്‍ജാബെര്‍ അല്‍സാബായും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. Read more about കുവൈത്ത് പ്രധാനമന്ത്രി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.[…]

ആദായനികുതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

11:22 AM 29/11/2106 നിയമവിധേയമല്ലാത്ത നിക്ഷേപങ്ങള്‍ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാല്‍ വന്‍ പിഴ ഈടാക്കാനുമുളള ആദായനികുതി രണ്ടാം ഭേദഗതി ബില്‍ ഇന്ന് ലോക്സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ബഹളത്തിനിടെയാണ് അരുണ്‍ ജയ്റ്റ്‍ലി ബില്ല് അവതരിപ്പിച്ചത്. ആദ്യത്തെ ബില്ലായാണ് നടപടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണം അസാധുവാക്കലില്‍ ചര്‍ച്ച പൂര്‍ത്തിയാവാതെ ബില്ല് പാസ്സാക്കാനുള്ള ശ്രമം ചെറുക്കാനാണ് പ്രതിപക്ഷ നീക്കം. അടിയന്തര പ്രമേയം എന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയും ഇന്നു ചേരും. Read more about ആദായനികുതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍[…]