കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ

08:33 am 21/1/2017 08:33 am 21/1/2017 ന്യൂയോര്‍ക്ക്: പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമേറ്റതിനു ശേഷം കേരളത്തില്‍ അടിക്കടി ബി ജെ പി /സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യു എസ് എ ശക്തമായി അപലപിച്ചു. ജീവഭയം കൊണ്ട് ആളുകളെ ബി ജെ പിയില്‍ നിന്ന് അകറ്റുകയാണ് ഇവരുടെ ഉദ്ദേശ്യം. അതുകൊണ്ടു കേന്ദ്രം ഇതിനെതിരെ ശക്തമായ നടപടിയെടുത്തു കുറഞ്ഞ പക്ഷം കണ്ണൂരിലെങ്കിലും അഫ്‌സ്പയുടെ (Armed Forces special protection Read more about കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ[…]

പിയാനോ: ജോര്‍ജ് നടവയല്‍-മേരി ഏബ്രാഹം-ലൈലാ മാത്യു; നേതൃത്വം

08:31 am 21/1/2017 ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) പുതിയ പ്രസിഡന്റായി പി ഡി ജോര്‍ജ് നടവയല്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മേരി ഏബ്രാഹം, ട്രഷറാര്‍ ലൈലാ മാത്യു, ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തിങ്കല്‍, ബൈലോ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് വിന്‍സെന്റ്, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത്, മെംബര്‍ഷിപ് ചെയര്‍പേഴ്‌സണ്‍സ് മറിയാമ്മ ഏബ്രാഹം, ലീലാമ്മ സാമുവേല്‍, ഓഡിറ്റര്‍ ഷേര്‍ളി ചാവറയില്‍, ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ് ലിസ്സി ജോര്‍ജ്, തെരേസ്സാ ജോണ്‍. നേഴ്‌സിങ്ങ് Read more about പിയാനോ: ജോര്‍ജ് നടവയല്‍-മേരി ഏബ്രാഹം-ലൈലാ മാത്യു; നേതൃത്വം[…]

ജര്‍മനിയില്‍ ബലാത്സംഗം തടയാന്‍ സേഫ് ഷോട്ട്‌സ്

08:30 am 21/1/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ശക്തമായ സാഹചര്യത്തിന്റെ ഭാഗമായി ജര്‍മന്‍ വിപണി പുറത്തിറക്കിയതാണ് ഈ പുതിയ സേഫ് ഷോട്ട്‌സ്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സില്‍ ഉള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ സേഫ് ഷോട്ട്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ സേഫ് ഷോട്ട്‌സ് ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ പുറപ്പെടുവിക്കും. സേഫ് Read more about ജര്‍മനിയില്‍ ബലാത്സംഗം തടയാന്‍ സേഫ് ഷോട്ട്‌സ്[…]

ഹാസ്യ സാഹിത്യകാരന്‍ അബ്രാഹമിനെ ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചു

08:28 am 21/1/2017 കനേഡിയന്‍ മലയാളിയായ എഴുത്തുകാരന്‍ അലക്‌സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാര്‍ക്കറ്റ് മലയാളികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കലാസാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹത്തിന് ഈ ബഹുമതി നല്‍കിയത് . ഒന്റാരിയോയിലെ പ്രധാനപ്പെട്ട എല്ലാ മലയാളി അസ്സോസിയേഷനുകളിലും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അലക്‌സ് , ഒട്ടു മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായിരുന്നിട്ടുമുണ്ട്. ചിരിയരങ്ങുകളും സാഹിത്യ സെമിനാറുകളും നടത്തുന്നതിന് നേതൃത്വം നല്‍കാറുള്ള അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് ഹാസ്യ Read more about ഹാസ്യ സാഹിത്യകാരന്‍ അബ്രാഹമിനെ ന്യൂമാര്‍ക്കറ്റ് മലയാളികള്‍ ആദരിച്ചു[…]

ഒബാമ, ഹിലരിക്കു മാപ്പ് നല്‍കേണ്ടതായിരുന്നെന്ന് റോബര്‍ട്ട് ബഗ് ലിറ്റര്‍

08:26 am 21/1/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക് : അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കിയ പ്രസിഡന്റ് ഒബാമ, അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് ഹിലരിക്കും കൂട്ടര്‍ക്കും മാപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് മുന്‍ അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി റോബര്‍ട്ട് ബഗ് ലിറ്റര്‍ അഭിപ്രായപ്പെട്ടു.അന്വേഷണത്തിന്റെ നിഴലില്‍ കഴിയുന്ന ഹിലറിയുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണെന്ന് റോബര്‍ട്ട് പറയുന്നു. പ്രൈവറ്റ് ഇമെയില്‍ സെര്‍വര്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം മുമ്പോട്ടു കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ വലിയൊരു വിഭാഗത്തിന്റെ Read more about ഒബാമ, ഹിലരിക്കു മാപ്പ് നല്‍കേണ്ടതായിരുന്നെന്ന് റോബര്‍ട്ട് ബഗ് ലിറ്റര്‍[…]

