മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനത്തിൽ വൻ പൊതുജന പങ്കാളിത്തം.
08:12 am 20/6/2017 കൊച്ചി: െകാച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനത്തിൽ വൻ പൊതുജന പങ്കാളിത്തം. ആദ്യദിന വരുമാനം 20,42,740 രൂപയാണ്. പുലർച്ച മുതൽ വലിയ തിരക്കാണ് മെട്രോ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്. വൈകുന്നേരം ഏഴുവരെ 62,320 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. രാത്രി പത്തുവരെ സർവിസുണ്ടായിരുന്നു. ആലുവയിൽനിന്ന് പാലാരിവട്ടത്തേക്കും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്കും ഒരേ സമയത്താണ് ട്രിപ്പുകൾ തുടങ്ങിയത്. രാവിലെ 5.45നാണ് ടിക്കറ്റ് വിതരണം ആരംഭിച്ചെതങ്കിലും പുലർച്ചെ 4.30 മുതൽ സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു. Read more about മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യ ദിനത്തിൽ വൻ പൊതുജന പങ്കാളിത്തം.[…]