ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ച മലയാളി സൈനികന്‍ പിടിയില്‍

09:09 am 20/2/2017 ഗുഹാവത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ മേഘാലയ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ശ്രമിച്ച കേസില്‍ സൈനികന്‍ പൊലീസ് പിടിയില്‍. തമ്പാനൂര്‍ റെയില്‍വേ പൊലീസിന് പെണ്‍കുട്ടിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ സ്വദേശിയായ സൈനികന്‍ സില്‍സണെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം പേട്ടയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്ന മേഘാലയ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഗൂഹാവത്തി എക്‌സ്‌പ്രസ്സില്‍ വെച്ചാണ് സഹയാത്രക്കാരന്‍ ഉപദ്രവിച്ചത്. യാത്ര തുടങ്ങിയ സമയം മുതല്‍ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലം പറയുകയും Read more about ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ച മലയാളി സൈനികന്‍ പിടിയില്‍[…]

യുദ്ധക്കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ദക്ഷിണ ചൈനാ കടലില്‍ നിരീക്ഷണം ആരംഭിച്ചു

09:08 am 20/2/2017 വാഷിങ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ദക്ഷിണ ചൈനാ കടലില്‍ നിരീക്ഷണം ആരംഭിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന നിരീക്ഷണം സാധാരണ നടക്കുന്നതാണെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ചൈനയുടെ വിദേശകാര്യ മന്ത്രാലയം ദിവസങ്ങള്‍ക്കുമുമ്പ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് യു.എസ് നീക്കം. ഇത് വിഷയത്തില്‍ പുതിയ സംഘര്‍ഷത്തിന് വഴിതുറന്നിരിക്കയാണ്. തങ്ങളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന നടപടിയാണിതെന്നാണ് ചൈനയുടെ നിലപാട്. ചെറുദ്വീപുകളും ധാരാളം മത്സ്യസമ്പത്തുമുള്ള പ്രദേശത്തിന്‍െറ നിയന്ത്രണം സംബന്ധിച്ച് ചൈനയും മറ്റു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. Read more about യുദ്ധക്കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ ദക്ഷിണ ചൈനാ കടലില്‍ നിരീക്ഷണം ആരംഭിച്ചു[…]

ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍.

09:06 am 20/2/2017 ബര്‍ലിന്‍: ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളുമായി കൈകോര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. മ്യൂണികില്‍ നടന്ന സുരക്ഷസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ യു.എസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിന്‍െറ സാന്നിധ്യത്തിലായിരുന്നു മെര്‍കലിന്‍െറ പരാമര്‍ശം. റഷ്യയുമായുള്ള യൂറോപ്പിന്‍െറ സഖ്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഐ.എസ് പോലുള്ള തീവ്രവാദസംഘങ്ങള്‍ക്കെതിരെ പൊരുതാന്‍ റഷ്യയുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു. ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്താനുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തിനെതിരെ ശക്തമായ Read more about ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍.[…]

ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ .

09:05 am 20/2/2017 മുംബൈ: ‘ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ. 92ലെ കലാപകാലത്ത് അദ്ദേഹം മുംബൈയെ സംരക്ഷിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രതി കോണ്‍ഗ്രസും അവരുടെ കീഴിലെ പൊലീസുമാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. അതാണ് ചരിത്രം. ഇതൊന്നും അറിയാത്തതിനാലാണ് തെരഞ്ഞെടുപ്പുകളില്‍ ശിവസേനക്ക് മുസ്ലിംകള്‍ വോട്ട് ചെയ്യാത്തത്’. മുംബൈ കലാപത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ശിവസേനയുടെ മുസ്ലിം സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരം കയറി പറയുന്നതാണ് ഈ വാക്കുകള്‍. ചൊവ്വാഴ്ച നടക്കുന്ന Read more about ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേന സ്ഥാപകന്‍ .[…]

ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി .

09:03 am 20/2/2017 ദുബൈ: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി ദുബൈ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്ത ജീവനക്കാരും അവരുടെ സ്പോണ്‍സര്‍മാരും അന്നേ ദിവസം മുതല്‍ പിഴ അടക്കാന്‍ ബാധ്യസ്ഥരാവും. ദുബൈ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാനും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രമേയം നിഷ്കര്‍ഷിക്കുന്നു. 2017ലെ ആറാം നമ്പര്‍ പ്രമേയം എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും Read more about ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും പിഴകളില്‍ നിന്ന് ഒഴിവാകുന്നതിനുമുള്ള അവസാന സമയപരിധി 2017 മാര്‍ച്ച് 31 ആക്കി .[…]

പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

09:00 am 20/2/2017 ആലപ്പുഴ: പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കായംകുളം സ്വദേശികളായ രാജൻ, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം.

09:02 am 20/2/2017 വഡോദര: ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. ജൂണിയർ വിഭാഗം 3000 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്എസിലെ സി. ചാന്ദ്നിക്കാണ് സ്വർണം. 800 മീറ്ററിലും ചാന്ദ്നി മത്സരിക്കുന്നുണ്ട്.

ഹോം നഴ്സ് ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു

08:56 am 20/2/2017 പെരുമ്പിലാവ്: ഹോം നഴ്സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഒായൂർ തനയാറത്ത് സതീഷ് മന്ദിരത്തിൽ വർഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പഴഞ്ഞി കൊട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ (32) പെരുമ്പിലാവ് പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം. മൃതദേഹം പെരുമ്പിലാവ് സെൻററിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ Read more about ഹോം നഴ്സ് ജീവനക്കാരിയെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു[…]

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്

07:39 am 20/2/2017 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്. നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും നിന്നോട് നന്ദി പറയാനുണ്ടാകും. മൌനത്തിന്‍റെ മറയില്‍ ഒളിക്കാത്തതിന്.. നിനക്കെന്നും പ്രിയപ്പെട്ട നിന്‍റെ ധൈര്യത്തിന്.. എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂട്ടുകാരീ, നീ എന്നും ഒരു നിറഞ്ഞ ചിരിയാണ്. അരികില്‍ നില്‍ക്കുന്നവരിലേക്കെല്ലാം പടരുന്ന ഒരു ചിരി. ജീവിതം എത്ര സുന്ദരമാണെന്ന് തോന്നി പോകുന്ന ചിരിയുടെ, സന്തോഷത്തിന്റെ മുഖമാണ് നീ. വെള്ളിയാഴ്ച ജോലിയ്ക്കായ് ഇറങ്ങിത്തിരിക്കുമ്പോള്‍ Read more about നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്[…]

റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി

07:37 am 20/2/2017 റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും വൈദ്യുതി കിട്ടണമെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ജാതി,മത ഭേദം പാടില്ലെന്നും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് ഫത്തേപ്പൂരിലെ ബി.ജെ.പി റാലിയില്‍ മോദി പറഞ്ഞു ഉത്തര്‍പ്രദേശില്‍ ഹിന്ദു ഏകീകരണത്തിലാണ് ബി.ജെ.പിയുടെ ഉന്നം. മുസ്ലീംകളും യാദവരും ദളിതരും എതിരാളികള്‍ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ബി.ജെ.പിയിലെ രണ്ടാംനിര നേതാക്കള്‍ പ്രത്യക്ഷമായി ഹിന്ദുത്വ കാര്‍ഡ് പ്രചാരണ വേദികളില്‍ ഇറക്കുന്നു. നാലാംഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ എതിരാളികളെ വിമര്‍ശിച്ച് ഇതേ Read more about റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി[…]