താജ്മഹലിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി
07:36 am 17/6/2017 ധർഭംഗ (ബിഹാർ): താജ്മഹലിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് വിദേശ രാഷ്ട്രതലവന്മാർ സന്ദർശനത്തിനെത്തുേമ്പാൾ നമ്മുടെ ഭരണാധികാരികൾ താജ്മഹലിെൻറയും മറ്റുചില മിനാരങ്ങളുടെയും ചിത്രങ്ങളുള്ള സ്മരണികകളാണ് സമ്മാനമായി നൽകിയിരുന്നത്. എന്നാൽ, നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം അദ്ദേഹം വിദേശത്ത് പോകുേമ്പാൾ അവിടങ്ങളിലെ രാഷ്ട്രനേതാക്കൾക്ക് ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും പതിപ്പുകളാണ് സമ്മാനമായി നൽകുന്നത്. ഏതെങ്കിലും വിദേശ രാജ്യത്തെ പ്രസിഡൻറിന് രാമായണം സമ്മാനമായി നൽകുേമ്പാൾ അതിലൂടെ പ്രകടമാകുന്നത് ബിഹാറിെൻറ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. Read more about താജ്മഹലിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി[…]










