ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഞ്ചു വർഷം തടവുശിക്ഷ

02.44 PM 02/05/2017 ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ തടവ് ശിക്ഷ. ഡോ.വികെ.രാജനും കെ.ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് അഞ്ച് വർഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

ഒഎൻവി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്

02.41 PM 02/05/2017 പ്രഥമ ഒഎൻവി സാഹിത്യ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് സാഹിത്യ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒഎൻവിയുടെ ജന്മദിനമായ മേയ് 27ന് പുരസ്കാരം സമ്മാനിക്കും.

ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു

02.39 PM 02/05/2017 കെ.എസ്.ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഫേസ്ബുക്കിലൂടെ ശബരീനാഥനാണ് തന്‍റെ വിവാഹക്കാര്യം അറിയിച്ചത്. വിവാഹത്തെക്കുറിച്ച് നിങ്ങളുടെ സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും വിവാഹിതനാകാൻ തീരുമാനിച്ച കാര്യം സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്. ദിവ്യയെ തിരുവനന്തപുരത്ത് വച്ചാണ് പരിചയപ്പെട്ടതെന്നും തമ്മിലടുത്തപ്പോൾ ആശയങ്ങളും ഇഷ്ടങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്നും ശബനീനാഥൻ പറയുന്നു. ഇരുകുടുംബങ്ങളുടെയും ആശീർവാദത്തോടെ വിവാഹം തീരുമാനിച്ചുവെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് എംഎൽഎ അറിയിച്ചിരിക്കുന്നത്. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന Read more about ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു[…]

ഗുജറാത്ത് ഹ​ണി​ട്രാ​പ്പ്: യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

02.36PM 02/05/2017 ബി​ജെ​പി എം​പി കെ.​സി. പ​ട്ടേ​ലി​നെ ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ക്കി​യ സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നാ​ണ് പോ​ലീ​സ് സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​ട്ടേ​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഗുജറാത്തിലെ വൽസാഡിൽനിന്നുള്ള എംപിയാണ് പട്ടേൽ. ക​ഴി​ഞ്ഞ ആ​ഴ്ച സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ്ത്രീ ​ത​ന്നെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ക്കു​കാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ലെ​ത്തി​യ ത​നി​ക്ക് മ​യ​ക്കു​മ​രു​ന്നു ക​ല​ക്കി​യ ശീ​ത​ള​പാ​നീ​യം ന​ൽ​കി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ടി​യാ​ണ് പ​ട്ടേ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യും സം​ഘ​വും ദൃ​ശ്യ​ങ്ങ​ൾ Read more about ഗുജറാത്ത് ഹ​ണി​ട്രാ​പ്പ്: യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ[…]

സ്വർണ വില കുറഞ്ഞു

02.32 PM 02/05/2017 സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 21,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്.

അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

02.30PM 02/05/2017 കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ജെയ്റ്റ്ലി അദ്ദേഹവുമായി ചർച്ച നടത്തിയത്. കാഷ്മീരിലെ സംഘർഷാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ജെയ്റ്റ്ലി പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വിവരം. ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം പാ​ക് സൈ​നി​ക​ർ വി​കൃ​ത​മാ​ക്കിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പാക് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തിങ്കളാഴ്ച രാവിലെ അ​തി​ർ​ത്തി​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് റോ​ക്ക​റ്റ് Read more about അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി[…]

മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്

02.29 PM 02/05/2017 മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ യുഡിഎഫ് നിയമനടപടിക്ക് ഒരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി പി.ടി. തോമസ് എംഎൽഎ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. മന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്നും മണി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് Read more about മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്[…]

അണുപരീക്ഷണം നടത്താൻ തയാറെന്ന് ഉത്തരകൊറിയ

02.28 PM 02/05/2017 അമേരിക്കയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ അടുത്ത അണുപരീക്ഷണത്തിന് തയാറെന്ന് ഉത്തരകൊറിയ. ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലത്ത് എപ്പോൾ വേണമെങ്കിലും അണുപരീക്ഷണം നടത്തും. യുഎസിന്‍റെ ശത്രുതാപരമായ നയങ്ങൾ തിരുത്തുന്നതുവരെ അണുപരീക്ഷണങ്ങൾ തുടരുമെന്നു അധികൃതർ അറിയിച്ചു. ഏതു വിധത്തിലുള്ള യുഎസ് ആക്രമണത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

02.26 PM 02/05/2017 സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ പാലിക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്. നളിനി നെറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നിൽ അവർക്ക് നിർണായക പങ്കുണ്ടെന്നും പുനർനിയമനം വൈകിപ്പിക്കാൻ അവർ ഇടപെടൽ നടത്തുമെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കാൻ Read more about സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും[…]

കെഎസ്ആർടിസി സമരം പിൻവലിച്ചു

02.24 PM 02/05/2017 \ സംസ്ഥാനത്ത് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം തൊളിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടിസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാൽ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, Read more about കെഎസ്ആർടിസി സമരം പിൻവലിച്ചു[…]