എന്‍എസ്എസ് കാനഡയ്ക്ക് നവ നേതൃത്വം

08:26 am 21/1/2017 ബ്രാംപ്ടണ്‍: എന്‍എസ്എസ് കാനഡയ്ക്ക് നവ നേതൃത്വം. ജനുവരി എട്ടിന് ബ്രാംപ്ടണില്‍ നടന്ന എന്‍എസ്എസ് കാനഡയുടെ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി സുനില്‍ കുമാര്‍ നായര്‍ (പ്രസിഡന്‍റ്), രവിന്‍ മേനോന്‍ (വൈസ് പ്രസിഡന്‍റ്), ജയേഷ് മേനോന്‍ (സെക്രട്ടറി), ശശികുമാര്‍ നായര്‍ (ട്രഷറര്‍) എന്നിവരേയും ഡയറക്ടര്‍മാരായി റോയി പിള്ള, ജയശ്രീ മേനോന്‍, ഗായത്രീദേവി വിജയകുമാര്‍, മഞ്ജു അഭിലാഷ് എന്നിവരേയും തെരഞ്ഞെടുത്തു. ശശിധരന്‍ നായരാണ് സംഘടനയുടെ ചെയര്‍മാന്‍. സ്ഥാനമൊഴിയുന്ന ഡയറക്ടര്‍മാരായ ബാല മേനോന്‍, സുനില്‍ കുമാര്‍ നായര്‍, പ്രദീപ് Read more about എന്‍എസ്എസ് കാനഡയ്ക്ക് നവ നേതൃത്വം[…]

റിക്കി ഗ്രെയുടെ വധശിക്ഷ വിര്‍ജിനിയയില്‍ നടപ്പാക്കി

8:25 am 21/1/2017 – പി.പി. ചെറിയാന്‍ റിച്ച് മോണ്ട്(വിര്‍ജിനിയ) : ഒരു കുടുംബത്തിലെ പിതാവിനേയും മാതാവിനേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജനുവരി 18 ബുധനാഴ്ച രാത്രി 10 മണിക്ക് ജറാട്ട് ഗ്രീന്‍സ് വില്ലി കറക്ഷണല്‍ സെന്ററില്‍ നടപ്പാക്കി.2006 പുതുവര്‍ഷ പുലരിയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നതോടെയാണ് ഭവന ഭേദനത്തിനായി റിക്കി വീട്ടിനകത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയേയും ഭര്‍ത്താവിനേയും ഒന്‍പതും നാലും വയസ്സുള്ള രണ്ടു കുട്ടികളേയും ക്രൂരമായി Read more about റിക്കി ഗ്രെയുടെ വധശിക്ഷ വിര്‍ജിനിയയില്‍ നടപ്പാക്കി[…]

ബി.ജെ.പി പ്രവർത്തകന്റെ വിലാപ യാത്ര തടഞ്ഞത്​ അപലപനീയമെന്ന്​ പാർട്ടി സംസ്​ഥാനാധ്യക്ഷൻ കുമ്മനം

03:18 pm 20/1/2017 തിരുവനന്തപുരം: കണ്ണൂർ അണ്ടല്ലൂരിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകന്റെ വിലാപ യാത്ര തടഞ്ഞത്​ അപലപനീയമെന്ന്​ പാർട്ടി സംസ്​ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷി​െൻറ കൊലപാതകത്തിൽ വേണ്ട നിയമ നടപടികൾ സ്വീകരിക്കാമെന്ന്​ മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും കുമ്മനം അറിയിച്ചു. കണ്ണൂരിലേത്​ ആസൂത്രിത കൊലപാതകമാണ്​. വാഹന വിലാപയാത്രക്ക്​ പോലും പൊലീസ്​ അനുമതി നൽകിയില്ല. ധാരാളം വാഹനങ്ങൾ പോകുന്ന റോഡിലൂടെ വിലാപയാത്രയും പോകുമായിരുന്നു. എന്നാൽ മൃതദേഹത്തെ അപമാനിക്കുന്ന തരത്തിൽ Read more about ബി.ജെ.പി പ്രവർത്തകന്റെ വിലാപ യാത്ര തടഞ്ഞത്​ അപലപനീയമെന്ന്​ പാർട്ടി സംസ്​ഥാനാധ്യക്ഷൻ കുമ്മനം[…]

ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്

03:12 pm 20/1/2017 ബീറ്റ്‌റൂട്ട് ജ്യൂസിലെ ജൈവീക സവിശേഷതകള്‍ – ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജൈവീക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു – പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. മാലിന്യം ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു – ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. Read more about ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്[…]

അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച ആളെ പിടികൂടിയത്​ എ.എസ്​.​ ഐ ആയ അച്ഛന്റെ സഹായ​ത്തോടെ.

03:12 pm 20/1/2017 ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ച പ്ലേസ്കൂൾ അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത്​ എ.എസ് ഐ ആയ അച്ഛന്റെ സഹായ​ത്തോടെ. വെസ്​റ്റ്​ ഡൽഹി ജില്ലയിൽ ജോലി ചെയ്യുന്ന എ.എസ്​.​െഎ രാജ്​ സിങ്ങാണ്​ കുറ്റംചെയ്​ത മകനെ നിയമത്തിനു മുന്നിൽ ഹാജരാക്കി സത്യസന്ധത തെളിയിച്ചത്​. ഏഴുദിവസത്തെ മെഡിക്കൽ ലീവെടുത്ത്​ വീട്ടിൽ കഴിയുകയായിരുന്ന രാജ്​ സിങ്​ മകൻ അമിത്​ കുറ്റവാളിയാണെന്ന്​ അറിഞ്ഞപ്പോൾ നാജഗർ പൊലീസ്​ സ്​റ്റേഷനിലെത്തി മകനെ പിടികൂടാൻ സഹായിക്കാമെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥനോട്​ അറിയിക്കുകയായിരുന്നു. Read more about അധ്യാപികയെ ഒമ്പതു തവണ കുത്തി ഗുരുതര പരിക്കേൽപ്പിച്ച ആളെ പിടികൂടിയത്​ എ.എസ്​.​ ഐ ആയ അച്ഛന്റെ സഹായ​ത്തോടെ.[…]