ഭോപാല്‍ ജയില്‍ വാര്‍ഡന്‍െറ കുടുംബം നേരിടുന്ന ഭീഷണി ഗൗരവതര.

08:16 am 30/11/2016 ന്യൂഡല്‍ഹി: ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്‍െറ മരണം പോലെ ഗൗരവതരമാണ് മരണശേഷവും അദ്ദേഹത്തിന്‍െറ കുടുംബത്തിനുള്ള ഭീഷണിയെന്ന് ഭോപാല്‍ കൂട്ടക്കൊലയെ കുറിച്ചുള്ള വസ്തുതാന്വേഷണ സംഘത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജയില്‍ ചാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് എല്ലാവരെയും നിരത്തി നിര്‍ത്തി നാട്ടുകാരുടെ സാന്നിധ്യത്തില്‍ വെടിവെക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. ന്യൂഡല്‍ഹി പ്രസ്ക്ളബില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് വസ്തുതാന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിമി നിരോധിക്കപ്പെട്ടശേഷം അവയുടെ സാഹിത്യങ്ങള്‍ കണ്ടെടുത്തുവെന്ന് പറഞ്ഞ് മധ്യപ്രദേശില്‍ 89 കേസുകളാണ് മുസ്ലിംകള്‍ക്കെതിരെ രജിസ്റ്റര്‍ Read more about ഭോപാല്‍ ജയില്‍ വാര്‍ഡന്‍െറ കുടുംബം നേരിടുന്ന ഭീഷണി ഗൗരവതര.[…]

ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

09:22 pm 29/11/2016 – മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് ഹോളഫാമിലി സീറോ മലബാര്‍ ഇടവക പത്തുവയസ്സ് പിന്നിടുമ്പോള്‍, അരിസോണയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹമായി വളര്‍ന്നുകഴിഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയവും പാരീഷ് ഹാളും സണ്‍ഡേ സ്കൂളും പണി പൂര്‍ത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ Read more about ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി[…]

2020 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടന്‍ പോസ്റ്റ്

09:17 pm 29/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍: 2020ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതിനു സാധ്യതയുളള ആദ്യ വ്യക്തി ഇന്ത്യന്‍ അമേരിക്കന്‍ വംശജ കമലാ ഹാരിസാണെന്ന് അമേരിക്കയിലെ ലീഡിങ്ങ് ന്യുസ്‌പേപ്പറായ വാഷിങ്ടന്‍ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ 28ന് പുറത്തിറക്കിയ പത്രത്തിലാണ് ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഷേല്‍ ഒബാമ, മിനിസോട്ടയില്‍ നിന്നുളള സെനറ്റര്‍ ഏമി ക്ലൊബുച്ചര്‍, ന്യൂയോര്‍ക്കില്‍ നിന്നുളള സെനറ്റര്‍ ക്രിസ്റ്റിന്‍ ഗിലിബ്രാന്റ്, ന്യൂജഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍, Read more about 2020 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസെന്ന് വാഷിങ്ടന്‍ പോസ്റ്റ്[…]

ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജന്‍ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ് –

09:20 pm 29/11/2016 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിയെന്റെ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ആയി ഉഷ നാരായണന്‍,സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ജനാ നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍, ട്രെഷറര്‍ പ്രിയ എലിയാത്ത് എന്നിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു. മിനിസോട്ടയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍.സെക്രട്ടറി ലീന ഫിലിപ്പ് സാംസ്കാരിക രംഗങ്ങളില്‍ തനതായ പ്രവീണിയം തെളിയിച്ച ആളാണ് Read more about ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജന്‍ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ് –[…]

മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം ; ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ദ്ധിച്ചു

09:11 pm 29/11/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍ :നവംബര്‍ 8ന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം നവംബര്‍ 28ന് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ചരിത്ര വിജയം. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്. ഇന്നത്തെ വിജയത്തോടെ ട്രംപിന് 16 ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് Read more about മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം ; ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ദ്ധിച്ചു[…]

ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു

09:09 pm 29/11/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായതിന്റെ ആറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. നവംബര്‍ 27ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന കൃതജ്ഞത ബലിയില്‍ റവ. ഫാ. ബോബന്‍ വട്ടം പുറത്ത് സഹകാര്‍മികനുമായിരുന്നു. കഴിഞ്ഞ 6 വര്‍ഷക്കാലം കൊണ്ട് ക്‌നാനായ സമുദായ അംഗങ്ങള്‍ക്കിടയില്‍ ദൈവിക ചൈതന്യം ഏറെ പടുത്തുയര്‍ത്തുന്നതിനും, അതു വഴി ആത്മീക ചൈതന്യം കുടുംബങ്ങളില്‍ കൂടുതല്‍ വളരുന്നതിനും, മാതാവിന്റെ മാധൃസ്ഥം വഴി കൂടുതല്‍ Read more about ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു[…]

റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും

08:44 pm 29/11/2016 ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും. ഇസ്​ലാമിക്​ ഫിനാൻസുമായി ബന്ധപ്പെട്ട ഇന്ത്യൻ സെൻറർ ഫോർ ഇസ്​ലാമിക്​ ഫിനാൻസ്​ എന്ന സംഘടനയാണ്​ ഇൗ കണക്ക്​ പുറത്ത്​ വിട്ടത്​. യു.എ.ഇ, ഖത്തർ, ബഹ​ൈറൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്​ ഇത്രയുംതുക ഇന്ത്യയിലേക്ക്​ നിക്ഷേപമായെത്തുക. ഗൾഫ്​ രാജ്യങ്ങളിൽ നിരവധി സ്വതന്ത്രമായ ഫണ്ടുകളുണ്ട്​. അതിലെ പണം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന്​ കാത്തിരിക്കുയാണ്​ വ്യവസായികൾ. ഇസ്​ലാമിക്​ ബാങ്കിങ്​ Read more about റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും[…]

ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍.

08:38 pm 29/11/2016 മുംബൈ: അഭിനയം നന്നാക്കുവാന്‍ എന്ത് ത്യാഗവും സഹിക്കും ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍. എന്തുകൊണ്ടാണ് ആളുകള്‍ ആമീറിനെ പെര്‍ഫെക്ഷനിസ്റ്റ് എന്നുവിളിക്കുന്നത് എന്ന് കാണിച്ച് തരികയാണ് പുതിയ വീഡിയോ‍. മുന്‍ ഗുസ്തിതാരമായ മഹാവീര്‍ സിംഗ് ഫോഘട്ടായി ആമിറെത്തുന്ന ദംഗലില്‍ അവിശ്വസനീയമായ മാറ്റമാണ് താരത്തിന്‍റെത്. ആമീറിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ അമ്പരപ്പിക്കുന്നതാണ്. മഹാവീര്‍ സിംഗിന്‍റെ വാര്‍ദ്ധക്യകാലം അഭിനയിക്കുന്നതിനായി 97 കിലോയോളമാണ് ആമിര്‍ കൂട്ടിയത്. പിന്നീട് ചെറുപ്പകാലം അവതരിപ്പിക്കാനായി അസാമാന്യമായ വേഗതയില്‍ താരം പഴയരൂപത്തിലേക്കും എത്തി. 30 കിലോയോളം കുറച്ചാണ് Read more about ബോളിവുഡിന്‍റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ഖാന്‍.[…]

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

08:39 pm 29/11/2016 തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ സി.പി.എം നയമല്ളെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചാണ് കത്ത്. കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി വി.എസ് പറയുന്നു. വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറേ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളില്‍ എത്തുന്നു. അത് ഞെട്ടിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ Read more about വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.[…]

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാം

08:33 pm 29/11/2016 ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാ‌ർ ധരിച്ച് കയറുവാന്‍ അനുമതി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചുരിദാറിനുമുകളിൽ മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം. ക്ഷേത്രഭരണ സമിതിയുടെയും രാജകുടുംബത്തിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഉത്തരവ്.